Imac Kochi

അയ്യപ്പ സംഗമത്തിനെത്തിയവർ താമസിച്ചത് നക്ഷത്ര ഹോട്ടലുകളിൽ, ദേവസ്വം ഫണ്ടിൽ നിന്ന് ചെലവായത് ലക്ഷങ്ങൾ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് എത്തിയ പ്രതിനിധികൾക്ക് താമസിക്കാൻ ദേവസ്വം ഫണ്ടിൽ നിന്ന് ചെലവായത് ലക്ഷങ്ങൾ. മുറിവാടക ഇനത്തിൽ ലക്ഷക്കണക്കിനു രൂപയാണ് ദേവസ്വം ബോർഡ് ചെലവഴിച്ചത് എന്നാണ് പുറത്തുവന്ന രേഖയിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. സംഗമം നടക്കുന്നതിന് അഞ്ചു ദിവസം മുൻപാണ് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ദേവസ്വം കമ്മിഷണർ ഇറക്കിയത്. സ്‌പോൺസർമാർ ആണ് സംഗമത്തിനു പണം നൽകിയതെന്ന വാദം ഇതോടെ പൊളിഞ്ഞു. പമ്പയിൽ നടന്ന അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ പ്രതിനിധികളെ താമസിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തത് കുമരകത്തെ ഹോട്ടലുകളും […]
Read More

ഇന്ത്യയിൽ കളിക്കാനെത്തിയ ഓസ്‌ട്രേലിയൻ താരങ്ങൾക്ക് ഭക്ഷ്യവിഷബാധ; താരങ്ങൾ ആശുപത്രിയിൽ

കാൺപുർ ഇന്ത്യയിൽ കളിക്കാനെത്തിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് ഭക്ഷ്യവിഷബാധ. കാൺപുരിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ഓസ്‌ട്രേലിയ എ ടീമിലെ അംഗങ്ങൾക്കാണ് ആരോഗ്യപ്രശ്‌നങ്ങൾ. ബോളർ ഹെൻറി തോർടനും ക്യാപ്റ്റൻ ജാക് എഡ്വാർഡ്‌സും ഉൾപ്പടെ നാലു താരങ്ങൾ ആശുപത്രിയിലാണ്. താരങ്ങൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണു നൽകിയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചു. ഹെൻറി തോർടൻ ആശുപത്രിയിൽ തുടരുകയാണ്. ക്യാപ്റ്റൻ ജാക് എഡ്വാർഡ്‌സ് അടക്കമുള്ള മറ്റു മൂന്നു പേരെയും വിട്ടയച്ചു. സംഭവത്തിൽ ഓസ്‌ട്രേലിയൻ ടീം മാനേജ്‌മെന്റോ, ആശുപത്രി അധികൃതരോ […]
Read More

രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 22ന് ശബരിമല ദർശനത്തിനെത്തും, 24 വരെ കേരളത്തിൽ

ന്യൂഡൽഹി: ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഒക്ടോബർ 22ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. ഒക്ടോബർ 22 ന് ഉച്ചയ്ക്ക് ശേഷം നെടുമ്പാശ്ശേരിയിൽ എത്തുന്ന രാഷ്ട്രപതി തുടർന്ന് നിലയ്ക്കലിൽ എത്തി അവിടെ തങ്ങുകയും വൈകുന്നേരം ശബരിമലയിൽ എത്തുകയും ചെയ്യും. ദർശനത്തിന് ശേഷം അന്ന് രാത്രി മലയിറങ്ങി തിരുവനന്തപുരത്തെത്തും. ഒക്ടോബർ 22 മുതൽ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകുമെന്നറിയുന്നു. ഒക്ടോബർ 16 ന് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കും. രാഷ്ട്രപതി ശബരിമല […]
Read More

വിമാന നിരക്കുകൾ നിരീക്ഷിക്കാൻ കേന്ദ്രം, ദീപാവലിക്ക് കൂടുതൽ സർവീസുകൾ; വിമാനനിരക്കിലെ കൊള്ള തടയും

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും തിരക്കേറിയ യാത്രാ സീസണിൽ ടിക്കറ്റ് നിരക്ക് കൊള്ള തടയാൻ വ്യോമയാന മന്ത്രാലയം. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കണക്കിലെടുത്ത്, സർവീസുകൾ വർദ്ധിപ്പിക്കാനും ന്യായമായ നിരക്ക് ഈടാക്കാനും ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. വിമാന യാത്രാനിരക്കുകൾ നിരീക്ഷിക്കുകയും പ്രത്യേകിച്ച് ഉത്സവ സീസണിൽ നിരക്കുകൾ കൂട്ടിയാൽ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ഡിജിസിഎ മുൻകൈയെടുത്ത് ഈ വിഷയം വിമാന കമ്പനികളുമായി ചർച്ച നടത്തി. ഉത്സവ സീസണിൽ അധിക സർവീസുകൾ ഏർപ്പെടുത്താൻ വിമാന […]
Read More

കുട്ടിയുടെ കൈമുറിച്ച് മാറ്റിയ സംഭവം: നിയമനടപടിയുമായി പോകുമെന്ന് കുടുംബം ഒരു കുട്ടിക്കും ഇനി ഈ ഗതി വരരുത്, മകളുടെ നില ഇപ്പോഴും ഗുരുതരം

പാലക്കാട്: പാലക്കാട് കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒൻപതുവയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ നിയമ നടപടിയുമായി ഏതറ്റം വരെയും പോകുമെന്ന് കുട്ടിയുടെ അമ്മ പ്രസീത. ഈ ഗതി ഒരു കുട്ടിക്കും ഇനി വരരുതെന്നും അവർ പറഞ്ഞു. മകളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആശുപത്രി നൽകിയ റിപ്പോർട്ട് ആരെയൊക്കെയോ സംരക്ഷിക്കാനാണ്. ഈ റിപ്പോർട്ട് പൂർണമായും തള്ളിക്കളയുന്നു. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെ വിളിച്ചിരുന്നുവെന്നും സാഹചര്യങ്ങൾ വിലയിരുത്തി അന്വേഷിക്കാം എന്ന ഉറപ്പുമാത്രമാണ് അവർ നൽകിയതെന്നും പ്രസീത വ്യക്തമാക്കി. കുട്ടിയുടെ കൈ […]
Read More

സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രകാശ് രാജ് ജൂറി ചെയർമാൻ; 128 സിനിമകൾ മത്സരിക്കും

തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയുടെ ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധി നിർണയ സമിതിയിലെ രണ്ടു സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതി അംഗങ്ങളുമാണ്. നാളെ രാവിലെ മുതൽ ജൂറി സ്‌ക്രീനിംഗ് തുടങ്ങും. 128 സിനിമകളാണ് മത്സരിക്കുന്നത്. അന്തിമ വിധിനിർണയ സമിതിയിൽ ഡബ്ബിങ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര […]
Read More

അമിത്ഷായുടെ സുരക്ഷ, മദ്യപിച്ചെത്തിയ പൊലീസുകാരനെതിരെ നടപടി, സംഭവം നെടുമ്പാശ്ശേരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് നെടുമ്പാശ്ശേി വിമാനത്താവളത്തിൽ മദ്യപിച്ചെത്തിയ പൊലീസുകാരനെതിരെ നടപടി. കെ.എ.പി അസിസ്റ്റന്റ് കമാൻഡന്റ് സുരേഷിനെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. വിമാനത്താവളത്തിലെ സുരക്ഷയ്ക്കായിരുന്നു സുരേഷിനെ നിയോഗിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ അമിത് ഷാ കേരള സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനതല നേതൃയോഗത്തിൽ പങ്കെടുക്കാനായിരുന്നു അമിത് ഷാ എത്തിയത്. അസ്വാഭാവികത തോന്നിയ മറ്റു ഉദ്യോഗസ്ഥർ സുരേഷിനെ ചുമതലയിൽ നിന്നും മാറ്റി മെഡിക്കൽ പരിശോധന നടത്തുകയായിരുന്നു.
Read More

ട്രെഡ് മില്ലിൽ നിന്ന് വീണ് രാജീവ് ചന്ദ്രശേഖരന് പരിക്ക്; അപകടം മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ

തിരുവനന്തപുരം: ട്രെഡ് മില്ലിൽ നിന്നു വീണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്കേറ്റു. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ നിലത്തു വീണാണ് അപകടം. രാജീവ് ചന്ദ്രശേഖർ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരുക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠം. എനിക്ക് ഇന്ന് സംഭവിച്ചതും അത് […]
Read More

ആ ഭാഗ്യവതി അജ്ഞാതയായി തുടരും; മുമ്പ് ലോട്ടറി അടിച്ചവരുടെ അനുഭവം അവരെയും പേടിപ്പിച്ചു, നെട്ടൂരിൽ നിന്നും വീട് പൂട്ടി പോയി

കൊച്ചി: 25 കോടിയുടെ ബമ്പർ അടിച്ച ഭാഗ്യശാലി കാണാമറയത്ത് തന്നെ തുടർന്നേക്കും. പേര് വെളിപ്പെടുത്താൻ താത്പര്യമില്ലെന്നും രഹസ്യമായി തന്നെ ഇക്കാര്യം സൂക്ഷിക്കണമെന്നും അടുപ്പമുള്ളവരോട് ലോട്ടറിയടിച്ച സ്ത്രീ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ഇവർ മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ‘ഇതിന് മുമ്പ് ലോട്ടറി അടിച്ചവരുടെ അനുഭവങ്ങൾ യൂട്യൂബിലൊക്കെ ഇല്ലേ… അതൊക്കെ കണ്ട് പേടിച്ചിരിക്കുകയാണ്. ആരൂല്ലാത്ത കുടുംബമാണ്. അവരെ കുഴപ്പത്തിലാക്കരുത്. എന്നെയും കുഴപ്പത്തിലാക്കരുത്. ഞാൻ ഇത് വിറ്റാണ് താമസിക്കുന്നതെന്ന് ഭാഗ്യലോട്ടറി വിറ്റ ലതീഷ് പറയുന്നു. ഈ ആൾക്കൂട്ടം ഒക്കെ […]
Read More

പുലർച്ചെ ഭൂമികുലുക്കം, പേടിച്ചോടി നാട്ടുകാർ പിന്നെയറിഞ്ഞു സുരേഷ് ഗോപി ചിത്രത്തിനായി ഒരുക്കിയ കൃത്രിമ സ്ഫോടനമാണെന്ന്

വാഗമൺ: സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന കൃത്രിമ ബോംബ് സ്ഫോടനത്തിനിടെ പേടിച്ച് ഓടി ഇടുക്കി വാഗമണിലെ ജനങ്ങൾ. വെള്ളിയാഴ്ച രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിലാണ് സംഭവം നടന്നത്. വാഗമണിലെ ഫാക്ടറി പ്രദേശത്താണ് സ്ഫോടനമുണ്ടായത്. സെറ്റിലെ കെട്ടിടത്തിന്റെ മാതൃക വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ വൻശബ്ദം കേട്ട് പലരും ഭൂമികുലുക്കമെന്ന് കരുതി വീടുകളിൽ നിന്ന് പുറത്തേക്കോടുകയായിരുന്നു. പിന്നെയാണ് സുരേഷ് ഗോപി നായകനായ സിനിമയുടെ ഭാഗമായി നടത്തിയ പൊട്ടിത്തെറിയാണെന്ന് നാട്ടുകാർക്ക് മനസിലായത്. പരിഭ്രാന്തരായ നാട്ടുകാർ പിന്നീട് പ്രതിഷേധിച്ചെങ്കിലും ഇത് ഒരു […]
Read More