Imac Kochi

”അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റിയില്ല എന്നതിനാലാണ് സർക്കാരിനോട് നന്ദി, അൽപ്പസമയം പറയാനുള്ളത്, കുറച്ച് സമയം കൂടി കിട്ടിയിരുന്നെങ്കിൽ അതും ചെയ്തേനെ”

തിരുവനന്തപുരം: സ്വർണത്തിൽ കുറവ് വരുത്തിയിരിക്കുന്നുവെന്നതിന് ദേവസ്വം ബോർഡ് പരിശോധനയിൽ തന്നെ രേഖയുണ്ടെന്നും അത് മൂടിവച്ചെന്നതാണ് പ്രശ്‌നം. സ്വർണം എവിടെപ്പോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. സ്വർണപ്പാളി വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ദേവസ്വം ബോർഡിന്റെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ഇതിന്റെ ഷെയർ കിട്ടിയിട്ടുണ്ട്. കൂട്ടുകച്ചവടമാണ് നടന്നിരിക്കുന്നത്. എന്തിനാണ് മൂടിവച്ചത്? എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല? ഇതേ കളവ് നടത്തിയ ആളുകളെ എന്തിന് ക്ഷണിച്ചുവരുത്തി? ഈ മൂന്ന് ചോദ്യങ്ങൾക്കും മറുപടി വേണം. അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റിയില്ല […]
Read More

സംസ്ഥാനത്ത് വീണ്ടും പേവിഷ മരണം, പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന 65കാരി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് (65) കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. ഓണത്തിന് കൊച്ചുമക്കളുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. അവസാന ഡോസ് വാക്‌സിനും എടുത്തിരുന്നു. അതിനുശേഷമാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ പനി കടുത്തതോടെ കൃഷ്ണമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേൽക്കുകയായിരുന്നു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയിൽ […]
Read More

വിദേശസ്ത്രീകൾ വീട്ടിലെത്തുന്നതിൽ വഴക്ക്, പെപ്പർ സ്‌പ്രേ ഉപയോഗിച്ച് ഭാര്യയെ ബോധം കെടുത്തി, പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കി, സാമിന്റെ ക്രൂരത ഇങ്ങനെ

ഏറ്റുമാനൂർ (കോട്ടയം): കാണക്കാരിയിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു കൊക്കയിൽ തള്ളിയ കേസിലെ പ്രതി സാമിന് (59) കുറേയേധികം വിദേശവനിതകളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ്. ഭാര്യയായ ജെസി വീട്ടിൽ ഉള്ളപ്പോൾ ഇയാൾ സ്ത്രീകളുമായി എത്തിയിരുന്നതിനെ തുടർന്ന് ഇവർ തമ്മിൽ അകൽച്ചയിലായിരുന്നു. ഇതാണ് കൊലപാതകത്തിലെത്തിച്ചത്. ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 50 അടി താഴ്ചയിൽനിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റു സ്ത്രീകളെ വീട്ടിലെത്തിക്കുന്നതിലുള്ള എതിർപ്പിനെത്തുടർന്ന് വർഷങ്ങളായി ജെസിയും മക്കളും വീടിന്റെ മുകൾനിലയിലാണ് താമസിച്ചിരുന്നത്. 9ാം വയസ്സിൽ […]
Read More

പലിശ മാത്രമടച്ച് ഇനി പുതുക്കാനാവില്ല; സ്വർണപ്പണയത്തിൽ പുതിയ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്

കൊച്ചി: പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി ഇനി അനുവദിക്കില്ലെന്ന് സ്വർണപ്പണയ വായ്പയിൽ നിബന്ധന ശക്തമാക്കി റിസർവ് ബാങ്ക്. ഇത്തരത്തിൽ നിരവധി മാറ്റങ്ങളാണ് റിസർവ് ബാങ്ക് കൊണ്ടുവന്നത്. കഴിഞ്ഞ ജൂണിൽ ആർബിഐ അവതരിപ്പിച്ച കരട് നിർദേശത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാണ് പുതിയ മാറ്റങ്ങൾ. എല്ലാ സ്വർണ വായ്പയ്ക്കും ഈ നിരക്കുകൾ ബാധകമല്ല. കൃത്യമായി പലിശ അടയ്ക്കുന്നവർ ഈ നിയമത്തിൽ ഉൾപ്പെടില്ല. മൂന്നു മാസം വായ്പ അടയ്ക്കാതെ കിട്ടാക്കടമായി മാറിയവർക്കാണ് ഇത് ബാധകമാകുക. ഇവർ ബാക്കി പലിശ […]
Read More

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഹസൻ കുട്ടിക്ക് 67 വർഷം തടവും 12 ലക്ഷം പിഴയും

തിരുവനന്തപുരം: ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ഹസൻ കുട്ടിക്ക് (45) 67 വർഷത്തെ തടവും 12 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ആറ്റിങ്ങൽ ഇടവ സ്വദേശി അബു എന്നും കബീറെന്നും വിളിപ്പേരുള്ള ഹസൻകുട്ടി കുറ്റക്കാരനെന്ന് പോക്സോ കോടതി ജഡ്ജി എംപി ഷിബു കണ്ടെത്തിയിരുന്നു. പോക്സോ കൂടാതെ വധശ്രമത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പരമാവധി ശിക്ഷ കൊടുക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. താൻ നിരപരാധിയാണെന്നാണ് പ്രതി അന്ന് കോടതിയിൽ […]
Read More

സ്തന ഇംപ്ലാന്റുകൾ, സോഷ്യലിസത്തിന് എതിരെ; സ്ത്രീകൾക്കെതിരെ ശിക്ഷാനടപടി തുടങ്ങി കൊറിയൻ ഭരണകൂടം

പ്യോങ്യാങ്: സ്തന ശസ്ത്രക്രിയ നടത്തിയ സ്ത്രീകൾക്കെതിരെ ശിക്ഷാ നടപടിയുമായി ഉത്തരകൊറിയൻ ഭരണകൂടം. സ്തന ഇംപ്ലാന്റുകൾ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും വിലയിരുത്തിയാണ് ഈ നടപടി. കുറ്റക്കാരൈന്ന് കണ്ടെത്തുന്നവരെയും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരെയും ശിക്ഷിക്കും. ഉത്തരകൊറിയയിൽ നേരത്തെ സൗന്ദര്യ വർധനയ്ക്കായുള്ള ശസ്ത്രക്രിയകൾ നേരത്തെ നിരോധിച്ചിരുന്നു. സോഷ്യലിസ്റ്റ് വിരുദ്ധ പ്രവൃത്തികളായിട്ടാണ് ഈ നടപടികളെയെല്ലാം വിലയിരുത്തുന്നത്. ഇതേ പോലെയുള്ള ശസ്ത്രക്രിയ നടത്തിയ രണ്ടു സ്ത്രീകളെയും ഡോക്ടറെയും ശിക്ഷിച്ചിരുന്നു. 20 വയസ്സുള്ള യുവതികളാണ് നടപടി നേരിട്ടതെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് […]
Read More

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പുതുനഗരം (പാലക്കാട്) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ സി.പി. എം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. സിപിഎം പുതുനഗരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ.ഷാജിയെ (40) ആണ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി. ജഴ്‌സി വാങ്ങാൻ കടയിലെത്തിയ പത്താം ക്ലാസുകാരനെ ഷാജി സ്വകാര്യഭാഗം കാണിക്കുകയും കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്‌തെന്നാണു […]
Read More

സ്‌കൂബ ഡൈവിംഗിനിടെയല്ല സുബീൻ ഗാർഗിന്റെ മരണം, ദുരൂഹതയേറുന്നു, ബാൻഡ്‌മേറ്റും ഗായികയും അറസ്റ്റിൽ

ഗുവാഹത്തി: സുബീൻ ഗാർഗ് മരിച്ചത് സ്‌കൂബ ഡൈവിംഗിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണ് അപകടമെന്നും റിപ്പോർട്ടുകൾ. സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നെന്ന് സിംഗപ്പൂർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെ സുബീൻ ഗാർഗിന്റെ രണ്ടാളുകളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. സുബീൻ ഗാർഗിന്റെ ബാൻഡ്‌മേറ്റ് ശേഖർ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രവ മഹന്ത എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ മരണവുമായി ബന്ധപ്പെട്ടത് ഇതുവരെ നാലുപേർ അറസ്റ്റിലായിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിംഗപ്പൂർ എത്തിയ സുബീൻ […]
Read More

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണു; യുവതിയുടെ കൈയ്ക്ക് പരുക്ക്

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണ് യുവതിക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. ശാന്തിഗിരി ആനന്ദപുരം റിയാസ് മൻസിലിൽ നൗഫിയ നൗഷാദിന് (21) ആണ് പരുക്കേറ്റത്. നടുവേദനയെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ മുത്തച്ഛൻ ബി.ഫസലുദ്ദീനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു നൗഫിയ. നൗഫിയയുടെ കൈയ്ക്കാണ് പരുക്കേറ്റത്. ഫസലുദ്ദീനെ പിഎംആർ ഒപിയിൽ ഡോക്ടറെ കാണിക്കാൻ ഇരിക്കുന്നതിനിടെയാണു കോൺക്രീറ്റ് പാളികൾ അടർന്നു വീണത്. നൗഫിയയുടെ ഇടതു കൈയിലും മുതുകിലും പാളികൾ അടർന്നുവീണു. എക്‌സ് റേയിൽ പ്രശ്‌നമില്ല. ജില്ലാ ആശുപത്രിയിൽ എക്‌സ്‌റേ മെഷീൻ പ്രവർത്തിക്കാത്തതിനെ […]
Read More

അഞ്ച് വർഷത്തിനിപ്പുറം ടേക്ക് ഓഫ്; ഇന്ത്യ-ചൈന നേരിട്ടുള്ള വിമാനസർവ്വീസുകൾ പുനഃസ്ഥാപിക്കും

ന്യൂഡൽഹി: ഇന്ത്യ-ചൈന രാജ്യങ്ങൾക്കിടയിൽ നേരിട്ടുള്ള വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കും. ഈ മാസം അവസാനത്തോടെ സർവ്വീസുകൾ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇരു രാജ്യങ്ങളുടെയും വ്യോമയാന ഉദ്യോഗസ്ഥർ തമ്മിലുള്ള സാങ്കേതിക തലത്തിലുള്ള ചർച്ചകൾ ഈ വർഷം ആദ്യം മുതൽ നടക്കുന്നുണ്ടായിരുന്നു. നേരിട്ടുള്ള വിമാനസർവ്വീസ്, പുതുക്കിയ വ്യോമ സേവന കരാർ എന്നിവയിലൂന്നിയുമായിരുന്നു പ്രധാന […]
Read More