Imac Kochi

ദുരന്തത്തിന് പിന്നാലെ വിമർശനം; ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്, 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചു

കരൂർ: ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനത്തിന് പിന്നാലെ ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്. ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനത്തിന് പിന്നാലെ ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്. നിലവിലെ പ്രധാന ഭാരവാഹികളെ നിലനിർത്തിയതിന് പുറമേ, കൂടുതൽ ജില്ലാ സെക്രട്ടറിമാരെ ഉൾപ്പെടുത്തിയാണ് 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചത്. ആൾക്കൂട്ട ദുരന്തത്തിൽ അറസ്റ്റുചെയ്യപ്പെട്ട കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനും പുതിയ സമിതിയിലുണ്ട്. ജനറൽ സെക്രട്ടറിയായി ബുസി ആനന്ദ് തുടരും. ആനന്ദ് […]
Read More

കേരള നേതാക്കൾ ഒറ്റക്കെട്ടായി പോയേ തീരൂ’, എഐസിസി യോഗത്തിൽ കർശന നിർദേശവുമായി രാഹുൽ ഗാന്ധി

ദില്ലി: കേരള നേതാക്കൾ ഒറ്റക്കെട്ടായി പോയേ തീരൂ എന്ന് എഐസിസി യോഗത്തിൽ കർശന നിർദേശവുമായി രാഹുൽ ഗാന്ധി. കെപിസിസി അധ്യക്ഷൻ കൂടിയാലോചനകൾ നടത്തുന്നില്ല എന്ന പരാതി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉന്നയിച്ചു. തിരഞ്ഞെടുപ്പ് അടുക്കവെ കൂടിയാലോചനകൾ അനിവാര്യം എന്നും യോഗത്തിൽ വിഡി സതീശൻ പറഞ്ഞു. എന്നാൽ നിസ്സഹകരിക്കുന്നത് പ്രതിപക്ഷ നേതാവ് എന്ന് കെപിസിസി വർക്കിംഗ് പ്രസിഡുമാർ പറഞ്ഞു. പലവട്ടം ചർച്ചയ്ക്ക് ശ്രമിച്ചിട്ടും വഴങ്ങിയില്ലെന്നും ചർച്ചയിൽ ആരോപണം ഉന്നയിച്ചു. വർക്കിംഗ് പ്രസിഡന്റുമാർക്കെതിരെയും പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചു […]
Read More

റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും

കൊച്ചി: ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിക്കാൻ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയർമാൻ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയർമാൻ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് തന്നോട് ഔദ്യോഗികമായി ആരും പദവിയെ കുറിച്ച് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. സർക്കാർ […]
Read More

യു.എ.ഇയിലെ ഇന്ത്യക്കാർക്ക് ഇ-പാസ്‌പോർട്ട്, പുതിയ ഓൺലൈൻ പോർട്ടൽ നിലവിൽ വന്നു

അബുദാബി: യു.എ.ഇ.യിലെ പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പ് ചേർത്ത ഇ-പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനായി പുതിയ ഓൺലൈൻ പോർട്ടൽ. പാസ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഇനി മുതൽ ഈ പോർട്ടൽ വഴി സ്വീകരിക്കും. പാസ്പോർട്ട് സേവാ പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന ഈ പരിഷ്‌കാരത്തിലൂടെ പാസ്പോർട്ട് സേവനങ്ങൾ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കാൻ സഹായിക്കുമെന്ന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും അറിയിച്ചു. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കിയ ഇ-പാസ്പോർട്ട്, ആഗോള തലത്തിൽ എമിഗ്രേഷൻ ക്ലിയറൻസ് കൂടുതൽ എളുപ്പമാക്കും. പുതിയ പോർട്ടലായ https://mportal.passportindia.gov.in/gpsp/AuthNavigation/Login വഴി രജിസ്റ്റർ ചെയ്ത് വിവരങ്ങൾ […]
Read More

കെനിയയിൽ വിമാനം തകർന്നുവീണു; 12 വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം

നെയ്റോബി: കെനിയയിൽ വിമാനം തകർന്നുവീണ് 12പേർ മരിച്ചു. ക്വാലെ കൗണ്ടിയിലെ സിംബ ഗോലിനിയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായ ദിയാനിൽ നിന്ന് കിച്വ ടെംബോ എന്ന സ്ഥലത്തേക്ക് പറന്നുയർന്ന 5വൈ – സിസിഎ എന്ന വിമാനമാണ് തകർന്നുവീണത്. ദുരന്തം നടന്നയുടനെ പൊലീസും അടിയന്തര സേനാവിഭാഗങ്ങളും സ്ഥലത്തെത്തി. തകർന്നുവീണ വിമാനത്തിന്റെ ഭാഗങ്ങളിൽ തീ പടർന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനം അപകടത്തിൽപ്പെടാനുള്ള കാരണം വ്യക്തമല്ല. മോശം കാലാവസ്ഥയാകാമെന്നന്നാണ് […]
Read More

യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചശേഷം കണ്ണ് കുത്തിപ്പൊട്ടിച്ചു; പാസ്റ്റർ പിടിയിൽ

കൊച്ചി: യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചശേഷം ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച് വഴിയിൽ തള്ളുകയും ചെയ്ത സംഭവത്തിൽ പാസ്റ്റർ ഉൾപ്പെടെ 3 പേർ പിടിയിൽ. വരാപ്പുഴ കൂനമ്മാവിലെ അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമൽ, നിതിൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര സുദർശനനെ (42) ആണ് ഈ മാസം 21ന് രാവിലെ കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ഹാളിനു സമീപം ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. സംഭവത്തിൽ […]
Read More

മോന്‍താ ചുഴലിക്കാറ്റ്; ഇന്നും നാളെയും കനത്ത മഴ

കൊച്ചി: മോന്‍താ ചുഴലിക്കാറ്റ് തീ്വരമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.മഴ സാധ്യത കണക്കിലെടുത്ത്് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ‘മോന്‍താ’ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് […]
Read More

ധര്‍മസ്ഥല കൂട്ട മരണവിവാദം: അന്വേഷണം അവസാനിപ്പിക്കാന്‍ എസ്.ഐ.ടി

മംഗളൂരു: ധര്‍മസ്ഥലയില്‍ കൂട്ട സംസ്‌കാരം നടന്നുവെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ തെളിയിക്കാനാവാതെ അന്വേഷണം അവസാനിപ്പിക്കാന്‍ എസ്.ഐ.ടി ഒരുങ്ങുന്നു. ജൂലൈ 19ന് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡോ. പ്രണബ്കുമാര്‍ മൊഹന്തിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) അന്വേഷണത്തില്‍നിന്ന് പിന്മാറുന്നത്. ബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട നൂറിലേറെ പെണ്‍കുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങള്‍ താന്‍ സംസ്‌കരിച്ചു എന്ന മാണ്ഡ്യ സ്വദേശി സി.എന്‍. ചിന്നയ്യയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സംഭവം വിവാദമായത്്. ചിന്നയ്യ ചൂണ്ടിക്കാട്ടിയ 18 ഓളം സ്ഥലങ്ങള്‍ എസ്.ഐ.ടി […]
Read More

സി.എച്ച്:സര്‍വ്വ മേഖലകളിലും കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ മുന്നോട്ട് നയിച്ച നേതാവ്: പി.കെ നവാസ്

വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ് പി.കെ നവാസിന് സമ്മാനിച്ചു മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി.എച്ച് മുഹമ്മദ് കോയ കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും മുന്നോട്ട് നയിച്ച നേതാവാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനത്തില്‍ മൂന്നാമത് സി.എച്ച് സ്മാരക വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനാമ ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം […]
Read More

ഇതാ 220 കോടി നേടിയ ഭാഗ്യവാൻ; യുവപ്രവാസിയുടെ പേര് പുറത്തു വിട്ട് യുഎഇ

ദുബായ്: കാത്തിരിപ്പിന് ഒടുവിൽ ആ മുഖം ലോകം കണ്ടു. യു.എ.ഇ ലോട്ടറിയിൽ (ഏകദേശം 220 കോടി രൂപ (10 കോടി ദിർഹം) നേടിയ പ്രവാസി ആന്ധ്രാസ്വദേശിയായ അനിൽ കുമാർ ബൊള്ളയാണ് ആ മഹാഭാഗ്യവാൻ. ഏകദേശം 220 കോടി രൂപ (10 കോടി ദിർഹം) ആണ് അനിൽകുമാറിന് ലഭിച്ചത്. ഒരാഴ്ച മുമ്പാണ് നറുക്കെടുത്തതെങ്കിലും പേര് മാത്രമായിരുന്നു പുറത്തുവിട്ടത്. ഇതോടെ ലോട്ടറിയുടെ റെക്കോർഡ് ബുക്കുകളിൽ ഈ യുവാവിന്റെ പേര് എഴുതിചേർക്കപ്പെട്ടു. അനിൽകുമാർ ബി. എന്ന പേര് അധികൃതർ പറഞ്ഞപ്പോൾ ഇന്ത്യക്കാരനാണ് […]
Read More