എസ്.ഐ.ആർ മാറ്റിവെക്കണമെന്ന് കേരളം; സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഹൈകോടതി
കൊച്ചി: കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനത്ത് നടത്തുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണം (എസ്.ഐ.ആർ) മാറ്റിവെക്കുന്നതിനായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് കേരള ഹൈകോടതി. ബീഹാർ, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് എസ്.ഐ.ആറിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികൾ സുപ്രീംകോടതിയുടെ മുന്നിലുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് വി.ജി. അരുണിന്റെ നിർദേശം. സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്, സർക്കാർ എസ്.ഐ.ആറിനെ വെല്ലുവിളിക്കുകയല്ല, മറിച്ച് അത് മാറ്റിവയ്ക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞു. ‘തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക […]









