വനിതാ സംവരണ സീറ്റിൽ ട്രാൻസ്‌വുമൺ; റിട്ടേണിങ് ഓഫിസർക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി
കൊച്ചി; തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിക്കണോ എന്ന് റിട്ടേണിങ് ഓഫിസർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. അമേയ പ്രസാദിന്റെ ഹർജിയിലാണ് നടപടി. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അടക്കമുള്ളവർക്ക് നോട്ടിസ് അയച്ചു. വനിതാ സംവരണ സീറ്റിലേക്കാണ് ട്രാൻസ്‌വുമണായ അമേയ നാമനിർദേശപത്രിക സമർപ്പിച്ചത്. എന്നാൽ വോട്ടർപട്ടികയിൽ അമേയ ട്രാൻസ്‌ജെൻഡർ എന്നാണ് രേഖപ്പെടുത്തിയത്. ഹർജി പരിഗണിക്കവെ പട്ടികയിൽ മാറ്റം വരുത്താൻ സമയമുണ്ടായിരുന്നല്ലോ എന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചോദിച്ചു. […]









