വിദേശ വിദ്യാര്‍ത്ഥികള്‍ യുഎസിന് നല്ലത് കുടിയേറ്റ അജണ്ടയില്‍ മലക്കംമറിഞ്ഞ് ട്രംപ്
വാഷിങ്ടണ്‍: കുടിയേറ്റ അജണ്ടയില്‍ വാക്ക് മാറി മലക്കംമറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാഗ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) എന്ന സ്വന്തം അജണ്ടയില്‍നിന്ന് പിന്‍വലിഞ്ഞ ട്രംപ് അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കണം എന്നും വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സാമ്പത്തികമായി ശക്തമായി നിലനിര്‍ത്തുന്നുവെന്നും യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് ട്രംപ് മാഗ അജണ്ടയെ എതിര്‍ത്തത്. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടാകുന്നത് […]









