Imac Kochi

എച്ച്1 ബി വീസ അപേക്ഷയ്ക്കുള്ള ഫീസ് 88 ലക്ഷം രൂപയാക്കി ഉയർത്തി ട്രംപ്, ഇന്ത്യക്കാരെ ബാധിക്കും

വാഷിങ്ടൺ: എച്ച് 1 ബി വീസ അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ ഉയർത്തി ഡോണൾഡ് ട്രംപ്. വാർഷിക ഫീസ് ഒരു ലക്ഷം യുഎസ് ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ആക്കിയാണ് ഉയർത്താനുള്ള ഉത്തരവിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. എച്ച് വൺ ബി വീസയ്ക്ക് ഇതുവരെ ശരാശരി 2.5 ലക്ഷം തൊട്ട് 5 ലക്ഷം രൂപ വരെയായിരുന്നു വാങ്ങിയത്. ഇതിൽനിന്നാണ് ഒറ്റയടിക്ക് 88 ലക്ഷത്തിലേക്ക് ഫീസ് കുത്തനെ ഉയർത്തിയത്. വൈദഗ്ധ്യമുള്ള ജോലികളിൽ ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർ ആശ്രയിക്കുന്നതു പ്രധാനമായും […]
Read More

”അമ്മ ഭക്ഷണം കഴിച്ചോ” എന്ന് അന്വേഷണം, നിമിഷങ്ങൾക്കകം മരണം, പൊലീസ് ട്രെയ്‌നി ആനന്ദിന്റെ മരണത്തിൽ ദുരൂഹതയെന്ന് വീട്ടുകാർ

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനിയായ ആദിവാസി യുവാവ് ആനന്ദ് ജീവനൊടുക്കിയതിൽ ദുരൂഹത ഏറുന്നു. വിതുര പേപ്പാറ കരിപ്പാലം അരവിന്ദ് ഭവനിൽ എ.ആനന്ദ് മരിക്കുന്നതിന് മിനിറ്റുകൾക്കു മുമ്പ് അമ്മയോട് സംസാരിച്ചിരുന്നു. അമ്മയോട് കഴിച്ചോ എന്ന് തിരക്കിയെന്നും ജോലിക്ക് പോകുമ്പോൾ സൂക്ഷിക്കണമെന്ന് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആനന്ദിനെ ബാരക്കിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആനന്ദിന്റെ മരണത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ജാതിവിവേചനവും മാനസികപീഡനവും നേരിട്ടതായി ആനന്ദ് പറഞ്ഞിരുന്നതായി സഹോദരൻ […]
Read More

വൈ കാറ്റഗറി സുരക്ഷ പരാജയം, വിജയ് യുടെ ചെന്നൈ വസതിയിൽ യുവാവ് അതിക്രമിച്ച് കയറി

ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ ചെന്നൈയിലെ വസതിയിൽ വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് 24 വയസ്സുള്ള ഒരു യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി. സമീപത്തെ മരത്തിൽ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ടെറസിലെത്തിയ വിജയ് തന്നെയാണ് അതിക്രമിച്ചു കയറിയ യുവാവിനെ ആദ്യം കണ്ടത്. വിജയ് ഉടൻ തന്നെ യുവാവിനെ താഴേക്ക് ഇറക്കി പോലീസിനെ വിവരമറിയിച്ചു. സംഭവത്തെ തുടർന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. അതിക്രമിച്ചു കയറിയത് മധുരാന്തകം […]
Read More

പകരക്കാരനായി ജോലിക്ക് കയറിയ മെയിൽ നഴ്‌സ് അപകടത്തിൽ മരിച്ചു; ദാരുണാന്ത്യം ആംബുലൻസ്, കാറിൽ ഇടിച്ചു മറിഞ്ഞ്

ചെറുതോണി (ഇടുക്കി): രോഗിയുമായി പോയ ആംബുലൻസ്, കാറിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ പകരക്കാരനായി പോയ യിൽ നഴ്സിനു ദാരുണാന്ത്യം. നാരകക്കാനം നടുവിലേടത്ത് (കാണക്കാലിൽ) ജിതിൻ ജോർജ് (39) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ്, കാറിൽ ഇടിച്ചാണ് അപകടം. കരാർ അടിസ്ഥാനത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ജിതിൻ. ഇവിടെനിന്നാണ് 108 ആംബുലൻസിൽ നെടുങ്കണ്ടത്തേക്കും തുടർന്ന് കോട്ടയത്തേക്കും പോയത്. വെള്ളിയാഴ്ച ജോലിക്ക് […]
Read More

നാലെണ്ണമല്ല, ആറെണ്ണം വേണം… പാനിപൂരിയുടെ പേരിൽ അടി, ഇടി, ഗതാഗതക്കുരുക്ക്

അഹമ്മദാബാദ്: പാനിപൂരി എണ്ണം കുറഞ്ഞതിന്റെ പേരിൽ ടക്കാരനും യുവതിയും തമ്മിലുണ്ടായ തർക്കത്തിൽ നഗരത്തിലുണ്ടായത് വൻഗതാഗതകുരുക്ക്. പാനിപൂരി കച്ചവടക്കാരൻ തന്നെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതാണ് സംഭവത്തിന് കാരണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ട്രാഫിക് പ്രശ്നങ്ങളുണ്ടായതോടെ പൊലീസ് സ്ഥലത്ത് എത്തുകയും യുവതിയെ അനുനയിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇവർ റോഡിലെ പ്രതിഷേധം അവസാനിപ്പിച്ചതോടെയാണ് ഗതാഗതം സുഗമമായത്. വഡോദരയിലെ സുർസാഗർ ലേക്കിന് സമീപമായിരുന്നു പ്രശ്‌നങ്ങൾ നടന്നത്. 20 രൂപയ്ക്ക് കച്ചവടക്കാരൻ നാല് പാനിപൂരി മാത്രം നൽകിയതാണ് സ്ത്രീയെ ദേഷ്യം പിടിപ്പിച്ചത്. […]
Read More

അസം റൈഫിൾസിന്റെ ട്രക്കിന് നേരെ അജ്ഞാതരുടെ ആക്രമണം, രണ്ട് ജവാന്മാർക്ക് വീരമൃത്യു

ഗുവാഹത്തി: മണിപ്പൂരിലെ ബിഷ്ണുപൂരിൽ അസം റൈഫിൾസിന്റെ ട്രക്കിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. നാലുപേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 33 അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവം. ഇംഫാൽ വിമാനത്താവളത്തിൽ നിന്നും എട്ട് കിലോമീറ്റർ അകലെ നംബോൽ സബാൽ ലൈക്കൈയിലാണ് സംഭവസ്ഥലം. ‘കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്ര സേനയ്ക്കെതിരെ മണിപ്പൂരിൽ നടക്കുന്ന ആദ്യ വലിയ ആക്രമണമാണിത്.’ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അസമിലെ കച്ചറിലാണ് കേന്ദ്ര സേനയ്ക്കെതിരെ ഇതിനുമുൻപ് ആക്രമണം ഉണ്ടായത്. […]
Read More

യാ അലി ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ സ്‌കൂബാ ഡൈവിങ് അപകടത്തിൽ മരിച്ചു

സിംഗപ്പൂർ: പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ സ്‌കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടു. 52 വയസ്സായിരുന്നു. സിംഗപ്പൂരിൽ നടന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. അപകടത്തിൽ കടലിൽ നിന്ന് സുബീനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സിംഗപ്പൂരിൽ നടക്കുന്ന നാലാമത് നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പാടുമെന്നറിയിച്ചുകൊണ്ടുള്ള വിഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സുബീൻ പങ്കുവെച്ചിരുന്നു. അസമീസ്, ബംഗാളി, ഹിന്ദി ഉൾപ്പെടെ 40ലധികം ഭാഷകളിൽ സംഗീതത്തിന് മികച്ച സംഭാവന നൽകിയ ഗായകനാണ് സുബീൻ ഗാർഗ്. 2006ലെ ഗംങ്സ്റ്റർ സിനിമയിലെ […]
Read More

കൊച്ചിയിൽ മെസ്സി കളിക്കുമോ? അർജന്റീനയെ കലൂരിൽ കളിപ്പിക്കാൻ സർക്കാർ ആലോചന

കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും സംഘവും കൊച്ചിയിൽ കളിക്കാൻ വരും. കേരളത്തിലെ അർജന്റീന ടീമിന്റെ മത്സരം കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നില്ല. നേരത്തേ തിരുവനന്തപുരത്ത് കളി നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. കേരളത്തിലെത്തുന്നത് സംബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അടുത്തിടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. സാമൂഹികമാധ്യമങ്ങൾ വഴി ഈ വർഷത്തെ സൗഹൃദമത്സരങ്ങൾ നടക്കുന്ന വേദികൾ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടത്. നവംബറിൽ അർജന്റീന […]
Read More

സൈബർ ആക്രമണം: സിപിഎം നേതാവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്, കോൺഗ്രസ് പ്രവർത്തകനെന്ന് ഷൈൻ

കൊച്ചി: സൈബർ ആക്രമണവും അപവാദപ്രചാരണവും എന്ന സിപിഎം നേതാവ് കെ.ജെ. ഷൈൻ നൽകിയ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നതിനു പുറമെ ഐടി ആക്ടിലെ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തത്. ഒരു ദിനപത്രം, 5 കോൺഗ്രസ് അനുകൂല വെബ്‌പോർട്ടലുകൾ, ഒട്ടേറെ യുട്യൂബ് ചാനലുകൾ, വ്യക്തിഗത സമൂഹമാധ്യമ അക്കൗണ്ടുകൾ തുടങ്ങിയവയ്ക്ക് എതിരെയാണ് കേസ്. തനിക്കെതിരെ വ്യാപകമായ രീതിയിൽ സൈബർ ആക്രമണവും അപവാദപ്രചരണവും നടക്കുന്നുവെന്നു കാട്ടി ഇന്നലെ ഷൈൻ മുഖ്യമന്ത്രി, സംസ്ഥാന […]
Read More

”എന്റെ റസ്റ്ററന്റിലേത് വെറും 50 രൂപയുടെ വിൽപ്പന; ശമ്പളമായി മുടക്കുന്നത് 15 ലക്ഷം”: മുമ്പിൽ ദുരന്തബാധിതർ, സങ്കടം പറഞ്ഞ് കങ്കണ

ഷിംല: ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഉൾപ്പെട്ട ദുരന്തബാധിതരെ കാണാനെത്തിയപ്പോൾ മണാലിയിലെ തന്റെ റസ്റ്ററന്റിനുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് അവരോട് സങ്കടം പറഞ്ഞ് ബിജെപി എംപി കങ്കണ റണാവത്ത്. ”ഇന്നലെ എന്റെ റസ്റ്ററന്റിൽ വെറും 50 രൂപയുടെ വിൽപ്പന മാത്രമാണ് നടന്നത്, എന്നാൽ ഞാൻ 15 ലക്ഷം രൂപയാണു ശമ്പളമായി മുടക്കുന്നത്. എന്റെ വേദനയും ദയവായി മനസ്സിലാക്കുക. ഞാനും ഒരു ഹിമാചൽ പ്രദേശ് കാരിയാണ്, ഈ സ്ഥലത്തെ താമസക്കാരിയാണ്”- കങ്കണ വികാരാധീനയായി പറഞ്ഞു. കനത്ത മഴയും ഉരുൾപൊട്ടലും പെട്ടെന്നുണ്ടായ […]
Read More