താമരശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു, വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി
സുൽത്താൻ ബത്തേരി: വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ വാഹനഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. 26 മണിക്കൂറോളം നീണ്ടുനിന്ന ജോലിക്കിടെയാണ് രാത്രി എട്ടേമുക്കലോടെയാണ് ചുരത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിന്റ് ഭാഗത്തേക്ക് കയറ്റി വിടും. ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്ന് ചുരം അടയ്ക്കുംചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ […]









