Imac Kochi

അഹമ്മദാബാദ് വിമാന ദുരന്തം; കാരണം ഇന്ധന സ്വിച്ചിലെ പ്രശ്നം’; ബോയിംഗിനെതിരെ കേസ്

വാഷിംഗ്ടൺ ഡി.സി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ബോയിംഗിനും ഹണിവെല്ലിനുമെതിരെ കേസ്. ബോയിംഗ് വിമാനക്കമ്പനിക്കും കോക്പിറ്റിലെ ഇന്ധന സ്വിച്ച് മാറ്റിയ ഹണിവെല്ലിനുമെതിരെയാണ് കേസ്. വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബമാണ് ഡെലെവെയറിലെ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇന്ധനസ്വിച്ച് തകരാറിലായതാണ് അപകടകാരണമെന്നാണ് കുടുംബങ്ങളുടെ ആരോപണം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട വിമാനമാണ് പറന്നയുർന്നതിന് പിന്നാലെ തകർന്ന് വീണത്. ബോയിംഗിന്റെ ഡ്രീംലൈനർ 787-8 വിമാനം തകർന്ന് വീണ അപകടത്തിൽ 260 പേരാണ് മരിച്ചത്. കോക്ക്പിറ്റിലെ ഇന്ധന സ്വിച്ച് ഓഫാക്കുകയോ കാണാതാകുകയോ ചെയ്തതാകാം […]
Read More

”എന്റെ പരാജയത്തിന് കാരണം നടുവേദന” വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

ടോക്യോ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നാലെ കാരണം തന്റെ നടുവേദനയാണെന്ന് വ്യക്തമാക്കി നീരജ് ചോപ്ര. ഇത്തരമൊരു പരാജയം ആദ്യമായിട്ടാണ് സംഭവിക്കുന്നത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. മത്സരത്തിൽ അഞ്ച് ശ്രമത്തിൽ ഫൗളടക്കം വന്നതോട് കൂടി എട്ടാം സ്ഥാനത്തേക്ക് നീരജ് തള്ളപ്പെട്ടിരുന്നു. ഇത് ഏറെ പ്രതീക്ഷയുള്ള മെഡൽ നഷ്ടത്തിലേക്കും നയിച്ചു. ഈ മാസം ആദ്യം ചെക്ക് റിപ്പബ്ലിക്കിൽ പരിശീലനം നടത്തുന്നതിനിടെ, ജാവലിൻ എറിയാനൊരുങ്ങുമ്പോൾ നടുവിന് ഒരു ഉളുക്ക് അനുഭവപ്പെട്ടു. തുടർന്ന് […]
Read More

”ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല’; തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് രാജിവച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്നു പരാതികൾക്കിടെ സൂപ്രണ്ട് ഡോ. സുനിൽകുമാർ രാജിവച്ചു. സൂപ്രണ്ട് സ്ഥാനത്ത് നിന്നു തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡോ. സുനിൽകുമാർ പ്രിൻസിപ്പലിനു കത്തു നൽകിയിരുന്നു. ന്യൂറോ വിഭാഗത്തിലെ ഡോക്ടറായ തനിക്ക് ജോലിയിൽ ശ്രദ്ധിക്കാനാവില്ലെന്നും സൂപ്രണ്ട് ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. ഉപകരണങ്ങളും മരുന്നും വാങ്ങിയ വകയിൽ ലക്ഷക്കണക്കിനു രൂപയാണ് കരാറുകാർക്കു കൊടുക്കാനുള്ളത്. കമ്പനികൾ ഉപകരണങ്ങളുടെ വിതരണം നിർത്തിയതോടെ വിവിധ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾ മുടങ്ങുന്ന നിലയാണുള്ളത്. ഉപകരണങ്ങൾ വാങ്ങാൻ രോഗികളിൽനിന്നു പണം […]
Read More

അപവാദ പ്രചാരണങ്ങളെ തള്ളിക്കളയണം; രാഷ്ട്രീയമായും നിയമപരമായും നേരിടും, ഇത് ഗീബൽസിയൻ തന്ത്രം’ എന്ന് കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ

കൊച്ചി:  തനിക്കെതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും രാഷ്ട്രീയമായും നിയമപരമായും ഈ സംഭവങ്ങളെ നേരിടുമെന്നും വൈപ്പിൻ എംഎൽഎ കെ.എൻ.ഉണ്ണികൃഷ്ണൻ. പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ: ‘വ്യക്തിപരമായി പകപോക്കുന്നതിനും എന്റെ രാഷ്ട്രീയ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് കൊണ്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വ്യാജപ്രചരണങ്ങൾ നടന്നുവരുന്നതായി ശ്രദ്ധയിൽപെടുകയുണ്ടായി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതിൽ, തകർക്കുന്നതിൽ അതിൻറെ നേതാക്കന്മാരെ തേജോവധം ചെയ്യുകയും അപകീർത്തിപെടുത്തുകയും ചെയ്യുക എന്നത് വലതുപക്ഷ രാഷ്ട്രീയ ശക്തികൾ എന്നും സ്വീകരിച്ചുപോരുന്ന രീതിശാസ്ത്രം ആണ്. ഒരു ഗീബൽസിയൻ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ് […]
Read More

ചിക്കൻ ബിരിയാണിയിൽ ‘ചിക്കൻ’ വേണ്ടേ വേണമെന്ന് രാധാകൃഷ്ണൻ സാർ, വേണ്ടെന്ന് ജോർജ് സാർ, പൊലീസ് സ്‌റ്റേഷനിൽ അടിപിടി

കൊച്ചി: ചിക്കൻ ബിരിയാണി വാങ്ങുമ്പോൾ മിനിമം ചിക്കൻ പീസെങ്കിലും വേണ്ടേ…. ഇനി ചിക്കൻ ഇല്ലെങ്കിലോ… ചിക്കൻ ഉണ്ടായാലും ഇല്ലെങ്കിലും ഉഗ്രൻ തല്ല് നടന്നു, ഹോട്ടലിലോ വീട്ടിലോ ഒന്നുമല്ല. കൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് ഈ തല്ല് നടന്നത്. കൊച്ചി, പള്ളുരുത്തിയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് ട്രോളാണേ, സത്യമാണോ എന്ന് സംശയിക്കുന്ന സംഭവങ്ങൾ നടന്നത്. ചിക്കൻ ബിരിയാണിയിൽ നിന്ന് ചിക്കൻ കിട്ടിയില്ല എന്ന പേരിൽ തമ്മിലടിച്ചതാകട്ടെ രണ്ട് ഹോം ഗാർഡുകളും. സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കൽ ദിനത്തിലാണ് ഈ […]
Read More

എസ് എ പി ക്യാംപിലെ ബാരക്കിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ആര്യനാട് കീഴ്പാലൂർ സ്വദേശി ആനന്ദിനെയാണ് ഇന്നു രാവിലെ ബാരക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ആനന്ദിന്റെ സഹോദരൻ പേരൂർക്കട പൊലീസിൽ പരാതി നൽകി. എസ്എപി കമാൻഡന്റിനും പരാതി നൽകിയിട്ടുണ്ട്. പ്ലറ്റൂൺ ലീഡറായി തിരഞ്ഞെടുത്തിനു ശേഷം ആനന്ദ് കടുത്ത സമ്മർദത്തിലായിരുന്നുവെന്നു പറയുന്നു. ബി കമ്പനി പ്ലറ്റൂൺ ലീഡർ ആയിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് മെഡിക്കൽ […]
Read More

നടി റിനി ആൻ ജോർജിനെതിരെ അധിക്ഷേപം; രാഹുൽ ഈശ്വർക്കെതിരെ കേസ്

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ നടി റിനി ആൻ ജോർജിനെ സാമൂഹിക മാധ്യമങ്ങളിൽ ആക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ അടക്കമുള്ളവർക്കെതിരെ കേസ്. രാഹുൽ ഈശ്വർ അടക്കം അഞ്ചു പേർക്കും ഓൺലൈൻ യുട്യൂബ് ചാനലുകൾക്കും എതിരെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തത്. തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങൾ ചൂണ്ടിക്കാട്ടി റിനി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ്. അധിക്ഷേപാർഹമായ പരാമർശങ്ങൾ നടത്തിയിട്ടുള്ള ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ, യുട്യൂബ് ചാനലുകളുടെ വിലാസം എന്നിവയടക്കമാണ് പരാതി […]
Read More

16കാരന് ലൈംഗിക പീഡനം, പ്രതികൾ ലക്ഷങ്ങൾ കൈക്കലാക്കിയെന്ന് സൂചന, അന്വേഷണം

കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വവർഗരതിക്കാർക്കായുള്ള ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായാണ് വിവരം. ചില ലോഡ്ജുകൾ കേന്ദ്രീകരിച്ചുനടന്ന പീഡനത്തിലും സാമ്പത്തിക ഇടപാടുകളിലും ലോഡ്ജ് നടത്തിപ്പുകാർക്കും പങ്കുള്ളതായി വിവരമുണ്ട്. പീഡനം നടന്ന സ്ഥലങ്ങളിൽ ഇപ്പോൾ തെളിവെടുപ്പ് നടക്കുകയാണ്. കേസിൽ ഇതുവരെ 12 പേരാണ് അറസ്റ്റിലായത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഡേറ്റിംഗ് ആപ്പിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചനയിലുണ്ടെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി […]
Read More

വ്യാജ ലോഗിൻ ഉപയോഗിച്ച് വോട്ടുകൾ നീക്കി, മുഖ്യ തിര. കമ്മിഷണർക്കെതിരേ രാഹുൽ

ന്യൂഡൽഹി: ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേയാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ. കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് ആറായിരത്തോളം പേരെ നീക്കിയതായി രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ദിരാഭവനിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് രാഹുൽഗാന്ധിയുടെ ആരോപണം. അതേസമയം ഇത് ഹൈഡ്രജൻ ബോംബ് അല്ലെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി പത്രസമ്മേളനം തുടങ്ങിയത്. അത് വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുൽ പറഞ്ഞു. നേരത്തേ […]
Read More

അദ്ധ്യാപിക ബാഗെടുത്ത് തലയ്ക്കടിച്ചു, ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയോട്ടി പൊട്ടി

അമരാവതി: അദ്ധ്യാപികയുടെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുങ്കനൂരിലാണ് സംഭവം. ഹിന്ദി അദ്ധ്യാപികയായ സലീമ ബാഷയ്ക്കെതിരെയാണ് പരാതി. സാത്വിക നാഗശ്രീ (11) എന്ന കുട്ടിയുടെ രക്ഷിതാക്കളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. സെപ്തംബർ പത്തിനായിരുന്നു പരാതിക്കാസ്പദമായ സംഭവം. കുട്ടി ക്ലാസിൽ വികൃതി കാണിച്ചതിനെത്തുടർന്നുള്ള ദേഷ്യത്തിലാണ് അദ്ധ്യാപിക അടിച്ചതെന്ന് പൊലീസ് പറയുന്നു. ടീച്ചർ ബാഗ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. ബാഗിൽ സ്റ്റീൽ ചോറ്റുപാത്രം ഉണ്ടായിരുന്നു. ഈ പാത്രം തലയിലിടിച്ച് കുട്ടിയുടെ […]
Read More