രാത്രി ഹൃദ്രോഗിയായ അമ്മയെ ശുശ്രൂഷിച്ചു;കൊല്ലത്ത് ക്ലാസ് മുറിയിൽ ഉറങ്ങിപ്പോയ വിദ്യാർത്ഥിനിയെ അധ്യാപിക മർദ്ദിച്ചു
കൊല്ലം: ക്ലാസ് മുറിയിൽ ഡസ്‌കിൽ തലവച്ച് കിടന്ന വിദ്യാർത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചു. സംഭവത്തിൽ തലയ്ക്ക് മരവിപ്പും പനിയും അനുഭവപ്പെട്ട വിദ്യാർത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലെ വിദ്യാർത്ഥിനിയെയാണ് അധ്യാപിക മർദിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാർത്ഥിനിയെ മർദിച്ചത്. സംഭവത്തിന്റെ തലേദിവസം രാത്രി മുഴുവൻ ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ് വിദ്യാർത്ഥിനി ക്ലാസിൽ എത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം ഡസ്‌കിൽ തലവച്ച് മയങ്ങിപ്പോയി. […]









