Imac Kochi

ചെയർമാൻ പദം തെറിച്ചതിൽ പ്രേംകുമാറിന് പിണക്കം, റസൂൽ പൂക്കുട്ടി ചുമതലയേറ്റ ചടങ്ങിൽനിന്ന് വിട്ടുനിന്നു

തിരുവനന്തപുരം ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിൽ നടൻ പ്രേംകുമാറിന് അതൃപ്തിയെന്ന് സൂചന. പുതിയ ചെയർമാനായി ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ചുമതലയേറ്റ ചടങ്ങിൽനിന്ന് പ്രേംകുമാർ വിട്ടുനിന്നു. ആശാ സമരത്തിന് അനുകൂലമായി പ്രേംകുമാർ പ്രസ്താവന നടത്തിയത് സർക്കാരിനെ പിണക്കി എന്ന് സൂചനയുണ്ട്. തന്നെ എൽപ്പിച്ച കാര്യങ്ങൾ ഭംഗിയായി ചെയ്തുതീർക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പ്രേംകുമാർ പറഞ്ഞു. പല വിഷയങ്ങളിലും കലാകാരൻ എന്ന നിലയിൽ സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയാറുണ്ടെന്നും ദോഷകരമായ അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ല. സംസ്ഥാന ചലച്ചിത്ര അവാർഡ് 3ന് പ്രഖ്യാപിക്കാനിരിക്കെയാണ് ചെയർമാൻ […]
Read More

ക്രിസ്തുമതം അസ്തിത്വ ഭീഷണിയിൽ; അവരെ രക്ഷിക്കാൻ തയ്യാറെന്ന് ട്രംപ്

വാഷിങ്ടൺ: ലോകമെമ്പാടുമുള്ള മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നു പറഞ്ഞ ട്രംപ് നൈജീരിയയെ ആശങ്കപ്പെടുത്തുന്ന രാജ്യമായും വിശേഷിപ്പിച്ചു. ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപിന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലുള്ള അക്രമങ്ങൾ എടുത്തുപറഞ്ഞ ട്രംപ്, നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നതിന് തീവ്ര ഇസ്ലാമിസ്റ്റുകളെ കുറ്റപ്പെടുത്തുകയും ചെയ്തു. ‘നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ തീവ്ര ഇസ്ലാമിസ്റ്റുകളാണ്. അതിനാൽ ഞാൻ […]
Read More

ആന്ധ്രയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10 പേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു. ഏകാദശി ദിനത്തില്‍ ഭക്തരുടെ വന്‍തിരക്ക് അനുഭവപ്പെട്ടതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി കാസിബുഗ്ഗ പോലീസ് അറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ആളപായത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി. ‘ദാരുണമായ സംഭവത്തില്‍ ഭക്തര്‍ മരിച്ചത് അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ […]
Read More

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി; കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ല

തിരുവനന്തപുരം അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ല. കമൽഹാസന് ചെന്നൈയിലും മോഹൻലാലിന് ദുബായിലും ചില പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ട്. വൈകിട്ടു നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയാകുന്ന മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തി. അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിനായി സർക്കാർ ചെലവഴിക്കുന്നത് ഒന്നരക്കോടി രൂപയാണ്. അതിദരിദ്രർക്കു സുരക്ഷിത വാസസ്ഥലം ഒരുക്കാൻ അനുവദിച്ച 52.80 കോടിയിൽനിന്നാണ് ഈ തുക കണ്ടെത്തിയത്. ഇതു സംബന്ധിച്ച് ഒക്ടോബർ 26ന് തദ്ദേശവകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇതോടെ വാസസ്ഥലത്തിനുള്ള ഫണ്ട് 51.30 കോടിയായി കുറയും. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ […]
Read More

ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്ക​ണം; അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ച് ബി​ജെ​പി എം​പി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി എം​പി പ്ര​വീ​ൺ ഖ​ണ്ഡേ​വാ​ൽ. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് പ്ര​വീ​ൺ ഖ​ണ്ഡേ​വാ​ൽ ക​ത്ത് അ​യച്ചു. ന​മ്മു​ടെ പാ​ര​മ്പ​ര്യ​ത്തി​ലേ​ക്കു തി​രി​ച്ചു​പോ​ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ത്ത്. മ​ഹാ​ഭാ​ര​ത​ത്തി​ൽ പാ​ണ്ഡ​വ​രു​ടെ ത​ല​സ്ഥാ​ന​മാ​യി​രു​ന്നു ഇ​ന്ദ്ര​പ്ര​സ്ഥ. പാ​ണ്ഡ​വ​രു​ടെ പ്ര​തി​മ​ക​ൾ ത​ല​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്നും ഖ​ണ്ഡേ​വാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടാ​ഴ്ച മു​ൻ​പ് വി​ശ്വ ഹി​ന്ദു പ​രി​ഷ​തും (വി​എ​ച്ച്പി) ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ഡ​ൽ​ഹി സാം​സ്കാ​രി​ക മ​ന്ത്രി ക​പി​ൽ മി​ശ്ര​യ്ക്ക് ക​ത്ത് അ​യ​ച്ചി​രു​ന്നു. ഡ​ൽ​ഹി​യു​ടെ പേ​ര് […]
Read More

കോടതിവ്യവഹാരങ്ങള്‍ക്ക് ഉയര്‍ന്ന ഫീസ് കൊടുത്തേ മതിയാകൂ; കോടതി ഫീ വര്‍ധന ഹൈകോടതി ശരിവെച്ചു

കൊച്ചി: കോര്‍ട്ട് ഫീ വര്‍ധന ചോദ്യം ചെയ്തു ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി. കോടതി ഫീ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിരക്ക് വര്‍ധനവിനുള്ള ഒരു വസ്തുത റിപ്പോര്‍ട്ട് മാത്രം ആണെന്നും മറ്റു ഘടകങ്ങള്‍ കൂടി കണക്കിലെടുത്താണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടികാട്ടി. നിരക്ക് വര്‍ധന ഭരണഘടന വിരുദ്ധം അല്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന് കോടതി ഫീ വേണ്ടതില്ലെന്ന […]
Read More

ബാഗില്‍ ബോംബുണ്ടെന്ന് തമാശ; നെടുമ്പാശ്ശേരിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍

കൊച്ചി:സുരക്ഷജീവനക്കാര്‍ ബാഗിലെന്താണെന്ന് ചോദിച്ചത് യാത്രക്കാരന് ഇഷ്ടമായില്ല. മറുപടി പറയാത്തതിനാല്‍ ജീവനക്കാര്‍ ആവര്‍ത്തിച്ചു ചോദിച്ചതോടെ യാത്രക്കാരന്‍ പ്രകോപിതനായി. ബാഗില്‍ ബോംബാണെന്നായിരുന്നു മറുപടി. ഉടന്‍തന്നെ തമാശ പറഞ്ഞ യാത്രക്കാരന്‍ അറ സ്റ്റിലായി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്രചെയ്യാനെത്തിയ ബം ഗളൂരു സ്വദേശി ശ്രീധറിനെയാണ് (59) നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സുരക്ഷാവിഭാ ഗത്തിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.് ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പക്ഷെ യാത്ര മുടങ്ങി.
Read More

രാജ്യത്തെ ബാങ്കുകൾക്ക് ഇനി പുതിയ വെബ് മേൽവിലാസം

മുംബൈ: ഇന്ത്യയിൽനിന്നുള്ള ബാങ്കുകളെ ഉപഭോക്താക്കൾക്ക് തിരിച്ചറിയാനും ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കാനുമായി പുതിയ വെബ് മേൽവിലാസം തുടങ്ങി. ഡോട്ട് ബാങ്ക് ഡോട്ട് ഇൻ (.bank.in) എന്ന് അവസാനിക്കുന്ന വെബ് വിലാസമാകും ഇനിമുതൽ ബാങ്കുകൾക്കുണ്ടാകുക. ബാങ്കുകളുടെ പേരിൽ അക്ഷരങ്ങൾ മാറ്റി വ്യാജ വെബ്സൈറ്റുകളുണ്ടാക്കുന്നത് പതിവായപ്പോൾ ഇത് തടയുന്നതിനാണ് ആർബിഐ പുതിയ ഡൊമെയ്ൻ സംവിധാനം നടപ്പാക്കിയത്. നവംബർ ഒന്നിനു മുൻപായി ഇതു നടപ്പാക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയിരുന്നു. ഡോട്ട് ബാങ്ക് ഡോട്ട് ഇൻ എന്ന് അവസാനിക്കുന്ന വെബ് വിലാസം നോക്കി […]
Read More

അംഗങ്ങളനുസരിച്ച് റേഷൻ; മഞ്ഞക്കാർഡിനും നൽകും, ഓരോ ആൾക്കും ഏഴര കിലോ ധാന്യം വീതം

ആലപ്പുഴ: അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗത്തിലെ മഞ്ഞക്കാർഡുകാർക്കും കുടുംബത്തിലെ അംഗസംഖ്യയനുസരിച്ച് റേഷൻവിഹിതം നൽകും. കാർഡിലെ ഓരോ അംഗത്തിനും പ്രതിമാസം ഏഴര കിലോ ധാന്യം വീതം നൽകാനാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ തീരുമാനം. ദുരുപയോഗവും തടയാനും അർഹരായവർക്ക് കൂടുതൽ വിഹിതം ലഭിക്കാനുമാണിത്. മഞ്ഞക്കാർഡിന് പ്രതിമാസം 35 കിലോ ധാന്യമാണ് നിലവിൽ സൗജന്യമായി നൽകുന്നത്. ഒന്നോരണ്ടോ അംഗങ്ങൾ മാത്രമുള്ള കാർഡുകാർക്കും ഇതു കിട്ടും. അംഗസംഖ്യ കണക്കാക്കി ധാന്യം നൽകിയാൽ കൂടുതൽപ്പേരുള്ള കുടുംബങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്രനിലപാട്. നിലവിൽ പിങ്ക് (പിഎച്ച്എച്ച്), നീല […]
Read More

കരൂർ ദുരന്തത്തിൽ വിജയ് മാത്രമല്ല കാരണം; ആൾക്കൂട്ടം നമ്മെ ഭ്രമിപ്പിക്കുന്നുവെന്ന് അജിത്

ചെന്നൈ: കരൂരിൽ നടൻ വിജയ് നയിച്ച ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതികരണവുമായി നടൻ അജിത് കുമാർ. ദുരന്തത്തിന് കാരണം വിജയ് മാത്രമല്ല. സമൂഹത്തിന് ആൾക്കൂട്ടത്തോടുള്ള അമിതമായ ഭ്രമമാണ് ഈ സംഭവത്തിൽ പ്രതിഫലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരാധകരും മാധ്യമങ്ങളും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും ആത്മപരിശോധന നടത്തണം. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് കരൂർ ദുരന്തത്തേക്കുറിച്ച് അജിത് സംസാരിച്ചത്. ‘ഞാൻ ആരെയും താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നില്ല, പക്ഷേ ഞാൻ പറയുന്നതുപോലെ, ഈ […]
Read More