Imac Kochi

ഇങ്ങനെയുമുണ്ടോ ഒരു നേതാവ്? വാക്ക് പാലിക്കാൻ കഴിഞ്ഞില്ല, രാജിവച്ച് സി.പി. എം കൗൺസിലർ

തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് വാദ്ഗാനങ്ങൾ കോരിച്ചൊരിയുകയും അധികാര ത്തിലേറിയാൽ അതെല്ലാം മറക്കുകയും ചെയ്യുന്നവരാണ് നേതാക്കളിൽ കൂടുതലും. എന്നാൽ ഇതാ ഇവയിൽ നിന്നൊക്കെ വ്യത്യസ്തനായി ഒരു നേതാവ്. ജനങ്ങൾക്കു നൽകിയ വാഗ്ദാനം പാലിക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് നെടുമങ്ങാട് നഗരസഭയിലെ കൊപ്പം വാർഡ് കൗൺസിലർ പി.രാജീവാണ് നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. എൽഡിഎഫിനാണ് നെടുമങ്ങാട് നഗരസഭാ ഭരണം. അതേ സമയം സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സ്ഥാനം ഒഴിഞ്ഞതെന്നും പറയുന്നു. ഒരു പ്രദേശത്തെ ജനതയുടെ ദീർഘനാളത്തെ സ്വപ്നമായിരുന്നു കുന്നം വലിയ […]
Read More

യുവ അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി അഡ്വ. ബെയ്‌ലിൻ ദാസിന്റെ വിലക്ക് നീക്കി

യുവഅഭിഭാഷകയെ മർദിച്ച കേസിലെ പ്രതിയായ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ഏർപ്പെടുത്തിയ പ്രാക്ടിസ് വിലക്ക് ഉപാധികളോടെ പിൻവലിച്ചു. അഭിഭാഷക നൽകിയ പരാതിയെത്തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി പ്രാക്ടീസ് വിലക്കിയ നടപടി ചോദ്യംചെയ്ത് ബെയ്‌ലിൻ ദാസ് നൽകിയ ഹരജിയിലാണ് ബാർ കൗൺസിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്. മേയ് 15നാണ് പ്രാക്ടീസ് വിലക്കി ബാർ കൗൺസിൽ ഉത്തരവിട്ടത്. നടപടി പിൻവലിക്കാൻ ഹരജിക്കാരൻ ബാർ കൗൺസിലിന് നിവേദനം നൽകിയിരുന്നു. ജൂലൈ 11ന് ചേർന്ന യോഗമാണ് അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സഹകരിക്കണമെന്നതടക്കം ഉപാധികളോടെ […]
Read More

”നിമിഷപ്രിയ മോചനം, ചർച്ച നടക്കുന്നു തലാലിന്റെ വീട്ടുകാർ സമ്മതിക്കാതെ വധശിക്ഷ ഇളവ് ചെയ്യാനാവില്ല”

കോഴിക്കോട്: കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ച് ദയാധനം നൽകി മോചിപ്പിക്കാനുള്ള ശ്രമമാണ് യെമനിലെ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് നടത്തുന്നതെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു. യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനുള്ള ഇടപെടൽ പുരോഗമിക്കുകയാണ്. കോഴിക്കോട് മർക്കസിലെ ഐടിഐ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലാലിന്റെ കുടുംബക്കാർ സമ്മതിക്കാതെ വധശിക്ഷ ഇളവു ചെയ്യാൻ യെമനിലെ കോടതിക്ക് അനുവാദമില്ല. വീട്ടുകാർ മുഴുവനും സമ്മതിക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. ഇസ്ലാം വർഗീയവാദത്തിന്റെ മതമല്ലെന്നു ലോകത്തെ പഠിപ്പിക്കലും ജനങ്ങൾക്കു നന്മ ചെയ്യാൻ ശ്രമിക്കലും […]
Read More

സംസ്ഥാനത്ത് തൊഴിൽ ഇല്ലാതെ ഡോക്ടർമാരും എൻജിനീയർമാരും

സംസ്ഥാനത്തു ഡോക്ടർമാർക്കും എൻജിനീയർമാർക്കും തൊഴിൽ ഇല്ല. തൊഴിലിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത് 18,045 ഡോക്ടർമാരെന്ന് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് കണക്കുകൾ.72,446 എൻജിനീയറിങ് ബിരുദധാരിക ളും റജിസ്റ്റർ ചെയ്തു തൊഴിൽ കാത്തിരിക്കുകയാണ്. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2023 ജനു വരി മുതൽ 2024 ജൂലൈ 31 വരെ റജിസ്റ്റർ ചെയ്ത കണക്കാണിത്. തൊഴിൽരഹിത രിൽ സ്ത്രീകളാണു മുന്നിലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 1,15,582 പേർ. പുരുഷന്മാർ: : 86,517. മെഡിക്കൽ വിഭാഗത്തിൽ വെറ്റ റിനറി ബിരുദധാരികളിൽ 1,549 ഉദ്യോഗാർഥികൾക്ക് തൊഴിലിനാ യി റജിസ്റ്റർ […]
Read More

സാമ്പത്തിക ബാധ്യത മരണകാരണമെന്ന് സാൻ റേച്ചൽ ഗാന്ധി, കുറിപ്പ് കണ്ടെത്തി

ചെന്നൈ: നിറവുമായി ബന്ധപ്പെട്ട മാറ്റിനിറുത്തലുകൾക്ക് എതിരെ പോരാടിയ മോഡലും സമൂഹമാധ്യമങ്ങളിൽ പ്രശസ്തയുമായ സാൻ റേച്ചൽ ഗാന്ധി (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. സാൻ റേച്ചലിനു സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് കുറിപ്പ് നൽകുന്ന സൂചന. വിവാഹത്തിന് 6 ലക്ഷം രൂപ റേച്ചൽ കടം വാങ്ങിയിരുന്നു. അച്ഛനോ, ഭർത്താവോ അറിയാതെയാണ് കടം വാങ്ങിയത്. ഈ തുക തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. അച്ഛന് എഴുതിയ കത്തിൽ, ഒരാൾക്ക് പണം നൽകാനുണ്ടെന്ന കാര്യം സൂചിപ്പിച്ചിട്ടുണ്ട്. അതേ സമയം […]
Read More

ശുഭാംശു ഭൂമി തൊട്ടു, യാത്ര ശുഭകരം

ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുൾപ്പെടെയുള്ള ബഹിരാകാശസഞ്ചാരികൾ ഭൂമിയിലേക്ക് തിരിച്ചെത്തി. 18 ദിവസം ബഹിരാകാശ നിലയത്തിൽ തങ്ങിയാണ് ഇന്ത്യൻ സമയം വൈകീട്ട് മൂന്ന് മണിയോടെയാണ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം തെക്കൻ കാലിഫോർണയ തീരത്ത് പസഫിക് കടലിൽ വന്നു പതിച്ചത്. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി. ഇന്ത്യൻസമയം തിങ്കളാഴ്ച വൈകീട്ട് 4.45-നാണ് പേടകം നിലയവുമായുള്ള ബന്ധം വേർപെടുത്തിയത്. നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയായിരുന്നു ഈ അൺഡോക്കിങ്. 2.37-ഓടെ പേടകത്തെ നിലയവുമായി […]
Read More

‘കോമ്രേഡ് പിണറായി വിജയൻ’ ഇമെയിലിൽ നിന്നും ബോംബ് ഭീഷണി

ന്യൂഡൽഹി: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് (ബി.എസ.്ഇ) ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നറിയുന്നു. ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇ മെയിലിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബോംബ് സ്ഫോടനം നടക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. കെട്ടിടത്തിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചതായും സന്ദേശത്തിൽ പറയുന്നു. സന്ദേശം ലഭിച്ചയുടൻ തന്നെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് […]
Read More

കാരണവർ കൊലപാതകം, ഷെറിൻ ജയിൽ മോചിതയാകുന്നു

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഷെറിൻ ഇപ്പോൾ പരോളിലാണ്. ജനുവരിയിലെ മന്ത്രിസഭായോഗ തീരുമാനം ഗവർണർ അംഗീകരിച്ചതിനെത്തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. സർക്കാർ ഉത്തരവ് ജയിലിലെത്തുന്നതോടെ നടപടികൾ പൂർത്തിയാകുന്നതോടെ ഷെറിനെ മോചിപ്പിക്കാൻ കഴിയും. കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഷെറിൻ. 2009 നവംബറിലാണ് ഷെറിൻ റിമാൻഡിലായത്. റിമാൻഡ് കാലാവധികൂടി ശിക്ഷയായി കണക്കാക്കുമ്പോൾ 2023 നവംബറിൽ 14 വർഷം തികയും. ജയിൽ ഉപദേശകസമിതിയാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്. ഷെറിനെ വിട്ടയയ്ക്കാനുള്ള തീരുമാനം […]
Read More

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചേക്കും; ചർച്ച തുടരുന്നു, വൈകിട്ടോടെ തീരുമാനം

യെമനിലെ സന ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചേക്കുമെന്ന് സൂചന. ജൂലായ് പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു നേരത്തെ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ അറിയിച്ചത്. പ്രസിദ്ധ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ ചർച്ച തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് വധശിക്ഷ മാറ്റിവയ്ക്കുമെന്ന സൂചനയുള്ളത്. വൈകീട്ടേടെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.യെമൻ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. തലാലിന്റെ സഹോദരനുമായി ചർച്ചകൾ നടക്കുന്നുണ്ട് കാന്തപുരം എപി […]
Read More

ജോലി സ്വകാര്യ ഡി അഡിക്ഷൻ സെന്ററിൽ കയ്യിൽ 4.5 ഗ്രാം എംഡിഎംഎം യുവാവ് പിടിയിൽ

തൃശൂർ: സ്വകാര്യ ഡി അഡിക്ഷൻ സെന്ററിൽ ജോലി നോക്കുന്ന യുവാവ് 4.5 ഗ്രാം എംഡിഎംഎം യുമായി പിടിയിൽ. കൊരട്ടി ചെറ്റാരിക്കൽ മാങ്ങാട്ടുകര വീട്ടിൽ വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മയക്കുമരുന്ന് വിൽപ്പന. കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷൻ സെന്ററിലാണ് ജോലി ചെയ്യുന്നത്. ഡി അഡിക്ഷൻ സെന്ററിൽ വരുന്ന രോഗികൾക്ക് സ്ഥാപന അധികൃതർ അറിയാതെ മയക്കുമരുന്ന് വിൽപ്പന […]
Read More