Imac Kochi

കൊച്ചി കുണ്ടന്നൂരിൽ തോക്കുചൂണ്ടി കവർച്ച, തട്ടിയെടുത്തത് 80 ലക്ഷം രൂപ; മുഖംമൂടി ധരിച്ച് ആയുധനങ്ങളുമായി ഒരു സംഘം

കൊച്ചി നഗരത്തിൽ പട്ടാപ്പകൽ തോക്കു ചൂണ്ടി 80 ലക്ഷം രൂപ തട്ടിയെടുത്തു. സിനിമാദൃശ്യങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു മോഷണം. കൃത്യമായ ആസൂത്രണത്തിനൊടുവിൽ നടന്ന കവർച്ചയാണെന്നാണ് അനുമാനം. കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോടു ചേർന്നുള്ള സ്റ്റീൽ മൊത്തവിതരണ കേന്ദ്രത്തിൽ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. രണ്ടു പേർ ബൈക്കിലെത്തുകയും ഇവർ സ്ഥാപനത്തിലെത്തി നിരീക്ഷണം നടത്തി തിരിച്ചു പോകുകയും ചെയ്തു. പിന്നാലെ അഞ്ചു പേർ കാറിൽ എത്തി സ്ഥാപനത്തിന്റെ ഒരു ഭാഗത്ത് നിർത്തിയ ശേഷം അകത്തുള്ള ഓഫീസിലേക്ക് കടക്കുന്നു. മേശപ്പുറത്ത് വച്ച് പണം എണ്ണുന്നതിനിടയിലാണ് […]
Read More

കേരളത്തിന് മൂന്നാം വന്ദേഭാരത്; ഇഷ്ടനഗരത്തിലേക്ക് ഇനി മലയാളികൾക്ക് സഞ്ചരിക്കാം

തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേഭാരത് സർവീസ് അനുവദിച്ചുവെന്ന് റിപ്പോർട്ടുകൾ. റണാകുളം – ബംഗളൂരു റൂട്ടിലാണ് സർവീസ് ആരംഭിക്കുന്നതെന്നാണ് സൂചന. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ഇക്കാര്യം ഒരാഴ്ച മുമ്പ് സൂചിപ്പിച്ചിരുന്നുവെന്നും ഇത്രയും വേഗം നടപടി സ്വീകരിച്ചതിന് നന്ദിയെന്നും രാജീവ് ചന്ദ്രശേഖർ പോസ്റ്റിൽ വ്യക്തമാക്കി. ബംഗളൂരുവിലേക്ക് കേരളത്തിൽ നിന്ന് വന്ദേഭാരത് സർവീസ് എന്നത് മലയാളികളുടെ നാളുകളായുള്ള സ്വപ്‌നമാണ്. ഐടി […]
Read More

കൊച്ചിയിലെത്തുന്ന മെസിയെ കാണാൻ 50 ലക്ഷം ആളുകൾ എത്തിയേക്കും, വിവിഐപി പാക്കേജിന് ഒരു കോടി, ടിക്കറ്റ് വില 5000 മുതൽ

കൊച്ചി: സൂപ്പർ താരം ലയണൽ മെസി നേതൃത്വം നൽകുന്ന അർജന്റീന ടീമിന്റെ കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റുകൾക്ക് 5000 രൂപ മുതൽ ഒരു കോടി വരെയെന്ന് റിപ്പോർട്ട്. മൂന്ന് പേരടങ്ങുന്ന വിവിഐപി പാക്കേജിനാണ് ഒരു കോടി രൂപ നൽകേണ്ടത്. വിവിഐപി ടിക്കറ്റുകൾ പരിമിത എണ്ണം മാത്രമാണ് വിതരണം ചെയ്യുകയെന്നാണ് സൂചന. അതേ സമയം ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ സ്പോൺസർമാർ പുറത്തുവിട്ടിട്ടില്ല. നവംബർ 10 മുതൽ 18 വരെയുള്ള തീയതികളിലാണ് മെസി അടങ്ങുന്ന അർജന്റീന ഫുട്ബോൾ ടീം […]
Read More

”എന്റെ മകളെ കൊന്നവൻ”’; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വേട്ടേറ്റു. ഡോ. വിപിന് നേരെയാണ് ആക്രമണമുണ്ടായത്. താമരശ്ശേരിയിൽ അമീബ്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒൻപതുവയസുകാരി അനയയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ ഡോക്ടറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് മകൾ മരിച്ചതെന്ന് ആരോപിച്ചുകൊണ്ടാണ് ഡോക്ടറെ വെട്ടിയത്. ‘എന്റെ മകളെ കൊന്നവൻ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവേയാണ് സനൂപ് സ്ഥലത്തെത്തി ഡോക്ടറെ […]
Read More

സ്‌കൂട്ടറിലെത്തിയ സ്ത്രീകൾ ശ്വേതയെ മർദിച്ച ദൃശ്യങ്ങൾ പുറത്ത്, മഞ്ചേശ്വരത്ത് ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത

കാസർകോട്: മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ സംശയാസ്പദമായ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കടമ്പാറയിലെ പെയിന്റിംഗ് തൊഴിലാളിയായ അജിത്തും (35) സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയായ ശ്വേതയുമാണ് (27) കഴിഞ്ഞ ദിവസം മരിച്ചത്. ഇവർ ചിലരിൽ നിന്ന് പണം വാങ്ങിയതായി നാട്ടുകാർ പറയുന്നു. കടം കൊടുത്തവർ ശ്വേതയെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടറിലെത്തിയ രണ്ട് സ്ത്രീകളാണ് ശ്വേതയെ മർദിച്ചത്. ഈ സ്ത്രീകൾ ആരാണെന്നറിയാൻ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, അജിത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സഹോദരി […]
Read More

ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. വായ്പ എഴുതിത്തള്ളുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. കേന്ദ്രസർക്കാരിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് വായ്പ എഴുതിത്തള്ളുക എന്നത്. അതിനാൽത്തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലത്തിലുള്ളത്. ഇക്കാര്യത്തിൽ കേന്ദ്രത്തെ കോടതി രൂക്ഷമായി വിമർശിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന നിർദ്ദേശം ഹൈക്കോടതിയുടേതായിരുന്നു. ദുരന്തനിവാരണ നിയമത്തിൽ ഇതിനുള്ള വകുപ്പ് ഒഴിവാക്കിയതിനാൽ സാദ്ധ്യമല്ലെന്ന് കേന്ദ്രം മുമ്പ് അറിയിച്ചിരുന്നു. പ്രത്യേക […]
Read More

ന്യൂ മാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനിയടക്കമുളള 14 പ്രതികളെ വെറുതെവിട്ടു

കണ്ണൂർ: ന്യൂ മാഹി ഇരട്ടക്കൊലക്കേസിൽ 14 പ്രതികളെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. ആർ.എസ്.എസ്‌ പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ആർഎംപി സ്ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി, മുഹമ്മദ് ഷാഫി ഉൾപ്പെടെയുളളവരെ വെറുതെ വിട്ടത്. രണ്ടു പ്രതികൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇവരെ വെറുതെ വിട്ടത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ പ്രേമരാജനാണ് ഹാജരായത്. പ്രതികൾക്കായി അഭിഭാഷകരായ സികെ […]
Read More

ഭൂട്ടാൻ വാഹനക്കടത്ത്; മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും വീടുകളിൽ മിന്നൽ പരിശോധന

കൊച്ചി: ഭൂട്ടാൻ കാർ കടത്തലുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മിന്നൽ പരിശോധന നടത്തി. 17 ഇടങ്ങളിലാണ് പരിശോധന. കസ്റ്റംസ് പരിശോധന നടത്തിനതിന് പിന്നാലെയാണ് ഇഡി റെയ്ഡ്. ഇന്ത്യയിലേക്ക് ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്‌ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന ഒരു സിൻഡിക്കേറ്റിനെക്കുറിച്ചുളള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് ഇഡി ‘മമ്മൂട്ടി ഹൗസ്’ എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് […]
Read More

യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു, 15 പേർ മരിച്ചു, അപകടം ഹിമാചലിൽ

ഷിംല: ഹിമാചലിൽ ശക്തമായ മണ്ണിടിച്ചിലിൽ ബസ് അപകടത്തിൽപെട്ട് 15 പേർ മരിച്ചു. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ വൈകിട്ട് 6.30ഓടെയാണ് സംഭവം. ബിലാസ്പൂരിലെ ഭല്ലു പാലത്തിന് സമീപം ബർദ്ധിൻ മേഖലയിലാണ് അപകടമുണ്ടായത്. മരോത്തനിൽ നിന്നും ഖുമർവിൻ വരെ പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. കനത്ത മണ്ണിടിച്ചിലിൽ മണ്ണും പാറയും മരക്കഷ്ണങ്ങളും നേരെ ബസിന് മുകളിലേക്കുതന്നെ പതിക്കുകയായിരുന്നു. ബസിന്റെ മേൽക്കൂര അപകടമുണ്ടായപ്പോൾ തന്നെ പാടേ തകർന്നു. ബസ് പൂർണമായും മണ്ണിനടിയിൽ മൂടിപ്പോയി. ബസിൽ ആകെ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. […]
Read More

ഇനി ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്ത് പണം നഷ്ടപ്പെടുത്തേണ്ട, തീയതി മാറ്റി ബുക്കിംഗ് നിലനിറുത്താം, ട്രെയിൻ യാത്രയിൽ അടിമുടി മാറ്റം

ന്യൂഡൽഹി: ട്രെയിൻ യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്രാ തീയതി മാറുമ്പോൾ അത് കാൻസൽ ചെയ്യുമ്പോൾ നല്ലൊരു തുക നഷ്ടപ്പെടുന്ന രീതിയ്ക്ക് മാറ്റം വരുന്നു. അടുത്ത വർഷം ആദ്യം മുതലാണ് മാറ്റം വരുത്തുന്നത്. പണം നഷ്ടപ്പെടാതെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയുന്നതാണ് പുതിയ രീതി. ടിക്കറ്റ് ബുക്ക് ചെയ്ത തീയതിയിലെ യാത്ര മാറ്റിവയ്ക്കേണ്ടി വന്നാൽ ഇനി മുതൽ പ്രത്യേക തുക നൽകാതെ ഓൺലൈനായി തന്നെ തീയതിയിൽ മാറ്റം വരുത്താൻ കഴിയുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി […]
Read More