Imac Kochi

”ഇപ്പോള്‍ ഞാന്‍ ഒറ്റക്കാണ്, ഭാര്യയോടും മകനോടും സംസാരിക്കാറില്ല”; അഹമ്മദാബാദ് അപകടത്തില്‍ രക്ഷപ്പെട്ട വിശ്വാസ് കുമാര്‍

ലണ്ടന്‍: ലോകത്തെ ഒന്നാകെ ഞെട്ടിച്ച ദുരന്തമാണ് അഹമ്മദാബാദ് വിമാനാപകടം. 241 പേര്‍ മരിച്ച അപകടം കഴിഞ്ഞ ജൂണ്‍ 12നാണ് നടന്നത്. അന്ന് വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ അത്ഭുതകരമായി അതിജീവച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ (40) ആണ് ദുരന്തത്തില്‍ രക്ഷപ്പെട്ട ഏക വ്യക്തി. സീറ്റ് നമ്പര്‍ 11Aയിലെ യാത്രക്കാരനായിരുന്നു വിശ്വാസ് കുമാര്‍. ഗുജറാത്തിലെ ബന്ധുക്കളെ കണ്ട ശേഷം ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു. ഇപ്പോഴിതാ താന്‍ ഒറ്റക്കാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിശ്വാസ് കുമാര്‍. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് […]
Read More

ഇ.പി ജീവിക്കുന്ന രക്തസാക്ഷി, വധശ്രമത്തിന് പിന്നിൽ ആരാണെന്നത് എല്ലാവർക്കും അറിയാമെന്ന് ടി. പത്മനാഭൻ

കണ്ണൂർ: ജീവിക്കുന്ന രക്തസാക്ഷിയാണ് ഇ.പി. ജയരാജനെന്നും അദ്ദേഹത്തിന് നേരേ നടന്ന വധശ്രമത്തിന് പിന്നിൽ ആരാണെന്നത് എല്ലാവർക്കും അറിയാമെന്നും എഴുത്തുകാരൻ ടി. പത്മനാഭൻ. അതൊന്നും മൂടിവെക്കാനാകില്ല. ആരു ചെയ്താലും സത്യം സത്യമാണ്. കളവ് കളവാണ്. ഈ പുസ്തകം തൊടുന്നവർ ഒരു മനുഷ്യനെയാണ് തൊടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഇ.പി. ജയരാജന്റെ ആത്മകഥ ഇതാണെന്റെ ജീവിതം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾ എന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് ഒരു പുസ്തകം പരിപ്പുവടയും കട്ടൻകാപ്പിയും കണ്ടിട്ടുണ്ടാകുമെങ്കിലും അതല്ല ഇതാണ് എന്റെ ജീവിതമെന്നാണ് പേരിന്റെ […]
Read More

വനിതാതാരങ്ങൾക്ക് വജ്രാഭരണം ഹൃദയം തുളുമ്പും സമ്മാനമെന്ന് എസ്.ആർ.കെ

മുംബയ്: ഇന്ത്യൻ വനിതാടീമിന് മുന്നിൽ ആശംസകൾക്കൊപ്പം സമ്മാനങ്ങളുടെ പെരുമഴയും. ലോകകപ്പ് ജേതാക്കളെന്ന നിലയിൽ ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) 40 കോടി രൂപയുടെ സമ്മാനത്തിന് പുറമേ ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐ 51 കോടി രൂപയും നൽകും. സൂററ്റിൽ നിന്നുള്ളൊരു വജ്രവ്യാപാരിയുടെ സമ്മാനപ്രഖ്യാപനമാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്. ശ്രീ രാമകൃഷ്ണ എക്‌സ്‌പോർട്‌സ് (എസ്ആർകെ) എന്ന വജ്രാഭരണ കമ്പനിയുടെ മേധാവിയും രാജ്യസഭാ എംപിയുമായ ഗോവിന്ദ് ധോലാക്കിയ വനിതാതാരങ്ങളുടെ അഭിരുചിക്കിണങ്ങിയ വജ്രഭാരണമാണ് സമ്മാനമായി നൽകുന്നത്. ഞായറാഴ്ച നടന്ന ഫൈനലിലാണ് ദക്ഷിണാഫ്രിക്കയെ 52 […]
Read More

വിമാനയാത്രക്കാർക്ക് പുതിയ സന്തോഷം; മാറ്റങ്ങൾ ഉടൻ നിലവിൽ വരും

ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് സന്തോഷ വാർത്തയെത്തി. ബുക്കിംഗ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ അധികചാർജുകൾ ഈടാക്കാതെ വിമാനടിക്കറ്റുകൾ റദ്ദാക്കാനും ഭേദഗതി ചെയ്യാനുമുള്ള അവസരമാണിത്. ഡയറക്ട്രേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റേതാണ് (ഡിജിസിഎ) നിർദ്ദേശം. സിവിൽ ഏവിയേഷൻ (സിഎആർ) കരടിലാണ് ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ. ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളും സംശയങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ. ഡിജിസിഎയുടെ നിർദ്ദേശമനുസരിച്ച് ട്രാവൽ ഏജന്റുമാർ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരങ്ങളിൽ റീഫണ്ടിന്റെ ഉത്തരവാദിത്തം എയർലൈനുകൾക്കായിരിക്കും. അത്തരം അവസരങ്ങളിൽ […]
Read More

”അവാർഡ് നൽകാൻ പാകത്തിനെത്തിയില്ല”; കുട്ടികളുടെ സിനിമയ്ക്ക് പുരസ്‌കാരം നൽകാത്തതിൽ പ്രതികരിച്ച് മന്ത്രി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ കുട്ടികളുടെ സിനിമയ്ക്ക് അവാർഡ് നൽകാത്തത് വിവാദമായതിനെ തുടർന്ന് പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിഷയം ജൂറിയുമായി സംസാരിച്ചുവെന്നും പുരസ്‌കാരം നൽകാൻ പാകത്തിന് സിനിമകൾ എത്തിയില്ലെന്നായിരുന്നു ജൂറി വിലയിരുത്തിയതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ‘കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പ്രഖ്യാപിച്ച പുരസ്‌കാരങ്ങൾ സംബന്ധിച്ച് ഒരു പരാതിയും ഉണ്ടായിട്ടില്ല. പരാതികളില്ലാത്ത ഏറ്റവും മികച്ച പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധനൽകേണ്ടത് കുഞ്ഞുങ്ങൾക്കാണ്. ഇക്കാര്യത്തെക്കുറിച്ച് പ്രകാശ് രാജിനോട് ചോദിച്ച് മനസിലാക്കി. നാല് സിനിമകൾ […]
Read More

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട; നെടുമ്പാശേരിയിൽ പിടിച്ചത്​ ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്​

കൊച്ചി: നെടുമ്പാശേരിയിൽ ആറരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്‌ദുൾ സമദ് പിടിയിലായി. ബാങ്കോക്കിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഇന്ന് പുലർച്ചെയെത്തിയ വിമാനത്തിലാണ്​ ഇയാൾ എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സംശയം തോന്നിയ കസ്റ്റംസ് ഇയാളുടെ ബാഗ് പരിശോധിക്കുകയായിരുന്നു.ബാഗിൽ ചെറിയ പാക്കറ്റുകളിലായാണ്​ ആറര കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്​. വിയറ്റ്‌നാമിൽ നിന്ന് ബാങ്കോക്കിലെത്തിയതിനുശേഷം അവിടെനിന്നാണ് സമദ് കഞ്ചാവ് കടത്തിയത്. സംസ്ഥാനത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയാണിത്.
Read More

സാ​ങ്കേതികതകരാർ: എ​യ​ർ ഇ​ന്ത്യ വി​മാ​നം​ ഭോ​പ്പാ​ലി​ൽ ഇറക്കി

ഭോ​പ്പാ​ൽ: ഡ​ൽ​ഹി​യി​ൽ നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം​ ഭോ​പ്പാ​ലി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്.ഭോ​പ്പാ​ൽ രാ​ജ് ഭോ​ജ് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​ത്. 172 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡി​ങ് ന​ട​ന്നു.വി​മാ​ന​ത്തി​ന്‍റെ കാ​ർ​ഗോ ഹോ​ൾ​ഡി​ൽ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗി​ന് വി​ട്ട​തെ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Read More

എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ, മംഗോളിയയിലെ ഉലാൻബതാറിൽ അടിയന്തര ലാൻഡിംഗ്

ന്യൂഡൽഹി: എയർ ഇന്ത്യയുടെ സാൻ ഫ്രാൻസിസ്‌കോ – ഡൽഹി വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ജീവനക്കാരുടെ അടിയന്തര ഇടപെടലിലാണ് മംഗോളിയയിലെ ഉലാൻബതാറിൽ വിമാനം തിരിച്ചിറക്കിയത്. കയായിരുന്നു. എയർ ഇന്ത്യ വിമാനമായ ബോയിംഗ് 777 ആണ് ഉലാൻബതാറിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ വേണ്ട നടപടികൾ എടുക്കും. അപ്രതീക്ഷിത സാഹചര്യം കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും യാത്രക്കാർ സുരക്ഷിതരാണെന്നും കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എഞ്ചിൻ ഓയിലിന്റെ […]
Read More

മൂന്നാറിൽ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം: രണ്ട് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

മൂന്നാർ: മൂന്നാറിൽ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ രണ്ട് ടാക്സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശികളായ വിനായകൻ, വിജയകുമാർ എന്നിവരാണ് പിടിയിലായത്. കേരള സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച മുംബൈ സ്വദേശിനിയുടെ വീഡിയോ വൈറലായിരുന്നു. മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതിയാണ് മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോൾ പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഒക്ടോബർ 31 ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച […]
Read More

തദ്ദേശ തിരഞ്ഞെടുപ്പ്: 4, 5 തീയതികളിലും വോട്ടർപട്ടികയിൽ പേര് ചേർക്കാം; പ്രവാസികൾക്കും അപേക്ഷിക്കാം

തിരുവനന്തപുരം മട്ടന്നൂർ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം. നവംബർ 4, 5 തീയതികളിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. 2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് അവസരമുള്ളത്. അനർഹരെ ഒഴിവാക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4, 5 തീയതികളിൽ അപേക്ഷിക്കാം. പ്രവാസി ഭാരതീയർക്കും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർമാർ […]
Read More