Imac Kochi

സ്‌കൂബ ഡൈവിംഗിനിടെയല്ല സുബീൻ ഗാർഗിന്റെ മരണം, ദുരൂഹതയേറുന്നു, ബാൻഡ്‌മേറ്റും ഗായികയും അറസ്റ്റിൽ

ഗുവാഹത്തി: സുബീൻ ഗാർഗ് മരിച്ചത് സ്‌കൂബ ഡൈവിംഗിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണ് അപകടമെന്നും റിപ്പോർട്ടുകൾ. സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നെന്ന് സിംഗപ്പൂർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെ സുബീൻ ഗാർഗിന്റെ രണ്ടാളുകളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. സുബീൻ ഗാർഗിന്റെ ബാൻഡ്‌മേറ്റ് ശേഖർ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രവ മഹന്ത എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ മരണവുമായി ബന്ധപ്പെട്ടത് ഇതുവരെ നാലുപേർ അറസ്റ്റിലായിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിംഗപ്പൂർ എത്തിയ സുബീൻ […]
Read More

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണു; യുവതിയുടെ കൈയ്ക്ക് പരുക്ക്

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണ് യുവതിക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. ശാന്തിഗിരി ആനന്ദപുരം റിയാസ് മൻസിലിൽ നൗഫിയ നൗഷാദിന് (21) ആണ് പരുക്കേറ്റത്. നടുവേദനയെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ മുത്തച്ഛൻ ബി.ഫസലുദ്ദീനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു നൗഫിയ. നൗഫിയയുടെ കൈയ്ക്കാണ് പരുക്കേറ്റത്. ഫസലുദ്ദീനെ പിഎംആർ ഒപിയിൽ ഡോക്ടറെ കാണിക്കാൻ ഇരിക്കുന്നതിനിടെയാണു കോൺക്രീറ്റ് പാളികൾ അടർന്നു വീണത്. നൗഫിയയുടെ ഇടതു കൈയിലും മുതുകിലും പാളികൾ അടർന്നുവീണു. എക്‌സ് റേയിൽ പ്രശ്‌നമില്ല. ജില്ലാ ആശുപത്രിയിൽ എക്‌സ്‌റേ മെഷീൻ പ്രവർത്തിക്കാത്തതിനെ […]
Read More

അഞ്ച് വർഷത്തിനിപ്പുറം ടേക്ക് ഓഫ്; ഇന്ത്യ-ചൈന നേരിട്ടുള്ള വിമാനസർവ്വീസുകൾ പുനഃസ്ഥാപിക്കും

ന്യൂഡൽഹി: ഇന്ത്യ-ചൈന രാജ്യങ്ങൾക്കിടയിൽ നേരിട്ടുള്ള വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കും. ഈ മാസം അവസാനത്തോടെ സർവ്വീസുകൾ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇരു രാജ്യങ്ങളുടെയും വ്യോമയാന ഉദ്യോഗസ്ഥർ തമ്മിലുള്ള സാങ്കേതിക തലത്തിലുള്ള ചർച്ചകൾ ഈ വർഷം ആദ്യം മുതൽ നടക്കുന്നുണ്ടായിരുന്നു. നേരിട്ടുള്ള വിമാനസർവ്വീസ്, പുതുക്കിയ വ്യോമ സേവന കരാർ എന്നിവയിലൂന്നിയുമായിരുന്നു പ്രധാന […]
Read More

സുബീൻ ഗാർഗിന്റെ മരണം: മാനേജർക്കും ഫെസ്റ്റിവൽ ഓർഗനൈസർക്കുമെതിരെ കൊലക്കുറ്റം

ദിസ്പുർ: ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ മാനേജർ സിദ്ധാർത്ഥ് ശർമയ്ക്കും നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ ഓർഗനൈസർ ശ്യാംകനു മഹന്തയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തി അസം പൊലീസ്. ചൊവ്വാഴ്ച രാത്രിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇരുവരെയും മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. ഇവരെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ‘ബിഎൻഎസിലെ 103ാം വകുപ്പ് എഫ്ഐആറിൽ ചേർത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ സാധിക്കില്ലെന്നും പ്രത്യേക അന്വേഷണ സംഘം തലവൻ സ്പെഷ്യൽ ഡിജിപി മുന്ന പ്രസാദ് ഗുപ്ത […]
Read More

പോസ്റ്റർ വിവാദം, ബറേലിയിൽ 48 മണിക്കൂർ ഇന്റർനെറ്റ് നിരോധിച്ചു, ബറേലിയിൽ സംഘർഷസാധ്യത

ഉത്തർപ്രദേശ്: പോസ്റ്റർ വിവാദത്തിന് പിന്നാലെയുണ്ടായ സംഘർഷ സാദ്ധ്യതയെ തുടർന്ന് ഉത്തർപ്രദേശിലെ ബറേലിയിൽ 48 മണിക്കൂർ ഇന്റർനെറ്റ് സേവനം നിറുത്തി. ജില്ലാഭരണകൂടമാണ് ഇഓ ഉത്തരവിറക്കിയത്. വ്യാഴാഴ്ച ഉച്ചമുതൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 വരെ 48 മണിക്കൂറിലേക്കാണ് സേവനങ്ങൾ നിർത്തലാക്കുന്നത്. സെപ്റ്റംബർ 4നാണ് സംഘർഷങ്ങൾക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. നബിദിനാഘോഷത്തിന്റെ ഭാഗമായി കാൺപൂരിൽ ബോർഡുകൾ സ്ഥാപിച്ചതിന് ചിലരുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. ആഴ്ചകൾക്കുശേഷം സമാനരീതിയിൽ വാരാണസിയിൽ പ്ലക്കാർഡുകളുയർത്തി മറ്റൊരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചതോടെ ഭിന്നിപ്പുണ്ടായി. തുടർന്ന് കഴിഞ്ഞയാഴ്ച പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടലുണ്ടായി. […]
Read More

മാഞ്ചസ്റ്ററിൽ ജൂതദേവാലയത്തിന് മുന്നിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ച് കയറ്റി ആക്രമണം ; 2 മരണം, അക്രമിയെ വെടിവെച്ച് കൊന്നു

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിന് മുന്നിൽ കാറിലെത്തിയ അക്രമി ജനങ്ങളുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറ്റിയ ശേഷം രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തി. ജൂതരുടെ വിശുദ്ധ ദിനമായ യോം കിപ്പൂർ ആഘോഷത്തിനിടയെയായിരുന്നു സംഭവം. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. പ്രതിയെ സംഭവസ്ഥലത്ത് തന്നെ പൊലീസ് വെടിവെച്ച് കൊന്നു. അക്രമിയുടെ പക്കൽ സ്‌ഫോടകവസ്തുക്കൾ ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. എന്നാൽ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. അതേസമയം സ്ഥലത്ത് പ്ലേറ്റോ പ്രഖ്യാപിച്ചു. ഭീകരാക്രമണത്തെ നേരിടുമ്പോൾ പൊലീസും അടിയന്തര സേവനങ്ങളും ഉപയോഗിക്കുന്ന […]
Read More

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെയെന്ന് ഓർക്കണം’; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്‌ സിംഗ്

ഗാന്ധിനഗർ: അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്ക് കേന്ദ്രീകരിച്ച് സൈനിക വിന്യാസം നടത്തുന്ന പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കത്തിനും കനത്ത വിലനൽകേണ്ടി വരും. സർ ക്രീക്ക് മേഖലയിലെ ലക്കി നാല സൈനിക കേന്ദ്രത്തിൽ വിജയദശമി ദിനത്തിൽ ജവാന്മാരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലാഹോർ വരെ എത്തിയത് ഓർമിപ്പിക്കുന്നു. കറാച്ചിയിലേക്കുള്ള റോഡ് സർ ക്രീക്കിലൂടെയാണ് കടന്നുപോകുന്നതെന്ന് ഈ 2025ൽ […]
Read More

‘നാല് കോടി രൂപ നഷ്ടപരിഹാരം നൽകണം’; ആവശ്യവുമായി ഐശ്വര്യ റായ് യും അഭിഷേക് ബച്ചനും; പരാതി ഗൂഗിളിനും യൂട്യൂബിനുമെതിരെ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഡീപ്ഫേക്ക് വീഡിയോകൾ പ്രചരിപ്പിച്ചതിന് യൂട്യൂബിനും ഗൂഗിളിനുമെതിരെ 4,50,000 ഡോളർ (ഏകദേശം നാല് കോടി രൂപ) മാനനഷ്ട കേസ് നൽകി ഐശ്വര്യ റായ്‌ യും അഭിഷേക് ബച്ചനും. കഴിഞ്ഞ ദിവസമാണ് തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും താരങ്ങൾ ഹർജിയിൽ ആവശ്യപ്പെടുന്നു. ഡീപ്ഫേക്ക് വീഡിയോകളിലെ തങ്ങളുടെ ശബ്ദങ്ങൾ, ചിത്രങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നതോ തെറ്റായി പ്രതിനിധീകരിക്കുന്നതോ […]
Read More

ബിഗ് ബോസ് ജേതാവിനെ വധിക്കാൻ ക്വട്ടേഷൻ; ഗോൾഡി ബ്രാർ സംഘാംഗങ്ങളെ പൊലീസ് വെടിവച്ചു വീഴ്ത്തി

ന്യൂഡൽഹി: സ്റ്റാൻഡ് അപ്പ് കൊമേഡിയനും 2024-ലെ ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവുമായ മുനവർ ഫാറൂഖിയെ വധിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്തിരുന്ന രണ്ട് പേരെ പൊലീസ് വെടിവച്ചു വീഴ്ത്തി. രോഹിത് ഗോദാര-ഗോൾഡി ബ്രാർ-വീരേന്ദർ ചരൺ സംഘത്തിലെ രണ്ടു പേരെ ജയ്പൂർ-കാളിന്ദി കുഞ്ജ് റോഡിൽ നടന്ന വെടിവെപ്പിന് ശേഷമാണ് ഡൽഹി പോലീസ് പിടികൂടിയത്. ഹരിയാനയിലെ പാനിപ്പത്ത്, ഭിവാനി സ്വദേശികളായ രാഹുൽ, സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. ഫാറൂഖിയെ വധിക്കാൻ, ഗോൾഡി ബ്രാർ, വീരേന്ദർ ചരൺ എന്നിവർക്കൊപ്പം പ്രവർത്തിക്കുന്ന വിദേശത്തുള്ള ഗുണ്ടാത്തലവൻ രോഹിത് […]
Read More

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിലെ ദുരൂഹത; അന്വേഷണം ബെംഗളുരുവിലേക്ക് ദേവസ്വം വിജിലൻസ്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് വിവാദം മുറുകുമ്പോൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിലെ ദുരൂഹത അന്വേഷിക്കാൻ ദേവസ്വം വിജിലൻസ്. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി വ്യാപകമായി പണപ്പിരിവ് നടത്തി എന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ബെംഗളൂരുവിലും മറ്റു ചില സംസ്ഥാനങ്ങളിലും പണപ്പിരിവ് ഇതിനായി നടത്തിയെന്നാണ് ദേവസ്വം വിജിലൻസ് പറയുന്നത്. സ്വർണം പൂശുന്നതിനും അന്നദാനത്തിനുമായി പിരിവ് നടത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ഇത്തരത്തിൽ പിരിവിനായി ഉപയോഗിച്ചെന്നും സംശയമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് […]
Read More