”ഏറെ വൈകാരിക ഭാരത്തോടെയാണ് ഞാൻ തിരുവനന്തപുരത്ത് നിൽക്കുന്നത്, കാഴ്ചക്കാരില്ലെങ്കിൽ കലാകാരന്മാർ ഇല്ല, എല്ലാ പുരസ്‌കാരവും മലയാളികൾക്ക്’; വികാരഭരിതനായി മോഹൻലാൽ
തിരുവനന്തപുരം: ഡൽഹിയിൽ വച്ച് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് വാങ്ങിയ നിമിഷത്തേക്കാൾ ഏറെ വൈകാരിക ഭാരത്തോടെയാണ് താൻ തിരുവനന്തപുരത്ത് നിൽക്കുന്നതെന്ന് നടൻ മോഹൻലാൽ. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന ‘ മലയാളം വാനോളം ലാൽസലാം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. മോഹൻലാലിന് മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. കേരള സർക്കാരിനുവേണ്ടി കവി പ്രഭാ വർമ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിച്ചു. ‘എനിക്ക് ഈ […]









