Imac Kochi

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു, മദ്യപിച്ച് തർക്കം, പിന്നാലെ കൊല

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. കാര്യവട്ടം ഉള്ളൂർകോണം പുത്തൻ വീട്ടിൽ ഉല്ലാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. അച്ഛനും മകനും മദ്യപിച്ചിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റു ചെയ്തു. ഉണ്ണികൃഷ്ണൻ തന്നെയാണ് കൊലപാതക വിവരം പുറംലോകത്തെ അറിയിച്ചത്. ആദ്യം ഭാര്യ ഉഷയോടാണ് ഇയാൾ വിവരം അറിയിച്ചത്. ഇതിനെത്തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ഉല്ലാസിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പൊലീസ് കണ്ടെത്തിയത്. മദ്യലഹരിയിൽ ഉണ്ടായ അടിപിടിയാണ് പിന്നീട് കൊലപാതകത്തിലേക്ക് […]
Read More

”എല്ലാവർക്കും സർവശക്തനും നന്ദി”; കടലിനെ നോക്കിയിരുന്നത് സ്‌നേഹം പങ്കിട്ട് പിറന്നാൾ ദിനത്തിൽ മലയാളികളുടെ മമ്മൂട്ടി

കൊച്ചി: പിറന്നാൾ ദിനത്തിൽ ആരാധകർക്കായി സ്‌നേഹച്ചിത്രം പങ്കിട്ട് മമ്മൂട്ടി. ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ ചിത്രം പങ്കിട്ടത്. കറുത്ത ലാൻഡ് ക്രൂസറിൽ ചാരി കടലാഴങ്ങളിലേക്ക് നോക്കി നിൽക്കുന്ന ചിത്രം പങ്കിട്ടാണ് താരം എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി പറഞ്ഞത്. ‘എല്ലാവർക്കും നിറയെ സ്‌നേഹവും നന്ദിയും, പിന്നെ സർവശക്തനും’ എന്നാണ് കുറിപ്പ്. പിറന്നാൾ പുലർച്ചെ ചെന്നൈയിലെ വീട്ടിൽ നിന്ന് ഏറെ അകലെയല്ലാത്ത കടലോരത്ത് അകലങ്ങളിലേക്ക് നോക്കി നിൽക്കുകയായിരുന്നു മമ്മൂട്ടി. ഏഴ് മാസത്തിനു ശേഷം പങ്കുവച്ച പോസ്റ്റിനു താഴെ […]
Read More

അമേരിക്കയെ പിന്തള്ളി കേരളം; സന്തോഷം പങ്കുവെച്ച് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കാണ് കേരളത്തിന്റേത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കയുടെ ശിശുമരണനിരക്കായ 5.6നേക്കാൾ കുറവാണ് കേരളത്തിന്റേത്. സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടാണ് ഈ കണക്കുകൾ പുറത്തുവിട്ടതെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം അഭിമാനം. സന്തോഷം. കേരളത്തിലെ ശിശുമരണനിരക്ക് 5 ആയി കുറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. ദേശീയ ശരാശരി 25 […]
Read More

പീഡനത്തിന് ഇരയാക്കിയത് രണ്ട് മാസം; 17കാരിയെ കർണാടകയിൽ നിന്ന് രക്ഷപ്പെടുത്തി പൊലീസ്

ലഖ്നൗ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ ഉഭാവോൺ ഗ്രാമത്തിൽ നിന്ന് തട്ടികൊണ്ട് പോയ 17 വയസ്സുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. കർണാടകയിലേക്ക് കടത്തപ്പെട്ട പെൺകുട്ടി രണ്ട് മാസത്തോളം ബലാത്സംഗത്തിന് വിധേയയായെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായ പ്രതിയെ ജയിലിലേയ്ക്ക് മാറ്റി. ഓഗസ്റ്റ് 14 ന് രാത്രിലാണ് പെൺകുട്ടിയെ കാണാതാകുന്നത്. ഗ്രാമത്തിൽ തന്നെയുള്ള ഒരു 20 വയസ്സുകാരനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിന്മേൽ തട്ടിക്കൊണ്ടുപോകൽ, വിവാഹത്തിന് പ്രേരിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം സെപ്റ്റംബർ 11 ന് […]
Read More

പൊലീസ് മർദ്ദനങ്ങൾ ‘തുടരും’ പീച്ചി പൊലീസ് സ്‌റ്റേഷനിലും പൊലീസ് മർദ്ദനം, വീഡിയോ ദൃശ്യങ്ങൾ പുറത്ത്

തൃശ്ശൂർ: കുന്നംകുളം പോലീസ് സ്റ്റേഷന് പിന്നാലെ പീച്ചി പോലീസ് സ്റ്റേഷനിൽ 2023-ൽ നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. പരാതിക്കാരനാണ് ഇപ്പോൾ പുറത്തുവിട്ടത്. പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ഉടമ കെ.പി. ഔസേപ്പാണ് ഒന്നരവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ലഭിച്ച മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യം പുറത്തുവന്നിട്ടും കുറ്റക്കാരായ പോലീസുകാർക്കെതിരേയുള്ള നടപടിക്കായി ഇപ്പോഴും നിയമപോരാട്ടം നടത്തുകയാണ് അദ്ദേഹം. 2023 മേയ് 24-നാണ് കെ.പി. ഔസേപ്പ്, മകൻ പോൾ ജോസഫ്, ഹോട്ടൽ ജീവനക്കാർ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനിൽ അപമാനിക്കുകയും […]
Read More

‘മോശമായി പോയി, ഞാനാണെങ്കിൽ ചെയ്യില്ലായിരുന്നു’: മുഖ്യമന്ത്രിക്കൊപ്പമുള്ള സതീശൻ സദ്യ, വിമർശനമുയർത്തി സുധാകരൻ

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ എംപി. വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ കസ്റ്റഡിയിൽ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പമിരുന്ന് സദ്യ കഴിച്ചത് ശരിയായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് സുധാകരന്റെ പ്രതികരണം. ”ഞാനാണെങ്കിൽ ചെയ്യില്ലായിരുന്നെന്നു, മോശമായി പോയി.”- സുധാകരൻ പറഞ്ഞു. രാഷ്ട്രീയ നേതാക്കൾക്കും പൗരപ്രമുഖർക്കും മത-സാമുദായിക നേതാക്കൾക്കുമായി ബുധനാഴ്ച മുഖ്യമന്ത്രി ഒരുക്കിയ ഓണവിരുന്നിലാണ് […]
Read More

ബിഹാർ-ബീഡി പോസ്റ്റ് വിവാദം: വി.ടി.ബൽറാം കെപിസിസി സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞു

തിരുവനന്തപുരം: ജിഎസ്ടി പരിഷ്‌കരണത്തെ പരിഹസിച്ച് കോൺഗ്രസിന്റെ കേരള ഘടകം എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതിനു പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി.ബൽറാം. ‘ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയിൽ നിന്നാണ്’ എന്ന പോസ്റ്റാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. പുകയില ഉൽപന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനെ പരാമർശിച്ചായിരുന്നു കോൺഗ്രസിന്റെ പോസ്റ്റ്. സംഗതി വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. പുകയില ഉൽപ്പന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനാൽ ഇനി അത് പാപമായി കണക്കാക്കാൻ കഴിയില്ലെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് […]
Read More

ഭാര്യയെ മർദിച്ചെന്ന പരാതിയിൽ പൊലീസ് വിളിപ്പിച്ചു; ഓച്ചിറയിൽ യുവാവും അമ്മയും ട്രെയിൻ തട്ടി മരിച്ചു

കൊല്ലം: ഓച്ചിറ റെയിൽവേ സ്റ്റേഷനു വടക്കുഭാഗത്ത് അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു. ശാസ്താംകോട്ട കാരാളിമുക്ക് വേങ്ങ പ്രവണത്തിൽ വസന്ത (65) മകൻ ശ്യാം (45) എന്നിവരെയാണ് ഇന്ന് 12ന് ഓച്ചിറ റെയിൽവേ സ്റ്റേഷന്റെ വടക്കേ പ്ലാറ്റ്‌ഫോമിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ജനശതാബ്ദി തട്ടിയാണ് മരിച്ചത്. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്. കരുനാഗപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പ്രമീളയാണ് ശ്യാമിന്റെ ഭാര്യ. മക്കൾ: ശ്രീലക്ഷ്മി (23), വിഷ്ണു (20). ശ്യാം കോയമ്പത്തൂരിൽ ജോലി […]
Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; രോഗബാധ മലപ്പുറം സ്വദേശിനിക്ക്

കോഴിക്കോട്: മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56കാരിക്ക് സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച 11 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് മരിച്ചിരുന്നു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി കോഴിക്കോട് […]
Read More

കാർഗോ റോപ്പ് വേ ട്രോളി തകർന്ന് ഗുജറാത്തിൽ 6 പേർ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ പാവഗഡ് കുന്നിൽ കാർഗോ റോപ്പ് വേ ട്രോളി തകർന്നുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. കുന്നിൻ മുകളിലേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന റോപ്പ് വേ ട്രോളിയാണ് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് തകർന്നു വീണത്. അപകടത്തിൽ 6 പേർ മരിച്ചു. ശനിയാഴ്ച മൂന്നരയോടെയാണ് അപകടം നടന്നത്. ട്രോളി ക്യാബിനിനുള്ളിൽ അഞ്ചു പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. റോപ്പ് വേയിലെ നാലാം നമ്പർ ടവറിനടുത്ത് വച്ച് കേബിളുകൾ പൊട്ടുകയായിരുന്നു. ഇതോടെ ട്രോളി താഴെ ഒന്നാം നമ്പർ ടവറിന് […]
Read More