Imac Kochi

വാഹനങ്ങളിലെ എയർ ഹോണുകൾ പിടിച്ചെടുത്തു; റോഡ് റോളർ കയറ്റി നശിപ്പിച്ചു

കൊച്ചി:മോട്ടോർ വാഹന വകുപ്പ് നടത്തി യ പരിശോധനയിൽ പിടിച്ചെടുത്ത എയർഹോണുകൾ റോഡ് റോളർ കയറ്റി നശിപ്പിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കമ്മട്ടിപ്പാടത്തെ ആളൊഴിഞ്ഞ റോഡിൽ വെച്ചാണ് ഹോണുകൾ റോഡ് റോളർ ഉപ യോഗിച്ച് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ എയർ ഹോൺ പിടിച്ചെടുത്ത് നശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റെയ്ഡുണ്ടായത്.എത്ര ഹോണുകൾ നശിപ്പിച്ചെന്നുള്ള വിവരം പിന്നാലെ അറി യിക്കുമെന്ന് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു. ഒക്ടോബർ 13 മുതൽ 19 […]
Read More

കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ കൂട്ടുന്നു; പ്രഖ്യാപനം കേരളപ്പിറവിദിനത്തില്‍

.കൊച്ചി: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയതോടെ ജനക്ഷേമ പരിപാടികളുമായി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനാണ്. തീരുമാനം. ആശമാരുടെ ഇന്‍സന്റീവ് വര്‍ധനവും പരിഗണനയിലുണ്ട്. ഇതിന്റെയെല്ലാം പ്രഖ്യാപനം നവംബര്‍ ഒന്നിന് കേരള പിറവിദിനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ക്ഷേമ പെന്‍ഷന്‍ 200 കൂട്ടി 1800 ആക്കാനാണ് ആലോചന. 200 രൂപ കൂട്ടാനുള്ള നിര്‍ദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ 1600 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. സംസ്ഥാനത്തെ 60 ലക്ഷം പേരിലേക്ക് നേരിട്ടെത്തുന്നതാണ് ക്ഷേമ പെന്‍ഷന്‍. ഘട്ടം ഘട്ടമായി 2500 രൂപയാക്കി […]
Read More

കനത്ത മഴ; തമിഴ്‌നാട്ടിൽ 5 ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്

തേനി: കനത്ത മഴയെതതുടർനന് വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ തമിഴ്‌നാട്ടിൽ 5 ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകി. തേനി, മഥുര, രാമനാഥപുരം, ഡിണ്ടിഗൽ, ശിവഗംഗ ജില്ലകളിലാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വൈഗ അണക്കെട്ടിൽ ജലനിരപ്പ് 67 അടി പിന്നിട്ടിരിക്കുകയാണ്. പരമാവധി 71 അടിയാണ് ഡാമിന്റെ സംഭരണശേഷി. മുല്ലപ്പെരിയാറിൽ നിന്ന് 1400 ഘനയടി വെള്ളവും ഒഴുകിയെത്തുന്നുണ്ട്. തേനി ജില്ലയിൽ വെള്ളിയാഴ്ച മുതൽ ശക്തമായ മഴയുണ്ട്. ഒക്ടോബർ 23നും 25നും ഇടയിൽ വിവിധ ജില്ലകളിൽ […]
Read More

ഒടുവിൽ നടപടി, പേരാമ്പ്ര സംഘർഷത്തിൽ ആരോപണ വിധേയരായ വടകര, പേരാമ്പ്ര ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയ്ക്ക് പരിക്കേൽക്കാനിടയായ പേരാമ്പ്ര സംഘർഷത്തിൽ ആരോപണവിധേയരായ ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈ.എസ്.പി സുനിൽകുമാർ എന്നിവർക്കെതിരെ സംഭവത്തിൽ വലിയ ആരോപണമുയർന്നിരുന്നു. ഇതിൽ ഹരിപ്രസാദിനെ കോഴിക്കോട് നോർത്തിലേക്കും സുനിൽകുമാറിനെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിലേക്കുമാണ് മാറ്റിയത്. തദ്ദേശതിരഞ്ഞെടുപ്പടക്കം വരുന്നതിന്റെ അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റമാണിതെന്നാണ് ഔദ്യോഗിക അറിയിപ്പ്. പേരാമ്പ്ര സികെജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനിടെ ഉണ്ടായ സംഘർഷത്തിനിടെ പൊലീസാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് കഴിഞ്ഞദിവസം കോൺഗ്രസ് ആരോപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് ജില്ലാ […]
Read More

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

ചെന്നിത്തല: തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായ എൻ. ദേവകിയമ്മ (91) അന്തരിച്ചു. രമേശ് ചെന്നിത്തലയുടെ മാതാവാണ്. മറ്റു മക്കൾ: കെ.ആർ. രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂൾ മുൻ മാനേജർ), കെ.ആർ. വിജയലക്ഷ്മി (റിട്ട. ഗവ. അധ്യാപിക), കെ.ആർ. പ്രസാദ് (റിട്ട. ഇന്ത്യൻ എയർ ഫോഴ്സ്). മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്മെന്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), […]
Read More

ജോലി സമ്മർദ്ദമെന്ന് സൂചന, വ്യോമസേനാ താവളത്തിൽ മലയാളി ഉദ്യോഗസ്ഥൻ സ്വയം വെടി വച്ച് മരിച്ചു

കോയമ്പത്തൂർ: സുലൂർ വ്യോമസേനാ താവളത്തിൽ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥൻ സ്വയം വെടി വച്ച് മരിച്ചു. പാലക്കാട് യാക്കര കടുന്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടിൽ എസ്.സാനു (47) ആണു മരിച്ചത്. ഡിഫൻസ് സെക്യൂരിറ്റി കോറിൽ നായിക് ആയി ജോലി ചെയ്യുകയായിരുന്ന സാനു ഞായറാഴ്ച രാവിലെ 6 മണിക്ക് വ്യോമസേനാ ക്യാംപസിലെ 13 നമ്പർ ടവർ പോസ്റ്റിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ജോലിക്ക് കയറി പത്തുമിനുട്ടിനുള്ളിൽ എകെ 103 റൈഫിൾ ഉപയോഗിച്ചു തലയിലേക്കു സ്വയം വെടി വയ്ക്കുകയായിരുന്നു. വെടിവച്ച […]
Read More

വിവാഹ സൽക്കാരത്തിന് വന്നവരുടെ വാഹനം വഴി തെറ്റി പുഴയിലേക്ക്, യുവാവ് മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

മലപ്പുറം: ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ സുഹൃത്തുക്കൾ സഞ്ചരിച്ച ഇരുചക്രവാഹനം വഴി തെറ്റി പുഴയിൽ വീണ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി, പാലക്കാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. സുൽത്താൻബത്തേരി സ്വദേശി അജ്മൽ ആണ് മരിച്ചത്. ഒരു സ്ത്രീയുൾപ്പെടെ മൂന്നുപേരായിരുന്നു ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ലുലു, വൈഷ്ണവി എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു അപകടം. വിവാഹവീട്ടിൽ നിന്നും താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. തിരൂർ റൂട്ടിലേക്ക് തിരിയുന്നതിനു പകരം ചമ്രവട്ടം കടവ് റോഡിലേക്ക് തിരിയുകയായിരുന്നു എന്നാണ് വിവരം. […]
Read More

75 മണിക്കൂറിൽ 303 പേർ കീഴടങ്ങി, രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് 75 മണിക്കൂറിനുള്ളിൽ 303 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഢിൽ മാത്രം ഒറ്റ ദിവസം 170 മാവോയിസ്റ്റുകൾ കീഴടങ്ങി. രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് രാജ്യത്തെ മാവോയിസ്റ്റ് ബാധിത ജില്ലകൾ 125 ആയിരുന്നു. ഇപ്പോൾ അത് 11 ആയി കുറഞ്ഞു. രാജ്യം വൈകാതെ മാവോയിസത്തിൽ നിന്ന് പൂർണ്ണമായും മുക്തമാകും. കഴിഞ്ഞ 50-55 വർഷത്തിനിടയിൽ ആയിരക്കണക്കിന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അവർ […]
Read More

പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല, സഭയിൽ ചർച്ച നടന്നിട്ടില്ല: മന്ത്രി കെ രാജൻ

തിരുവനന്തപുരം: പി എംശ്രീ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച നടന്നിട്ടില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ല. ബിനോയ് വിശ്വം പറഞ്ഞതാണ് സിപിഐ നിലപാടെന്നും കെ രാജൻ വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ആക്രമണം തുടരുകയാണെന്നും കെ രാജൻ വിമർശിച്ചു. ഉച്ചക്കഞ്ഞിയിൽ പോലും കേന്ദ്ര സർക്കാരിന്റെ ആക്രമണം തുടരുകയാണ്. കേരളത്തിന്റെ വിയോജിപ്പ് നിലനിൽക്കുന്നതുകൊണ്ടാണ് പദ്ധതിയിൽ ഒപ്പിടാത്തത്. ഫണ്ട് തരനാകില്ലെന്ന് […]
Read More

തൊടുപുഴയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക മറിഞ്ഞു; മുത്തശ്ശിയും കൊച്ചുമകളും മരിച്ചു

തൊടുപുഴ: മുട്ടം കനത്ത മഴയ്ക്കിടെ ശങ്കരപ്പിള്ളിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലരമാസം പ്രായമുള്ള കുഞ്ഞും മുത്തശ്ശിയും മരിച്ചു. തൊടുപുഴ – പുളിയൻമല സംസ്ഥാനപാതയിൽ വൈകിട്ടാണ് അപകടം. വെങ്ങല്ലൂർ കരടിക്കുന്നേൽ ആമിന ബീവി (58), കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ച കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷാമോന്റെ മാതാവും മകളുമാണ് മരിച്ചത്. റോഡ് നിർമാണത്തിലെ അപാകത കാരണം അപകടം പതിവായ ശങ്കരപ്പിള്ളി വളവിനു സമീപമാണ് അപകടം. കുടുംബാംഗങ്ങൾ […]
Read More