Imac Kochi

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം, മദീനയിലേക്കുള്ള വിമാനത്തിന് അടിയന്തര ലാൻഡിംഗ്

തിരുവനന്തപുരം: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മദീനയിലേക്കുള്ള സൗദി എയർലൈൻസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ജക്കാർത്തയിൽ നിന്നും മദീനയിലേക്ക് പോയ വിമാനമാണ് തിരുവനന്തപുരത്തേക്ക് വഴി തിരിച്ച് വിട്ടത്. വിമാനത്തിലെ യാത്രക്കാരനായ വയസുള്ള യുവാവാണ് ബോധരഹിതനായത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
Read More

പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചു, ചികിത്സാപ്പിഴവെന്ന് ആരോപണം

കൊല്ലം: പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചതിൽ പിഴവുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. കൊല്ലം തേവലക്കര സ്വദേശി ജാരിയത്താണ് മരിച്ചത്. അനസ്തീസിയയിൽ പിഴവുണ്ടായെന്നാണ് പരാതി. ഗുരുതരാവസ്ഥയിലായ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വണ്ടാനം മെഡിക്കൽ കോളജിലെ ആശുപത്രിയ്ക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. ഇന്നു രാവിലെയാണ് 22കാരിയായ ജാരിയത്ത് മരിച്ചത്. എന്നാൽ ചികിത്സാപ്പിഴവുണ്ടായില്ലെന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രസവം സിസേറിയനായിരുന്നു. അനസ്തീസിയയ്ക്ക് ഒരു ഡോക്ടറാണ് കരുനാഗപ്പള്ളി ആശുപത്രിയിൽ ഉള്ളത്. […]
Read More

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ; പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറെ മധുരയിൽ നിന്നാണ് പിടികൂടിയത്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മറ്റൊരു ഹോസ്റ്റലിലും ഇയാൾ എത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. അവിടെനിന്ന് പണമടങ്ങിയ പേഴ്‌സ് കവർന്നു. പ്രതിയെ ഉടൻ കഴക്കൂട്ടത്തേക്ക് കൊണ്ടുവരും. തുടർന്ന് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഐടി ജീവനക്കാരി താമസിക്കുന്ന ഹോസ്റ്റലിൽ അർദ്ധരാത്രിയാണ് ഇയാൾ എത്തിയത്. ഹോസ്റ്റൽ മുറിയിൽ യുവതി ഒറ്റയ്ക്കായിരുന്നു. അതിക്രമത്തിനിടെ യുവതി പ്രതിയെ തള്ളി മാറ്റി. […]
Read More

യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം മഞ്ചേരിയിൽ

മഞ്ചേരി (മലപ്പുറം): എളങ്കൂർ ചാരങ്കാവിൽ യുവാവിനെ സുഹൃത്തിന്റെ കാടുവെട്ടു യന്ത്രം ഉപയോഗിച്ചു കഴുത്തറു ത്ത് കൊലപ്പെടുത്തി. പോരൂർ ചാത്തങ്ങേട്ടുപ്പുറം നടുവിൽപോല പ്രവീൺ(35) ആണ് മരിച്ചത്. പ്രതി കൂമന്തടി മൊയ്തീനെ(35) പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 6.45-ന് ആയിരുന്നു ദാരുണമായ സംഭവം. കാടുവെട്ടു ജോലി ചെയ്തിരുന്ന പ്രവീണും സുഹൃത്ത് സുരേന്ദ്രനും ബൈക്കിലും സ്‌കൂട്ടറിലുമായി വെട്ടിക്കാട്ടിരിയിലേക്ക് കാട് വെട്ടാൻ പോവുകയായിരുന്നു. ഈ സമയം പ്രതി ചാരങ്കാവ് അങ്ങാടിക്ക് സമീപം ഷെഡ്ഡിൽ നിൽക്കുകയായിരുന്നു. സുരേന്ദ്രൻ സ്‌കൂട്ടർ നിർത്തിയപ്പോൾ പ്രതിയായ മൊയ്തീൻ […]
Read More

കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലെ സമ്മേളനത്തിനിടെ തോക്കുമായി യുവാവ് എത്തി; ആശങ്കയും പരിഭ്രാന്തിയും, പേടി വേണ്ടെന്ന് പൊലീസ്

കൊച്ചി: കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എസൻസ് ഗ്ലോബലിന്റെ ലിറ്റ്മസ് കോൺഫറൻസിനെത്തിയ യുവാവിൽ നിന്നും തോക്ക് കണ്ടെടുത്തതിനെ തുടർന്ന് പരിഭ്രാന്തി. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഉദയംപേരൂർ സ്വദേശി തോക്കുമായി എത്തിയത്. സ്വതന്ത്ര ചിന്താ സമ്മേളനം ബോംബ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കായി കുറച്ചു സമയത്തേക്ക് നിറുത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. ആളുകളെ സ്റ്റേഡിയത്തിനു പുറത്തിറക്കിയും പരിശോധന നടത്തി. തോക്കുമായി എത്തിയ ആളെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ലൈസൻസുള്ള തോക്കാണെന്ന് പൊലീസ് പറഞ്ഞു. പരിശോധനകൾ നടക്കുകയാണെന്നും ആശങ്കവേണ്ടെന്നും പൊലീസ് വ്യക്തമാക്കി.സാഹിത്യകാരി തസ്ലിമ നസ്‌റിൻ […]
Read More

”വിശന്നാൽ പുലി പ്ലാസ്റ്റിക്കും തിന്നും”, വൈറൽ വീഡിയോ പങ്കുവച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ

ജയ്പൂർ: മനുഷ്യർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തിന്നുന്ന ഒരു പുള്ളിപ്പുലിയുടെ വീഡിയോ വൈറലാകുന്നു. രാജസ്ഥാനിലെ സിരോഹി ജില്ലയിലെ മൗണ്ട് അബുവിന് സമീപത്തു നിന്നും പകർത്തിയതാണിത്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ നിന്ന് പുള്ളിപ്പുലി മാലിന്യം തിന്നുന്നത് കാണാം. ചുറ്റും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യവും കാണാം. വെറും 17 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് കമന്റുമായി രംഗത്തെത്തിയത്. വളരെ ദുഃഖകരമായ കാഴ്ചയാണെന്നാണ് അഭിപ്രായപ്പെടുന്നത്.
Read More

”പുറത്ത് പല കഥകളും പ്രചരിക്കുന്നുണ്ട്, രോഹിത്തുമായുള്ള ബന്ധത്തിൽ ഒരു മാറ്റവുമില്ല”- ഗിൽ

ന്യൂഡൽഹി: രോഹിത് ശർമയുമായുള്ള ബന്ധത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. ഓസീസ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗിൽ.രോഹിത് ശർമയിൽനിന്നും വിരാട് കോലിയിൽനിന്നും ആവശ്യമുള്ളപ്പോഴെല്ലാം നിർദേശങ്ങൾ തേടാറുണ്ട്. ‘പുറത്ത് പല കഥകളും പ്രചരിക്കുന്നുണ്ട്. പക്ഷേ, രോഹിത്തുമായുള്ള എന്റെ ബന്ധത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എനിക്ക് എന്തെങ്കിലും ചോദിക്കണമെന്ന് തോന്നുമ്പോഴെല്ലാം അദ്ദേഹത്തോട് ചോദിക്കാം. കോലിയുമായും രോഹിത്തുമായും എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്. നിർദേശങ്ങൾ നൽകാൻ അവർ ഒരിക്കലും മടിക്കാറില്ല’, ഗിൽ പറഞ്ഞു.
Read More

കരൂർ ദുരന്തം; 20 ലക്ഷം രൂപ വീതം ധനസഹായം നൽകി ടിവികെ, ദീപാവലി ആഘോഷിക്കില്ലെന്ന് തീരുമാനം

ചെന്നൈ: കരൂർ അപകടത്തിൽ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി തമിഴക വെട്രി കഴകം (ടിവികെ) അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അക്കൗണ്ടിൽ നൽകി. 39 പേരുടെ കുടുംബത്തിന് ഇതുവരെ പണം നൽകിയെന്ന് ടിവികെ അറിയിച്ചു. കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഓർമയ്ക്കായി ഇത്തവണ ദീപാവലി ആഘോഷം ടിവികെയുടെ പേരിൽ പാടില്ലെന്നും അനുസ്മരണ പരിപാടികൾ മതിയെന്ന നിർദേശം വിജയ് അണികൾക്ക് നൽകിയെന്നാണ് സൂചന. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. വിജയ്യെ […]
Read More

വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട്: വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ യുവതി മരിച്ചു. പുല്ലാളൂരിൽ പരപ്പാറ ചെരചോറ സ്വദേശിനി സുനീറയാണ് (43) മരിച്ചത്. ഭർത്താവ്: റിയാസ്, പിതാവ്: പരേതനായ കുഞ്ഞഹമ്മദ്, മാതാവ് : നസീമ, മക്കൾ: നസ്മിയ, ജാസ്മിയ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 22വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഇടിമിന്നലിന്റെ ആദ്യ […]
Read More

”സംതൃപ്തനാണ്, ഇത്രയും തൃപ്തി മുമ്പൊന്നും ഉണ്ടായിട്ടില്ല”; പുനഃസംഘടനയെ പരിഹസിച്ച് കെ സുധാകരൻ

കണ്ണൂർ: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി പരിഹാസവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടനയിൽ തൃപ്തനാണെന്നും ഇത്രയും തൃപ്തി മുൻ ഉണ്ടായിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ അതൃപ്തി പുകയുന്നതിനിടെയാണ് കെ സുധാകരന്റെ പരസ്യപ്രതികരണം. നിർദ്ദേശിച്ചവരെ പരിഗണിക്കാത്തതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും അതൃപ്തിയുണ്ട്. യുവാക്കളെ പരിഗണിക്കാത്തത് ശരിയല്ലെന്നാണ് വി ഡി സതീശന്റെ നിലപാട്. എത്രയും പെട്ടെന്ന് കെപിസിസി സെക്രട്ടറിമാരെ നിയമിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. […]
Read More