Imac Kochi

50 സെന്റീമീറ്റർ നീളമുള്ള ട്യൂബ് നെഞ്ചിൽ കുടുങ്ങി, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങിയെന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി. കാട്ടാക്കട സ്വദേശിയായ യുവതിയാണ് പരാതി ഉന്നയിച്ചത്. 50 സെന്റീമീറ്റർ നീളമുള്ള ട്യൂബ് കുടുങ്ങിയെന്നാണ് ആരോഗ്യവകുപ്പിന് നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നത്. രണ്ടുവർഷം മുൻപ് ജനറൽ ആശുപത്രിയിൽ തൈറോയ്ഡിന്റെ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിനിടെ ട്യൂബ് കുടുങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. കഫക്കെട്ട് വന്നതിനെത്തുടർന്ന് എക്സ് റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി കണ്ടെത്തിയതെന്നും ഇക്കാര്യം അറിയിച്ചപ്പോൾ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഒഴിഞ്ഞുമാറിയെന്നും യുവതി ആരോപിക്കുന്നു. […]
Read More

എഡിജിപി മഹിപാൽ യാദവ് അന്തരിച്ചു; മരണം ഈ മാസം ന് വിരമിക്കാനിരിക്കെ

തിരുവനന്തപുരം: കേരള എക്സൈസ് കമീഷണറായിരുന്ന എഡിജിപി മഹിപാൽ യാദവ് (60) അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച അദ്ദേഹം ശസ്ത്രക്രിയക്ക് ശേഷം രാജസ്ഥാനിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. രോഗം മൂർഛിച്ച് ജയ്പൂർ മഹാത്മാഗാന്ധി ആശുപത്രിയിൽ ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു അന്ത്യം. 1997 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ മഹിപാൽ യാദവ് 31ന് വിരമിക്കാനിരിക്കുകയായിരുന്നു. നിലവിൽ ചികിത്സാർഥം അവധിയിലായിരുന്നു. രണ്ട് മാസം മുമ്പാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉടൻ ശസ്ത്രക്രിയക്ക് വിധേയമാക്കി. എന്നാൽ ദിവസങ്ങൾക്കകം സ്ഥിതി […]
Read More

നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ; ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ

കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രാജേഷ്. ഞായറാഴ്ച്ച രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിക്കു ശേഷം തളർന്ന വീണ രാജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാർഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാജേഷിനു ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാർഥന കൂടി ആണെന്ന് സുഹൃത്തും ചലച്ചിത്ര പ്രവർത്തകനും പ്രതാപ് ജയലക്ഷ്മി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. […]
Read More

സൗദിയിൽ മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഇന്ത്യൻ യുവതി ആത്മഹത്യ ചെയ്തു, കുടുംബപ്രശ്‌നങ്ങളെന്ന് സൂചന

ദമാം: വിസിറ്റിംഗ് വിസയിൽ സൗദിയിലെത്തിയ ഇന്ത്യൻ യുവതി മൂന്ന് കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. അൽകോബാർ ഷുമാലിയിലെ താമസ സ്ഥലത്ത് വച്ചാണ് ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അംറീൻ (33) തന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (7), മുഹമ്മദ് ആദിൽ അഹമ്മദ് (7) എന്നിവരെയും ഇളയമകൻ മുഹമ്മദ് യൂസഫ് അഹമ്മദി(3)നെയും കൊലപ്പെടുത്തിയത്. മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കവേ കാൽ വഴുതി വീണ് ബോധം നഷ്ടപ്പെട്ട യുവതി ഇപ്പോൾ സൈദ […]
Read More

”അത്തരമൊരാൾ ആ സ്ഥാനത്ത് ഇരിക്കരുതെന്ന് അഭിപ്രായം ഉയർന്നുകഴിഞ്ഞു”- രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഗൗരവമായ വിഷയമായി കേരളീയ സമൂഹവും മാധ്യമങ്ങളും ഏറ്റെടുത്തെന്നും ഇത്തരമൊരാൾ ആ സ്ഥാനത്ത് ഇരിക്കരുതെന്ന് പൊതു അഭിപ്രായം ഉയർന്നുവന്നുകഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, ആ നിലയല്ല ഇപ്പോൾ വന്നിടത്തോളം കാണുന്നത്. എത്രകാലം പിടിച്ചുനിൽക്കാൻ കഴിയുമെന്ന് അറിയില്ല. സമൂഹത്തിൽ വലിയ പ്രതികരണങ്ങളുണ്ടാക്കുന്ന സംഭവമായി അത് മാറി. ഒന്നിലധികം സംഭവങ്ങളേക്കുറിച്ച് റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു. ഒരു സംഭാഷണത്തിന്റെ ഭാഗത്ത് ഗർഭം അലസിപ്പിച്ചില്ലെങ്കിൽ ആ യുവതിയെ കൊല്ലാൻ വലിയ സമയംവേണ്ടെന്ന് […]
Read More

വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം, കുടുംബ കോടതി മുൻ ജഡ്ജി ഉദയകുമാറിന് സസ്പെൻഷൻ

കൊല്ലം: വിവാഹ മോചന കേസിൽ എത്തിയ സ്ത്രീയെ ചേംബറിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിൽ ജഡ്ജിയ്ക്ക് സസ്പെൻഷൻ. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി വി ഉദയകുമാറിനെയാണ് ഹൈക്കോടതി അഡ്മിൻ കമ്മിറ്റി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. മൂന്നു വനിതകൾ പരാതി നൽകിയതിനെത്തുടർന്ന് ഉദയകുമാറിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി (എ.സി) അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി രജിസ്ട്രാറാണ് (ജില്ല ജുഡിഷ്യറി) അന്വേഷണം നടത്തിയത്. തുടർന്ന് റിപ്പോർട്ട് നൽകിയതോടെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. ജഡ്ജിയുടെ ചേംബറിൽ മോശം അനുഭവം ഉണ്ടായെന്ന […]
Read More

”കേരളത്തിൽ കൊടുക്കുന്ന റേഷനരി മുഴുവൻ ‘മോദി അരി’; ഒരു മണി പോലും പിണറായിയുടേതല്ലെന്ന്’കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കൊച്ചി: കേരളത്തിൽ വിതരണം ചെയ്യുന്ന റേഷനരി മുഴുവനും കേന്ദ്രത്തിന്റെതാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ‘കേരളത്തിൽ കൊടുക്കുന്ന റേഷനിൽ മുഴുവൻ അരിയും മോദി അരിയാണ്. പിണറായി വിജയന്റേത് ഒരു മണിപോലുമില്ല’ ജോർജ് കുര്യൻ പറഞ്ഞു. ഓണത്തിന് സംസ്ഥനത്തിന് പ്രത്യേക അരിവിഹിതം കേന്ദ്രം അനുവദിച്ചില്ലെന്ന വിമർശനങ്ങളോടായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ജനങ്ങളുടെ അവകാശമായതിനാലാണ് ഇതുവരെ പറയാതിരുന്നത്. അതുകൊണ്ടാണ് ഞങ്ങൾ തരുന്നത് കൊണ്ട് നിങ്ങൾ വോട്ട് ചെയ്യണമെന്ന് പറയാത്തത്. ഇനിയിപ്പോൾ ഇത് വിളിച്ചു പറയാൻ ബി.ജെ.പി പ്രവർത്തകരോട് പറയേണ്ടി വരും. കേരളത്തിലെ […]
Read More

പാലം തകർന്ന് കാറുകൾ പുഴയിലേക്ക് പതിച്ചു; ജമ്മുവിനെ ഞെട്ടിപ്പിച്ച് പ്രളയം

ശ്രീനഗർ: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന ജമ്മുവിൽ പാലം തകർന്ന് വീണു കാറുകൾ പുഴയിലേക്ക് വീണു. കരകവിഞ്ഞൊഴുകുന്ന തവി നദിയിലെ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് നിരവധി വാഹനങ്ങൾ ഒഴുകിപ്പോയത്. നദിയിലെ നീരൊഴുക്ക് കൂടിയതോടെ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ഈ സമയത്ത് പാലത്തിലുണ്ടായിരുന്ന വാഹനങ്ങളാണ് ഗർത്തത്തിൽ കുടുങ്ങിയത്. സംഭവം അറിഞ്ഞ് അധികൃതർ എത്തുമ്പോഴേക്കും വാഹനങ്ങൾ ഒഴുകിപ്പോയിരുന്നു. പ്രദേശത്ത് ഗതാഗതം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. പ്രദേശവാസികൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദീതീരങ്ങളിൽ നിന്ന് ജനങ്ങൾ മാറിതാമസിക്കണമെന്ന് പ്രതിരോധ മന്ത്രി […]
Read More

ജമ്മുകാശ്മീരിലും ഹിമാചൽ പ്രദേശിലും പേമാരിയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, 9 പേർ മരിച്ചു

ഡൽഹി: ജമ്മു കാശ്മീരിലും ഹിമാചൽ പ്രദേശിലും പേമാരിയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് തുടർച്ചയായ കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് മേഘവിസ്‌ഫോടനങ്ങളും റിപ്പോർട്ട് ചെയ്തു. നദീതീരങ്ങളിൽ നിന്ന് മാറി നിൽക്കാനും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം ജനങ്ങളെ അറിയിച്ചു. ജമ്മു-പത്താൻകോട്ട് ഹൈവേയിലെ ഒരു പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ ഗതാഗതം തടസ്സപ്പെട്ടു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ […]
Read More

പ്ലാസ്റ്റിക് ബൊക്കെ നൽകി സ്വാഗതം, ക്ഷുഭിതനായി മന്ത്രി; 10,000 രൂപ പിഴ; പരസ്യവിമർശം വേണ്ടായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌

പാലക്കാട്: ഉദ്ഘാടന ചടങ്ങിൽ സ്വാഗതം പറയവെ പ്ലാസ്റ്റിക് ബോക്കെ നൽകിയതിൽ രൂക്ഷവിമർശനവുമായി മന്ത്രി എം ബി രാജേഷ്. നിരോധിച്ച പ്ലാസ്റ്റിക് കൊണ്ടാണ് ബൊക്കെ പൊതിഞ്ഞത്. നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചതിന് പതിനായിരം രൂപ പിഴയീടാക്കണം. ഈ നിരോധനം നടപ്പാക്കേണ്ട വകുപ്പാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. അതിന്റെ മന്ത്രിക്കാണ് ഇത്തരത്തിൽ ബൊക്കെ കൊണ്ടുവന്നുതന്നതെന്നും എം ബി രാജേഷ് വിമർശിച്ചു.t ഒരു തരത്തിലും ന്യായീകരിക്കാത്ത കാര്യമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. ഇനിയെങ്കിലും എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കുത്തനൂർ പഞ്ചായത്ത് […]
Read More