Imac Kochi

അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി, സുഹൃത്തിനായി തെരച്ചിൽ തുടരുന്നു

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കല്ലറക്കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്‌സൽ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നബീലിനായി തെരച്ചിൽ തുടരുന്നു. നബീലും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. അജീപ് -സരീന ദമ്പതികളുടെ ഏക മകനാണ് അജ്‌സൽ അജി. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികൾക്ക് ലഭിച്ച കുട്ടിയാണ് അജ്‌സൽ. സംഘമായി കൂട്ടുകാർ ഒന്നിച്ച് ഇവിടേക്ക് എത്തിയതായിരുന്നു വിദ്യാർത്ഥികൾ. ഫോട്ടോയും റീലുകളുമെടുക്കാനായിട്ടായിരുന്നു കുട്ടികളെത്തിയത്. ഒരു വിദ്യാർത്ഥി കാൽവഴുതി ഒഴുക്കിൽപ്പെട്ടു. മറ്റേയാൾ രക്ഷിക്കാൻ […]
Read More

അനധികൃത സ്വത്ത് സമ്പാദനക്കേസ്; അജിത് കുമാറിനെതിരെ കീഴുദ്യോഗസ്ഥൻ അന്വേഷണം നടത്തിയത് തെറ്റെന്ന് ഹൈക്കോടതി

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിനോട് ഹൈക്കോടതി വിശദീകരണം തേടി . കേസിൽ വിജിലൻസ് സ്വീകരിച്ച നടപടിക്രമങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകണം. കീഴുദ്യോഗസ്ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം വേണമെന്ന വിജിലൻസ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംആർ അജിത് കുമാറിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേസിൽ അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് പ്രോസിക്യൂഷന്റെ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു. ഇക്കാര്യം വിജിലൻസ് വ്യക്തമാക്കണം. […]
Read More

”രാജി ഇല്ലാത്തത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണിക്ക് പിന്നാലെ, സി. പി. എമ്മിന് കഥകൾ വരുന്നതിൽ ഭയമില്ല” എം. വി. ഗോവിന്ദൻ

ഇടുക്കി: സിപിഎമ്മിൽ ഒരു ബോംബും വീഴാനില്ലെന്നും വിണുകൊണ്ടിരിക്കുന്നതും വീഴാൻ പോകുന്നതും കോൺഗ്രസിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കഥകൾ വരുന്നതിൽ ഭയമില്ലെന്നും പറയുന്നതല്ലാതെ പുറത്തൊന്നും വരുന്നില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. ഞെട്ടിക്കുന്ന വാർത്ത വരാനുണ്ട് എന്ന പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പിന് മറുപടി പറയുകയായിരുന്നു എം.വി. ഗോവിന്ദൻ. സിപിഎമ്മിൽ ഒരു ബോംബും വീഴാനില്ല. ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും വീഴാൻ പോകുന്നതും കോൺഗ്രസിലാണ്. സിപിഎമ്മിനെതിരെ കഥകൾ വരാനുണ്ട് എന്ന പ്രതിപക്ഷ നേതാവിന്റെ താക്കീതിലും അദ്ദേഹം മറുപടി പറഞ്ഞു. ‘കഥകൾ വരട്ടെ, വരുന്നതിൽ […]
Read More

”കുറുവാസംഘമെന്ന പോസ്റ്റർ പതിപ്പിച്ചു, പൊതുയോഗം നടത്തി ആക്ഷേപിച്ചു, കഴിഞ്ഞ ദിവസം ശ്രീജ ഉറങ്ങിയില്ല,” തിരുവനന്തപുരത്ത്‌ പഞ്ചായത്ത് അംഗത്തിന്റെ ആത്മഹത്യയിൽ വിവാദം

തിരുവനന്തപുരം:  ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് അംഗം എസ്.ശ്രീജ (48) ആത്മഹത്യ ചെയ്ത നസംഭവത്തിൽ സിപിഎമ്മിനെതിരെ കടുത്ത ആരോപണവുമായി കുടുംബം. പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ ശ്രീജയ്‌ക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിൽ മനംനൊന്താണ് ഷീജ ആത്മഹത്യ ചെയ്തതെന്ന് ഭർത്താവ് ജയൻ ആരോപിച്ചു. കോൺഗ്രസ് അംഗമായ ശ്രീജ വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നു. ഇതിനിടെയുണ്ടായ ആക്ഷേപങ്ങളും മരണത്തിലേക്ക് നയിച്ചെന്നാണ് സൂചന. ഇന്നലെ ആര്യനാട് നടന്ന സിപിഎം പ്രതിഷേധ പരിപാടിയിൽ ശ്രീജയ്‌ക്കെതിരെ പരാമർശമുണ്ടായെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. ‘ ഇന്നലെ […]
Read More

സി.പി.എം അധികം കളിക്കേണ്ട, വരുന്നുണ്ട്, കേരളം ഞെട്ടും വി.ഡി. സതീശൻ

കോഴിക്കോട്: സി. പി. എം അധികം കളിക്കേണ്ടെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം ഞെട്ടുന്ന വാർത്ത അധികം താമസിക്കാതെ പുറത്തു വരുമെന്നും അതിനായി കാത്തിരിക്കാനും വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ പറയുന്നത് ഭീഷണിയാണെന്ന് കരുതേണ്ട. സിപിഎം ഇക്കാര്യത്തിൽ അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും… വരുന്നുണ്ട്, നോക്കിക്കോ… അതിനു വലിയ താമസം വേണ്ട… ഞാൻ പറഞ്ഞത് വൈകാറില്ല.’-വി.ഡി.സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപ് അക്കാര്യം പുറത്തുവരുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോയെന്നും അത്രയും ദിവസം ഒരു കാര്യം പറയാതെ […]
Read More

പി.ടി. ഉഷയുടെ മകൻ വിഘ്‌നേഷ് ഉജ്വൽ വിവാഹിതനായി

കൊച്ചി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയുടേയും വി. ശ്രീനിവാസന്റെയും മകൻ വിഘ്‌നേഷ് ഉജ്വൽ വിവാഹിതനായി. കൊച്ചി വൈറ്റില ചെല്ലിയന്തര ശ്രീരാം കൃഷ്ണയിൽ അശോക് കുമാറിന്റെയും ഷിനിയുടെയും മകൾ കൃഷ്ണ ആണ് വധു. എംബിബിഎസ് സ്‌പോർട്സ് മെഡിസിൻ പഠനം പൂർത്തിയാക്കിയ വിഘ്‌നേഷ് ഡോക്ടറായി ജോലി ചെയ്യുന്നു. ിങ്കളാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. കേന്ദ്രമന്ത്രിമാരായ സർബാനന്ദ് സോനോവാൾ, എൽ.മുരുഗൻ, മൻസൂഖ് മാണ്ഡവ്യ, ജോർജ് കുര്യൻ, അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ആദിൽ ജെ.സുമരിവാലാ […]
Read More

കോഴിക്കോട് ചുങ്കത്ത് കാണാതായ യുവാവിനെ കൊന്നു കുഴിച്ചുമൂടി; രണ്ടുസുഹൃത്തുക്കൾ അറസ്റ്റിൽ

കോഴിക്കോട്: ചുങ്കം വെസ്റ്റ്ഹിൽ സ്വദേശിയായ വിജിൽ എന്ന യുവാവിനെ 2019 ൽ കോഴിക്കോട് കാണാതായതുമായി ബന്ധപ്പെട്ട കേസിൽ ടവഴിത്തിരിവ്. കേസിൽ സുഹൃത്തുക്കളായ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വാഴത്തുരുത്തി കുളങ്ങരക്കണ്ടിയിൽ കെ.കെ.നിഖിൽ (35), വേണ്ടരി സ്വദേശി ദീപേഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ലഹരിമരുന്ന് അമിതമായ അളവിൽ കുത്തിവച്ചതിനെത്തുടർന്നു മരിച്ച യുവാവിനെ നഗരത്തിലെ സരോവരം ഭാഗത്ത് കുഴിച്ചിട്ടുവെന്നാണ് സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവരുടെ മൊഴി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റ്ഹിൽ വേലത്തിപടിക്കൽ […]
Read More

ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും കൂടി

തിരുവനന്തപുരം: ഓണത്തിന് സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ള ബോണസ് 500 രൂപ കൂട്ടി. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽ നിന്നും 3000 രൂപയായി ഉയർത്തി നൽകുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വർദ്ധിപ്പിച്ച്. 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി […]
Read More

ഗ്യാസ് ക്രിമറ്റോറിയത്തിൽ നിന്നും വാതകം ചോർന്നു, മൃതദേഹം സംസ്‌കരിക്കുന്നതിനിടെ മൂന്നുപേർക്ക് പൊള്ളൽ

റാന്നി: വൃദ്ധയുടെ സംസ്‌കാര ചടങ്ങിനിടെ ഗ്യാസ് ക്രിമറ്റോറിയത്തിലെ പാചക വാതകത്തിൽ നിന്ന് തീ പടർന്ന് മൂന്നുപേർക്കു പൊള്ളലേറ്റു. പുതമൺ പുത്തൻപുരയ്ക്കൽ ജിജോ (39), തോട്ടമൺ മേപ്രത്ത് രാജേഷ് (37), സുഹൃത്ത് പ്രദീപ് എന്നിവർക്കാണു പൊള്ളലേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പഴവങ്ങാടി പഞ്ചായത്തിന്റെ ജണ്ടായിക്കൽ വാതക ശ്മശാനത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. തോട്ടമൺ മേപ്രത്ത് പരേതനായ രാജന്റെ ഭാര്യാ മാതാവ് ജാനകിയമ്മയുടെ സംസ്‌കാരത്തിനിടെയാണ് അപകടമുണ്ടായത്. ജാനകിയമ്മയുടെ കൊച്ചുമക്കളാണ് പൊള്ളലേറ്റ ജിജോയും രാജേഷും. മൃതദേഹം ചൂളയിൽ […]
Read More

ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക 16.75 ലക്ഷംതട്ടിയെടുത്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയെടുത്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ആയ ശാന്തി കൃഷ്ണന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എ.ബദറുദീൻ തള്ളിയത്. ഇതോടെ ശാന്തി കൃഷ്ണൻ ഇന്നു കീഴടങ്ങും. മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ റൈറ്ററുടെ ജോലി ചെയ്തിരുന്നപ്പോൾ ഗതാഗത നിയമലംഘനത്തിനു പിഴയായി അടപ്പിച്ച തുകയിൽനിന്ന് 16.75 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പിഴ തുക ബാങ്കിൽ അടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുത്തെന്നാണ് കേസ്. ഇപ്പോൾ […]
Read More