Imac Kochi

ഇടമലക്കുടിയിൽ പനി ബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു

ഇടുക്കി: ഇടമലക്കുടിയിൽ പനി ബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു. അസുഖബാധിതനായ കുഞ്ഞിനെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ആരോഗ്യം മോശമായതിനെ തുടർന്നാണ് കുട്ടിയെ അടിമാലിയിലേക്ക് റഫർ ചെയ്തത്. അടിമാലിയിൽ എത്തുന്നതിന് മുമ്പ് കുട്ടി മരണത്തിന് കീഴടങ്ങി. കാട്ടിലൂടെ ആളുകൾ ചുമന്നാണ് കുഞ്ഞിന്റെ മൃതദേഹം തിരികെ കൊണ്ടുപോയത്. മൃതദേഹം സംസ്‌കരിച്ചു.
Read More

മെസി വരും ട്ടാ’, അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും, സൗഹൃദ മത്സരം കളിക്കും

കാത്തിരിപ്പിന് വിരാമം, ലയണൽ മെസി കേരളത്തിലെത്തും. മെസി ഉൾപ്പെടുന്ന അർജന്റീനയുടെ ഫുട്ബോൾ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു. നവംബർ പത്തിനും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ‘മെസ്സി വരും ട്ടാ..’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്നാണ് അർജന്റീന ഫുട്‌ബോൾ ടീം അറിയിച്ചത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് […]
Read More

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഘോടനം; നിരവധിപേരെ കാണാതായി, കെട്ടിടങ്ങൾ തകർന്നു

ഡെറാഡൂൺ: വീണ്ടും മേഘവിസ്‌ഫോടനത്തിന്റെ നടുക്കത്തിൽ ഉത്തരാഖണ്ഡ്. തരാലിയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധിപേരെ കാണാതായെന്നാണ് റിപ്പോർട്ട്. തരാലിയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ വീട് ഉൾപ്പെടെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്നാണ് വിവരം. ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്ക്ക് […]
Read More

കണ്ണൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം; പ്രതി ജിജേഷ് മരിച്ചു

കണ്ണൂർ: കുറ്റിയാട്ടൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചു. പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ജിജേഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിജേഷ് തീകൊളുത്തിയ ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണ (39) മരിച്ചത്. ബുധനാഴ്ചയായിരുന്നു ആക്രമണം. അജീഷിന്റെ അച്ഛൻ അച്യുതനും അമ്മ സുശീലയും പ്രവീണയും മകൾ ശിവദയും താമസിക്കുന്ന വാടകവീട്ടിലാണ് സംഭവം നടന്നത്. അജീഷ് വിദേശത്താണ്. വീടിന്റെ […]
Read More

ഇന്ത്യക്കാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു, അപകടം അമേരിക്കയിൽ, നയാഗ്ര വെള്ളച്ചാട്ടം കണ്ടു മടങ്ങുമ്പോൾ

ന്യൂയോർക്ക്: നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ചു പേർ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. 54 വിനോദസഞ്ചാരികളാണ് ബസ്സിലുണ്ടായിരുന്നത്. ബഫലോ നഗരത്തിന് അടുത്ത് പെംബ്രോക്ക് എന്ന സ്ഥലത്താണ് അപകടം. ബസ്സ് അമിത വേഗത്തിലായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയന്ത്രണം വിട്ട ബസ്സ് റോഡിന്റെ വശത്തേക്ക് തലകീഴായി മറിഞ്ഞു. ചിലർ ബസ്സിൽനിന്ന് തെറിച്ചുപോയി. 5 പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യ, ചൈന, ഫിലിപ്പീൻസ് എന്നീ […]
Read More

അയ്യപ്പ സംഗമത്തിൽ മുഖ്യാതിഥിയായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യാതിഥിയായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ദേവസ്വം മന്ത്രി വി.എൻ വാസവൻ ക്ഷണിച്ചു. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20ന് പമ്പാ തീരത്ത് അയ്യപ്പ സംഗമം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. തമിഴ്നാട് ഹിന്ദു മത-എൻഡോവ്‌മെന്റ് മന്ത്രി പി. കെ. ശേഖർ ബാബു, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ടൂറിസം, സാംസ്‌കാരിക, എൻഡോവ്മെന്റ് […]
Read More

11 രേഖകൾ അല്ലെങ്കിൽ ആധാർ സ്വീകരിക്കണം’: ബിഹാർ എസ്.ഐ.ആർ വിഷയത്തിൽ സുപ്രീംകോടതി

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. വോട്ടർമാരുടെ വോട്ടവകാശം അനുവദിക്കാൻ 11 രേഖകൾ അല്ലെങ്കിൽ ആധാർ കാർഡ് സ്വീകരിക്കാൻ വിഷയത്തിലെ ഒരു ഹരജി പരിഗണിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി നിർദേശിച്ചു. മുഴുവൻ നടപടിക്രമങ്ങളും വോട്ടർ സൗഹൃദപരമായിരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. ബിഹാർ എസ്.ഐ.ആറിനായി ഇല്ലാതാക്കിയ വോട്ടർമാരുടെ ക്ലെയിമുകൾ ഓഫ്‌ലൈനായി മാത്രമല്ല, ഓൺലൈനായും സമർപ്പിക്കാൻ തങ്ങൾ അനുവദിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. 11 രേഖകളിൽ ഏതെങ്കിലും അല്ലെങ്കിൽ ആധാർ കാർഡ് സഹിതം ആവശ്യമായ ഫോമുകൾ സമർപിക്കുന്നതിന് വോട്ടർമാരെ […]
Read More

രാജ്യദ്രോഹക്കുറ്റം: സിദ്ധാർഥ് വരദരാജന്റെയും കരൺ ഥാപ്പറിന്റെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

ന്യൂഡൽഹി:  മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, കരൺഥാപ്പർ എന്നിവർക്കെതിരെ അസം പൊലീസ് രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഇരുവർക്കും അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയത്. സിദ്ധാർഥ് വരദരാജനും കരൺഥാപ്പറും ഇന്ന് ഹാജരാകണമെന്ന് കാണിച്ച് അസം പൊലീസ് സമൻസ് അയച്ചിരുന്നു. അസം പൊലീസ് നേരത്തെ റജിസ്റ്റർ ചെയ്ത ഒരു കേസിൽ അറസ്റ്റിൽ നിന്ന് സുപ്രീം കോടതി ഇരുവർക്കും ഇടക്കാല സംരക്ഷണം […]
Read More

‘y avoiding me’, വീഡിയോ കോളിലും രാഹുലിന്റെ സല്ലാപം, യുവതിയുമായി നടത്തിയ ചാറ്റുകൾ പുറത്ത്

കൊച്ചി:  പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ആരോപണവുമായി നിരവധി സ്‌ക്രീൻഷോട്ടുകളും മെസേജുകളും പുറത്ത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെയാണ് സ്‌ക്രീൻഷോട്ടുകൾ പ്രചരിക്കുന്നത്. വീഡിയോ കോൾ ചെയ്യുന്നതിന്റെ അടക്കമുള്ള സ്‌ക്രീൻ ഷോട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു സന്ദേശത്തിൽ ‘y u avoiding me’ തുടങ്ങിയ സന്ദേശങ്ങളാണുള്ളത്. എന്നാൽ ഈ സന്ദേശങ്ങളുടെ ആധികാരികതയെക്കുറിച്ച് വ്യക്തതയില്ല. ആരും ഇതുവരെ പരാതിയുമായി പൊലീസിനെ പരാതിയുമായി സമീപിച്ചിട്ടില്ല. കൂടുതൽ ആരോപണങ്ങൾ രാഹുലിനെതിരെ ഉയരുമ്പോൾ കോൺഗ്രസ് പാർട്ടി വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. പ്രതിപക്ഷവും ബിജെപിയും രാഹുലിന്റെ രാജി […]
Read More

”രാഹുൽ ലൈംഗിക വൈകൃതമുള്ളയാൾ, റേപ്പ് ചെയ്യണമെന്നു പറഞ്ഞു; ആരോപണവുമായി ട്രാൻസ്ജൻഡർ അവന്തിക

കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനു എതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. രാഹുൽ ലൈംഗിക വൈകൃതമുള്ള ആളാണെന്നും തന്നെ ബലാത്സംഗം ചെയ്യുന്നതു പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നു പറഞ്ഞെന്നും ആരോപിച്ച് ട്രാൻസ് വുമനും ബിജെപി നേതാവുമായ അവന്തിക രംഗത്തെത്തി. ഏറെക്കാലമായി ലൈംഗികവൈകൃതം നിറഞ്ഞ മെസേജുകളും ഫോൺ വിളികളുമാണ് രാഹുലിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റിനോട് താൻ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അവന്തിക മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഒരു യുവനേതാവ് അശ്ലീല മെസേജുകൾ […]
Read More