രാജ്യദ്രോഹക്കുറ്റം: സിദ്ധാർഥ് വരദരാജന്റെയും കരൺ ഥാപ്പറിന്റെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു
ന്യൂഡൽഹി: മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, കരൺഥാപ്പർ എന്നിവർക്കെതിരെ അസം പൊലീസ് രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഇരുവർക്കും അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയത്. സിദ്ധാർഥ് വരദരാജനും കരൺഥാപ്പറും ഇന്ന് ഹാജരാകണമെന്ന് കാണിച്ച് അസം പൊലീസ് സമൻസ് അയച്ചിരുന്നു. അസം പൊലീസ് നേരത്തെ റജിസ്റ്റർ ചെയ്ത ഒരു കേസിൽ അറസ്റ്റിൽ നിന്ന് സുപ്രീം കോടതി ഇരുവർക്കും ഇടക്കാല സംരക്ഷണം […]









