Imac Kochi

നടി റിനി ആൻ ജോർജിനെതിരെ അധിക്ഷേപം; രാഹുൽ ഈശ്വർക്കെതിരെ കേസ്

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ നടി റിനി ആൻ ജോർജിനെ സാമൂഹിക മാധ്യമങ്ങളിൽ ആക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ അടക്കമുള്ളവർക്കെതിരെ കേസ്. രാഹുൽ ഈശ്വർ അടക്കം അഞ്ചു പേർക്കും ഓൺലൈൻ യുട്യൂബ് ചാനലുകൾക്കും എതിരെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തത്. തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങൾ ചൂണ്ടിക്കാട്ടി റിനി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ്. അധിക്ഷേപാർഹമായ പരാമർശങ്ങൾ നടത്തിയിട്ടുള്ള ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ, യുട്യൂബ് ചാനലുകളുടെ വിലാസം എന്നിവയടക്കമാണ് പരാതി […]
Read More

16കാരന് ലൈംഗിക പീഡനം, പ്രതികൾ ലക്ഷങ്ങൾ കൈക്കലാക്കിയെന്ന് സൂചന, അന്വേഷണം

കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വവർഗരതിക്കാർക്കായുള്ള ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായാണ് വിവരം. ചില ലോഡ്ജുകൾ കേന്ദ്രീകരിച്ചുനടന്ന പീഡനത്തിലും സാമ്പത്തിക ഇടപാടുകളിലും ലോഡ്ജ് നടത്തിപ്പുകാർക്കും പങ്കുള്ളതായി വിവരമുണ്ട്. പീഡനം നടന്ന സ്ഥലങ്ങളിൽ ഇപ്പോൾ തെളിവെടുപ്പ് നടക്കുകയാണ്. കേസിൽ ഇതുവരെ 12 പേരാണ് അറസ്റ്റിലായത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഡേറ്റിംഗ് ആപ്പിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചനയിലുണ്ടെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി […]
Read More

വ്യാജ ലോഗിൻ ഉപയോഗിച്ച് വോട്ടുകൾ നീക്കി, മുഖ്യ തിര. കമ്മിഷണർക്കെതിരേ രാഹുൽ

ന്യൂഡൽഹി: ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേയാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ. കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് ആറായിരത്തോളം പേരെ നീക്കിയതായി രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ദിരാഭവനിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് രാഹുൽഗാന്ധിയുടെ ആരോപണം. അതേസമയം ഇത് ഹൈഡ്രജൻ ബോംബ് അല്ലെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി പത്രസമ്മേളനം തുടങ്ങിയത്. അത് വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുൽ പറഞ്ഞു. നേരത്തേ […]
Read More

അദ്ധ്യാപിക ബാഗെടുത്ത് തലയ്ക്കടിച്ചു, ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയോട്ടി പൊട്ടി

അമരാവതി: അദ്ധ്യാപികയുടെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുങ്കനൂരിലാണ് സംഭവം. ഹിന്ദി അദ്ധ്യാപികയായ സലീമ ബാഷയ്ക്കെതിരെയാണ് പരാതി. സാത്വിക നാഗശ്രീ (11) എന്ന കുട്ടിയുടെ രക്ഷിതാക്കളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. സെപ്തംബർ പത്തിനായിരുന്നു പരാതിക്കാസ്പദമായ സംഭവം. കുട്ടി ക്ലാസിൽ വികൃതി കാണിച്ചതിനെത്തുടർന്നുള്ള ദേഷ്യത്തിലാണ് അദ്ധ്യാപിക അടിച്ചതെന്ന് പൊലീസ് പറയുന്നു. ടീച്ചർ ബാഗ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. ബാഗിൽ സ്റ്റീൽ ചോറ്റുപാത്രം ഉണ്ടായിരുന്നു. ഈ പാത്രം തലയിലിടിച്ച് കുട്ടിയുടെ […]
Read More

മുത്തങ്ങയിൽ മാപ്പില്ല, നേരിട്ടത് കൊടിയ മർദനം’: എകെ ആന്റണിക്ക് മറുപടിയുമായി സികെ ജാനു

കൽപ്പറ്റ: മുത്തങ്ങയിലെ പൊലീസ് മർദനത്തിൽ മാപ്പില്ലെന്നും നേരിട്ടത് കൊടിയ മർദനമാണെന്നും എത്രകാലം കഴിഞ്ഞ് മാപ്പുപറഞ്ഞാലും അതിന് അർഹതയില്ലെന്നും ആദിവാസി നേതാവ് സി.കെ. ജാനു. മുത്തങ്ങ സംഭവത്തിൽ ഖേദമുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എകെ ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അവർ. കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രൂരപീഡനത്തിന് വിധേയരായി. ആ വേദന അങ്ങനെതന്നെ നിലനിൽക്കും. വൈകിയവേളയിലാണെങ്കിലും നടപടി തെറ്റായിപ്പോയി എന്നുപറഞ്ഞതിൽ സന്തോഷമുണ്ട്. അവിടെ സമരംചെയ്ത എല്ലാവർക്കും ഭൂമിയാണ് നൽകേണ്ടത്. മാപ്പ് പറയുന്നതിനേക്കാൾ പ്രയോജനം അതിനാണ് ഉണ്ടാവുക. മുത്തങ്ങയിൽ 283 പേർക്ക് […]
Read More

ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങി; എട്ടുവയസുകാരിയുടെ ജീവൻ രക്ഷിച്ച് വഴിയരികിലെ യുവാക്കൾ, വൈറലായി വീഡിയോ

പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവൻ രക്ഷിച്ചത് അവസരോചിതമായി ഇടപെട്ട യുവാക്കൾ. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കൾ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. റോഡ് സൈഡിൽ വാഹനം നിർത്തി പച്ചക്കറി വണ്ടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി പരസ്പരം സംസാരിച്ച് നിൽക്കുകയായിരുന്നു യുവാക്കൾ. ഇതേസമയം റോഡിന്റെ മറുവശത്ത് ചെറിയ സൈക്കിളുമായി […]
Read More

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കണോ?… എങ്കിൽ ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാണോ… എങ്കിൽ പൊതുജനങ്ങൾക്കായി അതിനുള്ള അവസരം ഒരുങ്ങി. മോദിയുടെ ജന്മദിനമായ ഇന്നലെ സമ്മാനങ്ങളുടെ ഓൺലൈൻ ലേലം തുടങ്ങിയത്്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും പ്രധാനമന്ത്രിക്ക് ലഭിച്ച 1300ലേറെ പുരസ്‌കാരങ്ങളാണുള്ളത്. 1.03 കോടി രൂപ വിലയുള്ള ഭവാനി ദേവിയുടെ പ്രതിമയാണ് ഇവയിൽ ഏറ്റവും വിലപിടിപ്പുള്ള സമ്മാനങ്ങളിലൊന്ന്. 5.5 ലക്ഷം രൂപ മൂല്യമുള്ള അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയുമുണ്ട്. ജമ്മു കാശ്മീരിൽ നിന്നുള്ള പശ്മിന ഷാൾ, തഞ്ചാവൂർ ചിത്രകല, ഗുജറാത്തിൽ നിന്നുള്ള രോഗൻ […]
Read More

സി എം വിത്ത് മീ’ ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ പുതിയ സംരംഭം

തിരുവനന്തപുരം: ഭരണത്തിൽ പൊതുജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാൻ സർക്കാർ. ‘മുഖ്യമന്ത്രി എന്നോടൊപ്പം’ അഥവാ ‘സി എം വിത്ത് മീ’ എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കും. ഇതിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരമായി. സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് വേഗത്തിൽ വിവരങ്ങൾ കൈമാറാൻ ഇതുവഴി സാധിക്കും. സുതാര്യവും നൂതനവുമായ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക, പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിന്റെ പ്രതിബദ്ധതയാണ് […]
Read More

സൈബർ തട്ടിപ്പിന് ഇരയായ ഹൈദരാബാദിലെ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു; ഡിജിറ്റൽ അറസ്റ്റിലൂടെ നഷ്ടമായത് 6.6 ലക്ഷം

ഹൈദരാബാദ്: ഡിജിറ്റൽ അറസ്റ്റിന് ഇരയായ ഹൈദരാബാദിലെ റിട്ട. ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. 76 വയസുള്ള ഡോക്ടറെ 70 മണിക്കൂർ നേരം സൈബർ തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റിൽ പാർപ്പിച്ചിരുന്നു. ഇതിനുശേഷം കൃത്യം ഒരു ദിവസത്തിനുള്ളിൽ അവർ മരിച്ചു. സെപ്റ്റംബർ ആറിനാണ് ഡോക്ടർക്ക് ഒരു വാട്‌സ് ആപ് കോൾ ലഭിക്കുന്നതും പൊലീസിന്റെ ലോഗോ കാണിച്ചുകൊണ്ട് അവരുടെ ആധാർ ഉൾപ്പെടെയുള്ള വ്യാജരേഖകൾ ഉപയോഗിച്ച് മനുഷ്യക്കടത്ത് കേസിൽ പെടുത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിതും. തുടർന്ന് സുപ്രീംകോടതി, ഇ.ഡി, ആർ.ബി.ഐ എന്നിവയുടെ ലോഗോകളുള്ള വ്യാജ രേഖകൾ […]
Read More

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; രണ്ടു പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലക്‌നൗ: നടി ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രവീന്ദ്ര, അരുൺ എന്നിവരാണു കൊല്ലപ്പെട്ടത്. യുപിയിലെ ഗാസിയാബാദിലാണു സംഭവം. ഇരുവരും രാജ്യാന്തര ക്രിമിനൽ സംഘവുമായി ബന്ധമുള്ളവരാണെന്നു പൊലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി പരിശോധനയ്‌ക്കെത്തിയ പൊലീസിനു നേരെ പ്രതികൾ വെടിയുതിർത്തെന്നും പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും യുപി പൊലീസ് പറഞ്ഞു. സെപ്റ്റംബർ 12ന് പുലർച്ചെയായിരുന്നു ദിഷ പഠാണിയുടെ ബറേലിയിലെ സിവിൽ ലൈനിലുള്ള വീടിന് പുറത്ത് വെടിവയ്പുണ്ടായത്. ദിഷയും സഹോദരി ഖുഷ്ബു പഠാണിയും ഹിന്ദു […]
Read More