Imac Kochi

ഇടുക്കിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു

ഇടുക്കി: ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ആനച്ചാൽ ബൈസൻവാലി സ്വദേശികൾക്കാണ് ദാരുണാന്ത്യം. രാജീവൻ, ബെന്നി എന്നിവരാണ് മരിച്ചത്. മൂന്നാർ ചിത്തിരപുരത്ത് റിസോർട്ട് നിർമാണത്തിനിടെയാണ് അപകടമുണ്ടായത്. റിസോർട്ടിനോട് ചേർന്ന് സംരക്ഷണഭിത്തി നിർമിക്കുന്നുണ്ടായിരുന്നു. ഇതിന് താഴെ നിന്നാണ് അപകടത്തിൽപ്പെട്ട തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. ഇതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികളുടെ മേലേയ്ക്ക് വീഴുകയായിരുന്നു. ജെസിബി എത്തിച്ച് മണ്ണുനീക്കിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Read More

ശിവഗിരിയിലെ പൊലീസ് നടപടി ഹൈക്കോടതി നിർദേശപ്രകാരം; എനിക്കെതിരെ ഏകപക്ഷീയ ആക്രമണം: ആന്റണി

തിരുവനന്തപുരം:  1995ൽ ശിവഗിരിയിലേക്ക് പൊലീസിനെ അയച്ചത് ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണെന്നും അന്നത്തെ സർക്കാർ പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ.ആന്റണി. ഏറെ ദുഃഖകരമായ സംഭവമാണ് ഉണ്ടായത്. തിരഞ്ഞെടുപ്പിൽ ജയിച്ച സന്യാസിമാർക്ക് അധികാരം കൈമാറാൻ തോറ്റവർ തയാറാകാതിരുന്നതിനെ തുടർന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയതു പ്രകാരമാണ് പൊലീസിനെ അയയ്ക്കേണ്ടിവന്നതെന്നും ആന്റണി പറഞ്ഞു. യുഡിഎഫ് ഭരണകാലത്തു ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയെ കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതിനു മറുപടി പറയുകയായിരുന്നു ആന്റണി. […]
Read More

”തെറ്റ് പറ്റിപ്പോയി, നാറ്റിക്കരുത്”, ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്‌പെൻഷൻ

കൽപറ്റ: വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്‌പെൻഷൻ. കെ കെ രതീഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ അർധരാത്രി ഓഫിസിൽവെച്ച് സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. അതേസമയം, പരാതിയിൽ നിന്ന് പിൻമാറാൻ യുവതിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്ന രതീഷ് കുമാറിന്റെ ശബ്ദരേഖ പുറത്ത് വന്നു. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നു. കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും […]
Read More

തൃശൂർ അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പ്, താമരശേരി രൂപതാ ബിഷപ്പ് എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ജീവൻ ടിവിയുടെ സ്ഥാപക ചെയർമാൻ ആണ്. രണ്ടുതവണ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഒഫ് […]
Read More

രാത്രി ഹൃദ്രോഗിയായ അമ്മയെ ശുശ്രൂഷിച്ചു;കൊല്ലത്ത് ക്ലാസ് മുറിയിൽ ഉറങ്ങിപ്പോയ വിദ്യാർത്ഥിനിയെ അധ്യാപിക മർദ്ദിച്ചു

കൊല്ലം: ക്ലാസ് മുറിയിൽ ഡസ്‌കിൽ തലവച്ച് കിടന്ന വിദ്യാർത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചു. സംഭവത്തിൽ തലയ്ക്ക് മരവിപ്പും പനിയും അനുഭവപ്പെട്ട വിദ്യാർത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലെ വിദ്യാർത്ഥിനിയെയാണ് അധ്യാപിക മർദിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാർത്ഥിനിയെ മർദിച്ചത്. സംഭവത്തിന്റെ തലേദിവസം രാത്രി മുഴുവൻ ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ് വിദ്യാർത്ഥിനി ക്ലാസിൽ എത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം ഡസ്‌കിൽ തലവച്ച് മയങ്ങിപ്പോയി. […]
Read More

പ്രധാനമന്ത്രിയുടെ എസ്.പി.ജി അംഗമായ മലയാളി രാജസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു

ചിറ്റാരിക്കാൽ (കാസർകോട്): പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (SPG) ഷിൻസ് മോൻ തലച്ചിറ (45) രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കാസർകോട് ചിറ്റാരിക്കാൽ മണ്ഡപത്തെ തലച്ചിറ മാണിക്കുട്ടിയുടെയും ഗ്രേസി കുട്ടിയുടെയും മകനാണ് ഷിൻസ് മോൻ. 23 വർഷമായി എസ്.പി.ജിയിൽ സേവനമനുഷ്ഠിക്കുകയാണ്. ഭാര്യ: ജെസ്മി (നേഴ്സ് ഉദയഗിരി കണ്ണൂർ ജില്ല). മക്കൾ: ഫിയോണ, ഫെബിൻ. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.
Read More

പ്രണയവിവാഹം, തമിഴ്‌നാട്ടിൽ ദലിത് യുവാവിനെ ആറംഗസംഘം വെട്ടിക്കൊന്നു, എതിരെ നിന്നത് പെൺകുട്ടിയുടെ അമ്മ

ചെന്നൈ: മയിലാടുതുറൈയ്ക്ക് സമീപം ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധം. തിങ്കളാഴ്ച രാത്രിയാണ് വൈരമുത്തുവിനെ (28) ആറംഗ സംഘം അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ദലിത് വിഭാഗത്തിൽപ്പെട്ട വൈരമുത്തു അതേവിഭാഗത്തിൽപ്പെട്ട മാലിനിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ എതിർപ്പ് വകവയ്ക്കാതെയാണ് ഇരുവരും വിവാഹിതരായത്. പെൺകുട്ടിയുടെ അമ്മ ദലിത ഇതര വിഭാഗത്തിൽപ്പെട്ട ആളായതിനാലാണ് വിവാഹത്തെ എതിർത്തതെന്നാണ് വാർത്തകൾ. വൈരമുത്തുവിനെ വിവാഹം കഴിക്കണമെന്ന് മാലിനി പലവട്ടം വീട്ടുകാരെ അറിയിച്ചെങ്കിലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. തുടർന്ന് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് മാലിനിയും വൈരമുത്തുവും ഒരുമിച്ച് […]
Read More

വീണ്ടും വിവാദം, മുഖ്യമന്ത്രിയെ തിരക്കി പോകാൻ പറ്റുമോ എന്ന ചോദ്യത്തിന് തന്റെ നെഞ്ചത്തോട്ട് കയറിക്കോ എന്ന് സുരേഷ് ഗോപി

തൃശൂർ: ബി.ജെ.പിയുടെ കലുങ്ക് സഭയിൽ വിവാദം മാറുന്നില്ല. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോ എന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടിയാണ് വിവാദമായത്. ഇന്നു രാവിലെ ഇരിങ്ങാലക്കുടയിൽ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു സംഭവം. കരുവന്നൂർ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോ എന്നാണു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയോട് വയോധിക ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്ന് സുരേഷ് ഗോപി മറുപടി നൽകി. ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ […]
Read More

ശബരിമലയിലെ സ്വർണപ്പാളി കേസ്; അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളികളിലെ തൂക്കം കുറഞ്ഞതാണ് ദേവസ്വം വിജിലൻസ് എസ്.പി. അന്വേഷിക്കുന്നത്. കേസ് ബുധനാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോൾ സ്വർണപ്പാളികളുടെ തൂക്കം സംബന്ധിച്ച് കോടതി സംശയങ്ങളുന്നയിച്ചിരുന്നു. കേസുമായി ബന്ധപ്പട്ട് മുഴുവൻ രേഖകളും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ബുധനാഴ്ച പരിശോധിച്ചതിനുശേഷമാണ് കോടതി ചോദ്യങ്ങളുയർത്തിയത്. 2019 ൽ അഴിച്ചെടുത്തപ്പോൾ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലെത്തിച്ചപ്പോൾ 38 കിലോ ആയി കുറഞ്ഞു. ഇക്കാര്യം ദേവസ്വം വിജിലൻസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം […]
Read More

”വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, ചിലർ വിവാദമുണ്ടാക്കുന്നു ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കിൽ അത് സുരേഷ് ഗോപിക്കും ഉണ്ട്”

തൃശൂർ: വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്നും അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ന് കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് ചർച്ചയിലാണ് വിവാദവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി മറുപടി നൽകിയത്. കൂടുതൽ വേലായുധൻമാരെ തനിക്ക് കാണിച്ചുതരാൻ സാധിക്കും. വീടില്ലാത്തവരുടെ പട്ടിക ഉടൻ താൻ പുറത്തുവിടുമെന്നും കലുങ്ക് ചർച്ചക്കിടെ സുരേഷ് ഗോപി വ്യക്തമാക്കി. കലുങ്ക് ചർച്ചയുടെ ഭംഗി ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. ”ചില കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം […]
Read More