Imac Kochi

”കള്ളനാക്കി ലോകത്തിനു മുന്നിൽ ചിത്രീകരിച്ചു. കുരിശിലേറ്റാൻ ശ്രമിച്ചു.” വേദന പങ്കുവച്ച് ഡോ. ഹാരിസ്, മറ്റൊരു ഡോക്ടർ വാങ്ങിയ ഉപകരണം ഉപയോഗിക്കാനാകില്ല

തിരുവനന്തപുരം: മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളിൽ ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ മറുപടി നൽകി. നോട്ടീസിലെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്. ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജിലെ ചില പ്രശ്‌നങ്ങൾ ഹാരിസ് സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. കഴിഞ്ഞദിവസം സഹപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹാരിസ് […]
Read More

നിമിഷപ്രിയയുടെ മോചനം; സുപ്രീംകോടതിയിൽ ഇന്ന് ഹർജി പരിഗണിക്കും, സ്ഥിതിഗതികൾ വിശദീകരിക്കും

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലാവശ്യപ്പെട്ടുളള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് പരിഗണിക്കുക. വധശിക്ഷ മാറ്റിവയ്ക്കപ്പെട്ടിരിക്കെ കേസിലെ നിലവിലെ സ്ഥിതിഗതികൾ സർക്കാർ സുപ്രീംകോടതിയിൽ വിശദീകരിക്കും. നിമിഷപ്രിയയുടെ മോചനശ്രമത്തിനായി യെമനിലേക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിന്റെ അപേക്ഷ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാൽ യാത്രയ്ക്ക് അനുമതി നൽകാനാകില്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. ഇക്കാര്യവും സർക്കാർ […]
Read More

സുരേഷ് ഗോപിയുടെ സഹോദനും ഭാര്യയ്ക്കും ഇരട്ടവോട്ട് മാത്രമല്ല, രണ്ട് തിരിച്ചറിയൽ കാർഡുകൾ കൂടി

തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മറ്റു മുന്നണികളുടെ നിർണായക കണ്ടെത്തൽ. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും ഇരട്ടവോട്ട് മാത്രമല്ല രണ്ട് തിരിച്ചറിയൽ കാർഡുമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ സുഭാഷ് ഗോപിയുടെ വോട്ട് ചേർത്തിരിക്കുന്നത് ഡബ്ല്യുഎൽഎസ് 0136077എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലാണ്. ഭാര്യ റാണിയുടെ വോട്ട് ഡബ്ല്യുഎൽഎസ് 0136218 എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലുമാണ്. ഇവർക്ക് തൃശൂരിലും വോട്ടുണ്ടായിരുന്നു. തൃശൂരിൽ പട്ടികയിൽ മുക്കാട്ടുകര […]
Read More

അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു, വധു സാനിയ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. മുംബയിലായിരുന്നു വിവാഹനിശ്ചയം. മുംബൈയിൽ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. വിവാഹനിശ്ചയം നടക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല. ഇരുപത്തഞ്ചുകാരനായ അർജുൻ 2021 മുതൽ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ടീമംഗമാണ്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സാനിയയുടെ മുത്തച്ഛൻ രവി ഘായി. […]
Read More

ബാങ്കുകൾ ഐഎംപിഎസ് സർവീസുകൾ നിരക്കുകൾ കൂട്ടി സൗജന്യ സേവനം ഇവർക്ക് മാത്രം

മുംബയ്: ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകളുടെ നിരക്ക് പുതുക്കി. 25,000 രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകൾക്ക് ഇപ്പോഴുള്ള പോലെ സൗജന്യം തുടരും. എന്നാൽ 25,000 മുതൽ ഒരുലക്ഷം വരെ ഉള്ള ഇടപാടുകൾക്ക് രണ്ട് രൂപയും ജിഎസ്ടിയും ഈടാക്കും, എന്നാൽ സാലറി അക്കൗണ്ടുകൾക്ക് സൗജന്യസേവനം തുടരുമെന്നാണ് വിവരം. ഒരുലക്ഷം രൂപമുതൽ രണ്ട് ലക്ഷം വരെ അയക്കാൻ ആറ് രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടത്. അതിനുമുകളിൽ അഞ്ച് ലക്ഷം വരെ 10 രൂപയും ജിഎസ്ടിയും നൽകണം. ഓൺലൈൻ ഇടപാടുകൾക്കാണ് ഈ […]
Read More

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു, ഓടിയത് കൈവിലങ്ങുമായി; തിരച്ചിൽ

ഫറോക്ക്: പെൺകുട്ടിയെ തട്ടികൊണ്ടു പോയ കേസിൽ പൊലീസ് പിടികൂടിയ അസം സ്വദേശി പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപെട്ടു. അസം സ്വദേശി പ്രസൻജിത്ത് (21) ആണ് കൈവിലങ്ങുമായി പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടിപോയത്. പെരുമുഖം ഭാഗത്തുനിന്ന് ഇതര സംസ്ഥാന പെൺകുട്ടിയേയും കൊണ്ടു നാടുവിട്ടു പോയ പ്രതിയെയും പെൺകുട്ടിയെയും ബെംഗളൂരിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇരുവരെയും ചൊവ്വാഴ്ച ഫറോക്ക് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. പ്രതി പ്രസൻജിത്തിനെ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ഹാജരാക്കിയതിനു ശേഷം പൊലീസ് […]
Read More

‘ഗോഡ്സെയുടെ പിൻഗാമികളിൽനിന്ന് ഭീഷണി, കൊലപാതകം ആവർത്തിച്ചേക്കാം’; രാഹുൽ ഗാന്ധി കോടതിയിൽ

ന്യൂഡൽഹി: നാഥുറാം ഗോഡ്സെയുടെ പിൻഗാമികളിൽനിന്ന് ജീവനു ഭീഷണിയുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർത്തിയ ആരോപണമടക്കം സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരിൽ സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസിൽ പുണെ കോടതിയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്. സുരക്ഷയെയും കേസിലെ നടപടികളുടെ നിഷ്പക്ഷതയെയും സംബന്ധിച്ച് തനിക്കുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ രാഹുൽ അപേക്ഷ നൽകി. അഭിഭാഷകനായ മിലിന്ദ് ദത്താത്രയ പവാർ മുഖേനയാണ് രാഹുൽ ഹർജി സമർപ്പിച്ചത്. തനിക്കെതിരായ […]
Read More

കേരളം കൊതിച്ചത് നടക്കുന്നു, പാസഞ്ചറുകളിലെ കോച്ചുകൾ കൂട്ടുന്നു, ഇനി തിരക്കില്ലാത്ത യാത്ര

തിരുവനന്തപുരം: കേരളത്തിൽ ഓടുന്ന എട്ട് പാസഞ്ചർ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കും. സോണൽ റെയിൽവെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സെക്കന്റ് ക്‌ളാസ് ജനറൽ കോച്ചും, ഒരു സെക്കന്റ് ക്‌ളാസ് ചെയർകാർ കോച്ചുമാണ് അധികമായി എത്തുക. സംസ്ഥാനത്തെ യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനാണ് ഈ തീരുമാനമെന്നും റെയിൽവെ വ്യക്തമാക്കുന്നു. ആഗസ്റ്റ് 15 മുതലാണ് മാറ്റങ്ങൾ. നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16366), കോട്ടയം-നിലമ്പൂർ പ്രതിദിന എക്സ്പ്രസ് (ട്രെയിൻ നമ്പർ 16326), നിലമ്പൂർ-കോട്ടയം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16325) എന്നിവയ്ക്ക് ഓഗസ്റ്റ് […]
Read More

തമിഴ് നാടിന് വേണ്ടി ഒന്നും ചെയ്തില്ല, ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാതെ വിദ്യാർത്ഥിനി

ചെന്നൈ: മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ തമിഴ് നാട് ഗവർണർ ആർ.എൻ. രവിയിൽ നിന്ന് ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് വിദ്യാർത്ഥിനി. മൈക്രോ ഫിനാൻസിൽ പിഎച്ച്.ഡി നേടിയ ജീൻ ജോസഫാണ് ബിരുദം സ്വീകരിക്കാതിരുന്നത്. ഗവർണർ തമിഴ് നാടിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നായിരുന്നു വിദ്യാർത്ഥിനിയുടെ ആരോപണം. സർവകലാശാലയുടെ വൈസ് ചാൻസലറായ എം. ചന്ദ്രശേഖറിൽ നിന്നായിരുന്നു ജീൻ ജോസഫ് ബിരുദം സ്വീകരിച്ചത്. ചടങ്ങിനിടെ ഗവർണറെ മറികടന്ന് വൈസ് ചാൻസലറുടെ അടുത്തേക്ക് പോയ ജീൻ ജോസഫിനെ ഗവർണർ തിരുത്താൻ ശ്രമിച്ചു. എന്നാൽ […]
Read More

വയനാട്ടിൽ ഒരുലക്ഷത്തോടടുത്ത് സംശയാസ്പദമായ വോട്ടുകൾ, കണക്ക് പുറത്തുവിട്ട് ബിജെപി

ന്യൂഡൽഹി: വയനാട്ടിലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി ബിജെപി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ വ്യാജവോട്ട് നടന്നുവെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂർ ആണ് ആരോപിച്ചത്. വയനാട്ടിൽ 93,499 സംശയാസ്പദമായ വോട്ടർമാരുണ്ട്. അതിൽ 20,438 വ്യാജ വോട്ടർമാരും 17,450 വ്യാജ വിലാസങ്ങളുളള വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. 51,365 വോട്ടർമാരെയാണ് കൂട്ടിച്ചേർക്കലിലൂടെ വോട്ടർ പട്ടികയിൽ ഉൾപ്പെടു ത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയിലും രണ്ട് ലക്ഷത്തിലധികം […]
Read More