Imac Kochi

‘തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു, ന്യായീകരണങ്ങളില്ല; മരണം വരെ മഞ്ചേശ്വരത്തുകാരോടൊപ്പം’

കാസർകോട്: തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റുവെന്നും തോറ്റതിനു ന്യായീകരണങ്ങളില്ലെന്നും മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നിവിടങ്ങളിലെ വിജയം മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും എന്നത് ഉറപ്പാണ്. പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസനകാര്യങ്ങളിൽ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തും ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം എന്ന് പറഞ്ഞാണ് സുരേന്ദ്രൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. മലയാളത്തിനൊപ്പം കനഡയിലും കൂടിയാണ് […]
Read More

കഴിഞ്ഞ തവണ താൻ ജയിച്ചിരുന്നെങ്കിൽ നേമം ഇത്തവണ യു.ഡി.എഫിന്‌ നഷ്‌‌ടപ്പെടില്ലായിരുന്നു എന്ന്‌ കെ. മുരളീധരൻ

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് തന്നെ വിജയിപ്പിച്ചിരുന്നെങ്കിൽ യുഡിഎഫിന് ഈ തിരഞ്ഞെടുപ്പിൽ ആ മണ്ഡലം നിലനിർത്താമായിരുന്നെന്ന്‌ വട്ടിയൂർക്കാവിൽ വിജയിച്ച കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അന്ന് ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്ക് ലഭിച്ചതാണ് തന്റെ പരാജയത്തിന് കാരണമായത്. എന്നാൽ, ശിവൻകുട്ടിക്ക് ഇത്തവണ ആ വോട്ടുകൾ നിലനിർത്താൻ സാധിച്ചില്ല. അന്ന് തനിക്കാണ് ആ വോട്ടുകൾ ലഭിച്ചിരുന്നതെങ്കിൽ മണ്ഡലം ഇന്നും യുഡിഎഫിന്റെതാകുമായിരുന്നെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കെതിരെ കേരളത്തിലും ദേശീയ തലത്തിലും ശക്തമായ പോരാട്ടം നടത്തുന്നത് കോൺഗ്രസ് […]
Read More

വാഹനവ്യൂഹവും അകമ്പടിയുമില്ലാതെ പിണറായി വിജയൻ തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർച്ചയ്‌ക്ക്‌ ശേഷം പിണറായി വിജയൻ തിരുവനന്തപുരത്തെത്തി. കണ്ണ‌ൂർ വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് പിണറായി കണ്ണൂർ വിമാനത്താവളത്തിനുള്ളിലേക്ക് എത്തിയത്‌. ‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’ എന്ന് കണ്ണൂരിൽ മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അദ്ദേഹം മിണ്ടിയില്ല. തിരുവനന്തപുരത്ത് സിഎം, സിഎം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉറക്കെ വിളിച്ചെങ്കിലും മുഖ്യമന്ത്രി വാഹനത്തില്‍ കയറി പോകുകയായിരുന്നു. സുരക്ഷാ വാഹനവ്യൂഹത്തിന്റെ അകമ്പടിയൊന്നുമില്ലാതെ, എകെജി സെന്ററില്‍നിന്നു വന്ന സ്വകാര്യ വാഹനത്തില്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമാണ് മുഖ്യമന്ത്രി വിമാനത്താവളത്തില്‍നിന്നു ക്ലിഫ് […]
Read More

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; അവസാനചിത്രം ‘മോഹിനിയാട്ടം’

പത്തനംതിട്ട: പത്തനംതിട്ട ഏനാത്തു വച്ച്‌ ന‌ടന്ന വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ലോറി ഡ്രൈവർക്കും പരുക്കുണ്ട്. ഇന്ന് പുലർച്ചെ 6.30ഓടെയായിരുന്നു അപകടം. 1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ […]
Read More

മുഖ്യമന്ത്രി സതീശനോ കെ.സി യോ? കോൺഗ്രസിൽ നിന്ന് 12 മന്ത്രിമാർ, ലീഗിന് അഞ്ച്

തിരുവനന്തപുരം: 102 സീറ്റുകൾ നേടി അത്യുജ്വല വിജയം നേടിയ യുഡിഎഫിന് ഇനിയുള്ള കടമ്പ സർക്കാർ രൂപവത്കരണം. മുഖ്യമന്ത്രി വി.ഡി സതീശനാകും എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും കൂടുതൽ എം എൽ എ മാരുടെ പിന്തുണ കെ.സി വേണുഗോപാലിനാണെന്നത് രാഷ്ട്രീയ രംഗത്ത് ചർച്ചയാണ്. കോൺഗ്രസിൽനിന്ന് മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരുണ്ടായേക്കും. ലീഗിന് അഞ്ച് മന്ത്രിമാർ. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിച്ചേക്കും. ആർഎസ്പിയിൽനിന്ന് ഷിബു ബേബി ജോണും, കേരള കോൺഗ്രസ് ജേക്കബ് പ്രതിനിധിയായി അനൂപ് ജേക്കബും സിഎംപിയുടെ […]
Read More

സ്റ്റാലിനടക്കം തോറ്റു; വിജയ് മുന്നേറ്റത്തിൽ അടിപതറി ഡി എം കെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ശക്തികേന്ദ്രമായ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ വൻ പരാജയം. തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) വി എസ് ബാബു ആണ് സ്റ്റാലിനെ പരാജയപ്പെടുത്തിയത്. കന്നി തിരഞ്ഞെടുപ്പിൽ മത്സരിച്ച വി എസ് ബാബു ഡിഎ.കെയുടെ അതികായനെ ഏകദേശം 8000 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ബാബു ഏകദേശം 82000 വോട്ടുകൾ നേടിയപ്പോൾ 2011 മുതൽ മണ്ഡലം കൈവശം വച്ചിരുന്ന സ്റ്റാലിന് ഏകദേശം 72000 വോട്ടുകൾ […]
Read More

പി.കെ. ശ്യാമള സ്ഥാനാർത്ഥിയായി, കണ്ണൂരിൽ അടിത്തറയിളകി സിപിഎം

കണ്ണ‌ൂർ: കണ്ണൂരിലെ സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടകളിലൊന്നായ തളിപ്പറമ്പിലടക്കം ജില്ലയിലൊന്നാകെ വൻ പരാജയം നേ‌ടിയതിന്‌ കാരണം ‘പി.കെ. ശ്യാമള ഇഫക്‌‌ടും. തളിപ്പറമ്പിലുണ്ടായ പൊട്ടിത്തെറി സൃഷ്ടിച്ച അടിയൊഴുക്കുകൾ തടയാനാവാത്ത ഇടതുമുന്നണി പരാജയത്തിന്‌ ഉത്തരം കണ്ടെത്താൻ ഒട്ടേറെ വിയർക്കേണ്ടി വരും. പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടയാളാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ. അതേ ഗോവിന്ദൻ തന്നെ ശ്യാമളയെ പരാജയപ്പെടുത്തിയതോടെ സിപിഎം നേരിട്ടത് ഇതുവരെ തളിപ്പറമ്പ്‌ മണ്ഡലചരിത്രത്തിൽ ഇതുവരെ നേരിടാത്ത തോൽവി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ […]
Read More

ഏറ്റവും ഒ‌ടുവിലെത്തി, തൃക്കരിപ്പൂരിൽ മിന്നും ജയവുമായി സന്ദീപ് വാരിയർ

കാസർകോട്: തൃക്കരിപ്പൂർ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായെത്തിയ സന്ദീപ് വാരിയർ നേടിയത് മിന്നും ജയം. വി.പി.പി. മുസ്തഫയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരുടെ എൻ‌‌ രംഗപ്രവേശനം ആരും പ്രതീക്ഷിച്ചതായിരുന്നില്ല. ഒരുഘട്ടത്തിലും സന്ദീപ് തൃക്കരിപ്പൂരിൽ മത്സരിക്കുന്നതു സംബന്ധിച്ച് ചർച്ചകളുണ്ടായിരുന്നില്ല. കേരള കോൺഗ്രസിന്റെ കയ്യിലുണ്ടായിരുന്ന തൃക്കരിപ്പൂർ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. തൃക്കരിപ്പൂർ കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ഡിസിസി നേതൃത്വം ഉയർത്തിയപ്പോൾ തന്നെ പറഞ്ഞുകേട്ട പേരുകൾ ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ […]
Read More

യുഡിഎഫ് തരംഗം? എൽഡിഎഫ് 51, യുഡിഎഫ് 84, എൻഡിഎ 5; 11 മന്ത്രിമാർ പിന്നിൽ

തിരുവനന്തപുരം: വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് വലിയ മുന്നേറ്റം. എൽഡിഎഫ് 51, യുഡിഎഫ് 84, എൻഡിഎ 5. കാസർകോട്, പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. 11 മന്ത്രിമാർ പിന്നിലാണ്. മന്ത്രി എ.കെ.ശശീന്ദ്രൻ സിഐടിയു നേതാവ് മാമ്പറ്റ ശ്രീധരനൊപ്പം കൗണ്ടിങ് സെന്ററിൽ നിന്ന് പുറത്തേക്ക് വരുന്നു. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ. ചിഞ്ചുറാണി എന്നിവർ പിന്നിലാണ്. […]
Read More

രാഷ്ട്രീയ കേരളം കാത്തിരുന്ന ഫലസൂചനകൾ പുറത്തുവന്നതോടെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: രാഷ്ട്രീയ കേരളം കാത്തിരുന്ന ഫലസൂചനകൾ പുറത്തുവന്നതോടെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. 67 സീറ്റുകളിൽ എൽഡിഎഫ് ലീഡ് ചെയ്യുമ്പോൾ 63 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. എൻഡിഎ നാല് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.അടുത്ത അഞ്ച് വർഷത്തേക്ക് തങ്ങളെ ആര് ഭരിക്കണം, കേരളജനത ആർക്കൊപ്പം എന്നതിൻ്റെ ഫലമാണ്‌ വന്നു തുടങ്ങിയത്‌. കേരളത്തിനൊപ്പം ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾകൂടി പുറത്ത് വരുമ്പോൾ അതത് സംസ്ഥാനങ്ങളിലെന്നപ്പോലെ ദേശീയ രാഷ്ട്രീയത്തിലും നിർണായക വഴിത്തിരിവുകൾക്ക് കാരണമാകും. തിരുവനന്തപുരം:
Read More