Imac Kochi

ഇന്നലെ ഉറങ്ങാതെ ഒരു മലയാളി നഴ്സ് എന്റെ അമ്മയെ നോക്കി- രാഹുൽ ഗാന്ധി

കോഴിക്കോട്: ഇന്നലെ ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു മലയാളി നഴ്സ് ഉറങ്ങാതെ, ആശുപത്രി കിടക്കയിലുള്ള എന്റെ അമ്മയെ പരിചരിച്ചെന്ന്‌ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ എല്ലാ മൂല്യങ്ങളുടെയും ആവിഷ്കാരമാണ് ആ നഴ്സിന്റെ ജോലി. രോഗിയുടെ ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ അവർ കർത്തവ്യം നിർവഹിക്കുന്നു. ഈ സന്ദേശത്തെ സംരക്ഷിക്കാനും സ്നേഹത്തെയും ഐക്യത്തെയും കെട്ടിപ്പടുക്കാനുമാണ് നമ്മുടെ പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തെ ഓൺലൈനായി അഭിസംബോധന […]
Read More

‘ഇന്ദിര ഗ്യാരന്റി’ ബസുമായി കോൺഗ്രസ് പ്രചാരണം; വാഗ്ദാനപ്പെരുമഴ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനതല പ്രചാരണത്തിന് ‘ഗ്യാരന്റി ബസ്’ തയാറാക്കി കെപിസിസി. കോഴിക്കോട് കടപ്പുറത്തെ മഹാറാലിയിലൂടെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിനൊപ്പം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രചാരണ ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും. ‘ഇന്ദിര ഗ്യാരന്റി’ എന്നു പേരിട്ട ബസിൽ ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന യുഡിഎഫ് മുദ്രാവാക്യം പതിച്ചിട്ടുണ്ട്. കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ […]
Read More

എം കെ മുനീറിന്റെ ഭവന വായ്പ 49 ലക്ഷംഅടച്ചുതീർത്ത് മുസ്ലീം ലീഗ്

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിന്റെ വായ്പ അടച്ചുതീർത്തു. മുസ്ലീം ലീഗ് നേതൃത്വമാണ് 49 ലക്ഷം രൂപയുടെ വായ്പ അടച്ചത്. ലീഗിന്റെ അക്കൗണ്ടിൽ നിന്നാണ് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ പണം അടച്ചത്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നാലെയാണ് പണം ലീഗ് അടച്ചത്. 58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെ നടക്കാവ് ക്രോസ് റോഡിലെ മുനീറിന്റെ വീടായ ക്രസന്റ് ഹൗസിന് ബാങ്ക് ജപ്തി നോട്ടീസ് നൽകി. […]
Read More

തൃശൂരിൽ 62 ലക്ഷം രൂപയുമായി കർണാടക സ്വദേശി പിടിയിൽ; തെരഞ്ഞെടുപ്പിന് കൊണ്ടു വന്നതാണോ എന്ന് സംശയം

തൃശൂർ: 62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ പിടിയിൽ. തൃശൂർ ദേശീയപാതയിൽ മുടിക്കോട് ഇന്ന് രാവിലെയായിരുന്നു സംഭവം. കർണാടക സ്വദേശി ഉദയ് ശങ്കർ ആണ് കസ്റ്റഡിയിലായത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വാഹന പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിൽ നിന്ന് ഉദയ് ശങ്ക‌ർ പിടിയിലായത്. കർണാടകയിലെ വസ്‌തു വിറ്റ് ലഭിച്ച പണമാണ് ഇതെന്നാണ് ഇയാൾ പൊലീസിനോ‌ട് പറഞ്ഞത്. കൊച്ചിയിൽ മറ്റൊരു വസ്‌തു വാങ്ങുന്നതിനായി അഡ്വാൻസ് നൽകുന്നതിനാണ് ഈ […]
Read More

ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് പി ജെ കുര്യൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ രമേശ് ചെന്നിത്തലയുടെ മുന്നിലായിരുന്നു കുര്യൻ്റെ അഭിപ്രായപ്രകടനം. ‘എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രിയാവുക. അദ്ദേഹം പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല’- എന്നായിരുന്നു പി ജെ കുര്യൻ പറഞ്ഞത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി […]
Read More

എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്ക്

കണ്ണൂർ: സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്ക്. പയ്യന്നൂർ ഏഴിലോട് വച്ചാണ് ഉച്ചതിരിഞ്ഞ് അപകടമുണ്ടായത്. താടിക്ക് പരുക്കേറ്റ അദ്ദേഹത്തെ പയ്യന്നൂർ കോഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യന്നൂരിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എം.വി. ജയരാജനെ കണ്ണൂരിലേക്ക് കൊണ്ടുപോയി. ജയരാജൻ സഞ്ചരിച്ച കാറിനു പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. പരുക്ക് സാരമുള്ളതല്ല എന്നാണ് വിവരം. കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
Read More

ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു

ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച വൈകുന്നേരം ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും ചർച്ച ചെയ്തതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എക്‌സിലൂടെ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനവും ക്രിയാത്മകവുമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദിയുമായുള്ള ഈ സംഭാഷണം. യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധത്തിൽ […]
Read More

മുള്ളൻപന്നിയെ അടിച്ചുകൊന്നക്കേസിൽ വെള്ളനാട് ശശി കീഴടങ്ങി

തിരുവനന്തപുരം: നാട്ടിലിറങ്ങിയ മുള്ളൻപന്നിയെ തലയ്‌ക്കടിച്ചുകൊന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി വനംവകുപ്പ് ഓഫീസിൽ കീഴടങ്ങി. പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് ശശി കീഴടങ്ങിയത്. വെള്ളനാട് വാളിയറ സ്വദേശി രജിതയുടെ വീട്ടിലാണ് കഴിഞ്ഞമാസം മുള്ളൻപന്നിയെ കണ്ടത്. ഇവിടെ വാടകയ്‌ക്ക് താമസിക്കുന്ന അരുണും കുടുംബവും മുള്ളൻപന്നിയെ കണ്ട കാര്യം നാട്ടുകാരെയും വെള്ളനാട് പഞ്ചായത്ത് അധികൃതരെയും അറിയിച്ചിരുന്നു. വാർഡ് അംഗം ശൈലജ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയോട് വനംവകുപ്പിനെ അറിയിക്കാൻ പറയുകയും […]
Read More

ഹരീഷ് റാണ അന്തരിച്ചു,​ ഇന്ത്യയിലെ ആദ്യ ദയാവധം

ന്യൂഡൽഹി: 13 വർഷമായി ചലനമറ്റ് കിടപ്പിലായ ഡൽഹി സ്വദേശി ഹരീഷ് റാണ (31) അന്തരിച്ചു. ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ ജീവൻ രക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റിയ ശേഷം സാധാരണകിടക്കയിലേക്ക് ഹരീഷിനെ മാറ്റിയിരുന്നു. തുടർന്നാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. രാജ്യത്തെ ആദ്യ ദയാവധമാണിത്. ദയാവധം ആവശ്യപ്പെട്ട് ഹരീഷ് റാണയുടെ മാതാപിതാക്കൾ കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. 2013 ആഗസ്റ്റ് 20ന് രക്ഷാബന്ധൻ ദിനത്തിലാണ് പഞ്ചാബ് സ‌ർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണ […]
Read More

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ശബരീനാഥന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. കോണ്‍ഗ്രസ് നല്‍കിയ പരാതി തള്ളിയാണ് നടപടി. നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥനാണ് പരാതി നൽകിയത്. സൂക്ഷ്മപരിശോധനയില്‍ പത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ഇതോടെ പത്രിക പരിഗണിക്കുന്നതു മാറ്റിവച്ചു. പരിശോധനകൾക്കുശേഷം പിന്നീട് സ്വീകരിക്കുകയായിരുന്നു.മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്.ശബരീനാഥന്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. കോടികളുടെ സ്വത്ത് ഉണ്ടാകുന്നതില്‍ തെറ്റില്ല. […]
Read More