Imac Kochi

നിമിഷപ്രിയയുടെ വധശിക്ഷ എത്രയും പെട്ടെന്നു നടത്തണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബം

സന: നിമിഷപ്രിയയുടെ വധശിക്ഷ എത്രയും പെട്ടെന്നു നടത്തണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദോ മെഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താ മെഹ്ദി ആവശ്യപ്പെട്ടു. യെമൻ ഡപ്യൂട്ടി അറ്റോർണി ജനറലുമായി തലാലിന്റെ കുടുംബം കൂടിക്കാഴ്ച നടത്തിയെന്നും വധശിക്ഷാ തീയതി ഉടൻ തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അബ്ദുൽ ഫത്താ മെഹ്ദി ശനിയാഴ്ച സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അറിയിച്ചു. അറ്റോർണി ജനറലിനു നൽകിയ കത്തിന്റെ ചിത്രവും അബ്ദുൽ മെഹ്ദി പങ്കുവച്ചു. നിമിഷപ്രിയ തലാലിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ടാങ്കിൽ ഒളിപ്പിച്ചെന്ന് കോടതി കണ്ടെത്തിയതാണെന്ന് കത്തിൽ […]
Read More

ഏഴുമാസത്തിനിടെ 501 മുങ്ങിമരണം: യുവാക്കൾക്ക് നീന്തൽപഠനം

മലപ്പുറം: സംസ്ഥാനത്ത് മുങ്ങിമരണം കൂടിവരുന്നതിന്റെ പശ്ചാത്തലത്തിൽ യുവാക്കളെയും വിദ്യാർഥികളെയും നീന്തൽ പഠിപ്പിക്കാൻ ഒരുങ്ങി ഡിവൈഎഫ്ഐ ജലാശയ അപകടങ്ങൾക്കെതിരേ ജാഗ്രത ശക്തമാക്കാനും ബോധവത്കരണപരിപാടികൾ നടത്താനും പദ്ധതിയുണ്ട്. കേരളത്തിൽ ഈവർഷം ജൂലായ് വരെ 501 മുങ്ങിമരണങ്ങളുണ്ടായത്. യുവാക്കളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നതെന്നും അതിസാഹസികതയും ശ്രദ്ധക്കുറവുമാണ് പ്രധാന കാരണമെന്നുമായിരുന്നു വാർത്ത. ആദ്യഘട്ടത്തിൽ മലപ്പുറം ജില്ലയിലെ മൂന്നുകേന്ദ്രങ്ങളിൽ പരിശീലനം നൽകും. യോഗ്യരായ പരിശീലകരുടെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡിന്റെ കീഴിൽ ഒഴിവുദിവസങ്ങളിലാകും സൗജന്യപരിശീലനമെന്ന് മലപ്പുറം ജില്ലാ ഭാരവാഹികളും അറിയിച്ചു. ഇതുസംബന്ധിച്ച മറ്റു കാര്യങ്ങൾ വരുംദിവസങ്ങളിൽ പൂർത്തിയാക്കാനും ഉടൻ സംവിധാനം […]
Read More

വയോധികരായ സഹോദരിമാരുടെ മരണം കഴുത്ത്‌ ഞെരിച്ച്, കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ഇവർക്കൊപ്പം താമസിച്ചിരുന്ന ഇളയസഹോദരൻ പ്രമോദ് ഒളിവിലാണ്. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിമാർ മരിച്ചു എന്ന് ഇളയസഹോദരൻ പ്രമോദാണ് ബന്ധുക്കളെ ഫോൺ വിളിച്ച് അറിയിച്ചത്. ബന്ധുക്കൾ വീട്ടിൽ എത്തിയപ്പോൾ രണ്ട് മുറികളിലായി കട്ടിലിൽ വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. എന്നാൽ, മരണവിവരം […]
Read More

334 പാർട്ടികൾക്ക് അംഗീകാരമില്ല ഇനി; കേരളത്തിൽ ഏഴ് പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി, നീക്കം ചെയ്യാൻ കാരണങ്ങൾ ഇത്…

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരമില്ലാതെ 334 പാർട്ടികളെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. 2019 മുതൽ ഈ പാർട്ടികളൊന്നും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടില്ല. രാജ്യത്ത് ഒരിടത്ത് പോലും ഓഫീസ് സംവിധാനങ്ങൾ സജ്ജീകരിക്കരിച്ചിട്ടുമില്ല. ഇങ്ങനെ കടലാസ് പാർട്ടികളായി മാത്രം പ്രവർത്തിക്കുന്നവയെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്നും നീക്കംചെയ്തത്. കേരളത്തിൽ നിന്നുള്ള ആർ.എസ്.പി (ബോൾഷെവിക്) ഉൾപ്പെടെ ഏഴ് പാർട്ടികളും പട്ടികയിലുണ്ട്. ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ), നേതാജി ആദർശ് പാർട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി […]
Read More

നിധികുംഭം പോലെ ക്യു ആർ കോഡ് സ്‌കാനിംഗ്, മുതലാളിമാരെ പറ്റിക്കാൻ കടകളിൽ തന്നെ കള്ളൻമാർ, പരാതികൾ കൂടുന്നു

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകളും ബിസിനസ് സംരംഭകയും ഇൻഫ്‌ളുവൻസറുമായ ദിയകൃഷ്ണ നൽകിയ കേസിന് പിന്നാലെ ജീവനക്കാർ മുതലാളിമാരെ പറ്റിച്ച് ക്യു ആർ കോഡ് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ കൂടിവരുന്നു. ഒട്ടനവധി ഉടമകളാണ് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർതന്നെ പണം തട്ടിച്ചു മുങ്ങുന്നുവെന്ന പരാതിയുമായെത്തുന്നത്. സ്ഥാപനത്തിലേക്കെത്തുന്ന പണം ജീവനക്കാർ സ്വന്തം ഗൂഗിൾപേ വഴി സ്വീകരിച്ച് തട്ടിപ്പുനടത്തുന്ന പരാതികളാണ് തുടർച്ചയായി ഉയരുന്നത്. സ്വകാര്യ കണ്ണാശുപത്രി നടത്തുന്ന ഒഫ്താൽമോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരൻ കുട്ടികളുടെ ഫീസ് തട്ടിയെടുത്തതാണ് ഒടുവിലത്തെ സംഭവം. പിഎംജിയിലെ സ്വകാര്യ കണ്ണാശുപത്രിയുടെ […]
Read More

പാലക്കാട് ഷൺമുഖം കോസ്‌വേയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു, ഒരാളെ കാണാതായി

ചിറ്റൂർ:  ചിറ്റൂരിന് സമീപം വിളയോടി ഷണ്മുഖം കോസ്വേയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. രാമനാഥപുരം സ്വദേശി ശ്രീഗൗതം ആണ് മരിച്ചത്. കോയമ്പത്തൂർ കൽപ്പകം കോളജിലെ വിദ്യാർഥിയാണ്. ശ്രീഗൗതമിനൊപ്പം ഒഴുക്കിൽപ്പെട്ട അരുൺ കുമാർ എന്ന വിദ്യാർഥിക്കായി തിരച്ചിൽ തുടരുകയാണ്. ചിറ്റൂർ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ നടത്തുന്നത്. സ്‌കൂബാ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഒഴുക്കിൽപ്പെട്ട ശ്രീഗൗതമിനെ പുറത്തെത്തിച്ച് ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു പേരടങ്ങുന്ന സംഘമാണ് വിളയോടിയിലെ കോസ്വേയിൽ എത്തിയത്.
Read More

വാടകവീട്ടിൽ സഹോദരിമാർ മരിച്ച നിലയിൽ, ഫോൺ വിളിച്ച് മരണം അറിയിച്ച സഹോദരനെ കാണാനില്ല

കോഴിക്കോട്: ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്‌ളോറിക്കൻ റോഡിലെ വാടകവീട്ടിൽ രണ്ടു സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ കൂടെ താമസിച്ചുകൊണ്ടിരുന്ന സഹോദരനെ കാണാനില്ല. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സഹോദരൻ പ്രമോദിനെയാണു കാണാതായത്. മൂന്നു വർഷത്തോളമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സഹോദരിമാർ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും പുലർച്ചെ അഞ്ചു മണിയോടെ പ്രമോദ് വിളിച്ചറിയിച്ചിരുന്നു. ഇതുപ്രകാരം ബന്ധുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. വെള്ളതുണി പുതപ്പിച്ച് […]
Read More

മലയാളി യുവാവിനെ യു.കെയിൽ മരിച്ച നിലയിൽ കണ്ടെത്തി; ചിറയിൻകീഴ് സ്വദേശി, കെയർഹോം ജീവനക്കാരൻ

ലണ്ടൻ: യുകെയിലെ സൗത്ത് യോർക്ക്‌ഷെയറിന് സമീപമുള്ള റോഥർഹാമിലെ താമസ സ്ഥലത്താണ് കെയർ ഹോം ജീവനക്കാരനായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഞാറയിൽകോണം സ്വദേശി വൈഷ്ണവ് വേണുഗോപാലിനെ (26) ആണ് ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മെക്‌സ്ബറോ പൊലീസ് സംഭവസ്ഥലത്ത് എത്തി. ആത്മഹത്യയാകാം എന്നാണ് പ്രാഥമിക നിഗമനം. 2021 ഭാര്യ അഷ്ടമി സതീഷ് വിദ്യാർഥി വീസയിൽ യുകെയിൽ […]
Read More

”അതു വേറെയാരുമല്ല, ഞാൻ തന്നെ ആ ഉന്നതൻ” സൂപ്രണ്ടിന്റെ ഫോണിലേക്ക് വിളിച്ചത് താനാണെന്ന് ഡി.എം.ഇ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്.ഹാരിസിന്റെ ആരോപണങ്ങൾ മറുപടിയുമായി പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനം നടത്തുന്നതിനിടെ അവരെ ഫോണിൽ വിളിച്ചത് താനാണെന്ന് ഡി.എം.ഇ ഡോ.വിശ്വനാഥൻ. വാർത്താസമ്മേളനത്തിനിടെ സൂപ്രണ്ടിന്റെ ഫോണിലേക്ക് വന്ന കോളിനെ തുടർന്നാണ് ഇവർ വിശദവിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് കോൾ ചെയ്ത ഉന്നതൻ ആരാണെന്ന് ചോദ്യമുയർന്നിരുന്നു. വിദഗ്ധസമിതി റിപ്പോർട്ട് തുടർന്നാണ് അന്വേഷണമെന്നും ഇക്കാര്യം മാത്രം പറഞ്ഞാൽ മതിയെന്നുമാണ് നിർദേശിച്ചതെന്നും ഡോ. വിശ്വനാഥൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ സംസാരിച്ചുകൊണ്ടിരിക്കെ സൂപ്രണ്ടിന്റെ ഫോണിലേക്ക് ആരോ വിളിച്ച് […]
Read More

കോട്ടയത്ത് വയോധികയും മകളും താമസിക്കുന്ന വീട്ടിൽ വൻകവർച്ച, 50 പവനും പണവും കവർന്നു

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വയോധികയും മകളും താമസിക്കുന്ന വില്ലയിൽ നിന്ന് 50 പവനും പണവുമാണ് കവർന്നു. അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്‌നേഹ ഫിലിപ്പ് (54) എന്നിവരാണ് വില്ലയിൽ താമസിക്കുന്നത്. സ്‌നേഹയുടെ ഭർത്താവ് വിദേശത്താണ്. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീടിന്റെ വാതിൽ തകർത്താണ് മോഷണം നടന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. ശാരീരിക ബുദ്ധിമുട്ടുള്ളയാളാണ് അന്നമ്മ തോമസ്. ഇന്നലെ രാത്രി ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് ആംബുലൻസ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയിലേക്ക് […]
Read More