Imac Kochi

‘നാല് കോടി രൂപ നഷ്ടപരിഹാരം നൽകണം’; ആവശ്യവുമായി ഐശ്വര്യ റായ് യും അഭിഷേക് ബച്ചനും; പരാതി ഗൂഗിളിനും യൂട്യൂബിനുമെതിരെ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഡീപ്ഫേക്ക് വീഡിയോകൾ പ്രചരിപ്പിച്ചതിന് യൂട്യൂബിനും ഗൂഗിളിനുമെതിരെ 4,50,000 ഡോളർ (ഏകദേശം നാല് കോടി രൂപ) മാനനഷ്ട കേസ് നൽകി ഐശ്വര്യ റായ്‌ യും അഭിഷേക് ബച്ചനും. കഴിഞ്ഞ ദിവസമാണ് തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും താരങ്ങൾ ഹർജിയിൽ ആവശ്യപ്പെടുന്നു. ഡീപ്ഫേക്ക് വീഡിയോകളിലെ തങ്ങളുടെ ശബ്ദങ്ങൾ, ചിത്രങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നതോ തെറ്റായി പ്രതിനിധീകരിക്കുന്നതോ […]
Read More

ബിഗ് ബോസ് ജേതാവിനെ വധിക്കാൻ ക്വട്ടേഷൻ; ഗോൾഡി ബ്രാർ സംഘാംഗങ്ങളെ പൊലീസ് വെടിവച്ചു വീഴ്ത്തി

ന്യൂഡൽഹി: സ്റ്റാൻഡ് അപ്പ് കൊമേഡിയനും 2024-ലെ ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവുമായ മുനവർ ഫാറൂഖിയെ വധിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്തിരുന്ന രണ്ട് പേരെ പൊലീസ് വെടിവച്ചു വീഴ്ത്തി. രോഹിത് ഗോദാര-ഗോൾഡി ബ്രാർ-വീരേന്ദർ ചരൺ സംഘത്തിലെ രണ്ടു പേരെ ജയ്പൂർ-കാളിന്ദി കുഞ്ജ് റോഡിൽ നടന്ന വെടിവെപ്പിന് ശേഷമാണ് ഡൽഹി പോലീസ് പിടികൂടിയത്. ഹരിയാനയിലെ പാനിപ്പത്ത്, ഭിവാനി സ്വദേശികളായ രാഹുൽ, സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. ഫാറൂഖിയെ വധിക്കാൻ, ഗോൾഡി ബ്രാർ, വീരേന്ദർ ചരൺ എന്നിവർക്കൊപ്പം പ്രവർത്തിക്കുന്ന വിദേശത്തുള്ള ഗുണ്ടാത്തലവൻ രോഹിത് […]
Read More

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിലെ ദുരൂഹത; അന്വേഷണം ബെംഗളുരുവിലേക്ക് ദേവസ്വം വിജിലൻസ്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് വിവാദം മുറുകുമ്പോൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിലെ ദുരൂഹത അന്വേഷിക്കാൻ ദേവസ്വം വിജിലൻസ്. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി വ്യാപകമായി പണപ്പിരിവ് നടത്തി എന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ബെംഗളൂരുവിലും മറ്റു ചില സംസ്ഥാനങ്ങളിലും പണപ്പിരിവ് ഇതിനായി നടത്തിയെന്നാണ് ദേവസ്വം വിജിലൻസ് പറയുന്നത്. സ്വർണം പൂശുന്നതിനും അന്നദാനത്തിനുമായി പിരിവ് നടത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ഇത്തരത്തിൽ പിരിവിനായി ഉപയോഗിച്ചെന്നും സംശയമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് […]
Read More

മാലിന്യപ്രശ്‌നം പരിഹരിച്ചില്ല; കെപി മോഹനൻ എംഎൽഎയെ സ്ത്രീകളടക്കമുള്ള നാട്ടുകാർ കയ്യേറ്റം ചെയ്തു

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കൈയേറ്റം ചെയ്ത് നാട്ടുകാർ. പെരിങ്ങത്തൂർ കരിയാട് തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് എംഎൽഎയെ കൈയേറ്റം ചെയ്തത്. അങ്കണവാടി ഉദ്ഘാടനത്തിനായിട്ടാണ് എംഎൽഎ എത്തിയത്. പ്രദേശത്ത് വർഷങ്ങളായി ഒരു ഡയാലിസിസ് കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതിൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്. ജനങ്ങളുടെ ഈ ബുദ്ധിമുട്ടിൽ എം. എൽ. എ സമയോചിതമായി ഇടപെട്ടില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്. […]
Read More

അമ്മയെ കുത്തിയത് നായ മൂത്രമൊഴിച്ചത് കഴുകിക്കളയാൻ പറഞ്ഞതിന്; അച്ഛന്റെ മൊഴി, പെൺകുട്ടി സഖി ഷെൽട്ടർ ഹോമിൽ

ആലപ്പുഴ: മഹിളാ കോൺഗ്രസ് ഭാരവാഹിയെ പതിനേഴുകാരിയായ മകൾ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വിശദാംശങ്ങൾ പുറത്ത്. വീടിന്റെ തറയിൽ നായ മൂത്രമൊഴിച്ചത് കഴുകിക്കളയാൻ പറഞ്ഞത് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് പെൺകുട്ടി അമ്മയെ കുത്തിയത് എന്നാണ് വിവരം. അമ്മയുടെ കഴുത്തിലാണ് പതിനേഴുകാരി കുത്തിയത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. അച്ഛന്റെ മൊഴിയിൽ പതിനേഴുകാരിക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസ്. പെൺകുട്ടിയെ സഖി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
Read More

വിജയ് യെ അറസ്റ്റ് ചെയ്താൽ കാര്യങ്ങൾ കൈവിടും, ദുരന്തത്തിൽ പ്രതിയാക്കരുതെന്ന് സ്റ്റാലിൻ; ഭയപ്പെടുന്നത് ബിജെപിയുടെ മുതലെടുപ്പ്

ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും നടനുമായ വിജയ്യെ പ്രതിയാക്കി കേസെടുക്കാത്തത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശമനനുസരിച്ച്. വിജയ്ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നാണ് ഡി.എം.കെ ഭയപ്പെടുന്നത്. അനിഷ്ടസംഭവമുണ്ടാകുകയാണെങ്കിൽ ബി.ജെ.പി അവസരം ഉപയോഗിക്കുമോ എന്നും ആശങ്കയുണ്ട്. ദുരന്തശേഷം ആദ്യമായി എത്തിയ വീഡിയോയിൽ വിജയ് എം.കെ. സ്റ്റാലിനെ വെല്ലുവിളിച്ചിരുന്നു. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടിവികെ പ്രവർത്തകരെ തൊടരുതെന്നും, താൻ വീട്ടിലോ ഓഫീസിലോ ഉണ്ടാകുമെന്നുമാണ് വിജയ് വീഡിയോയിൽ പറഞ്ഞത്. നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ഇത്രയും ആളുകൾക്ക് ദുരിതമുണ്ടായപ്പോൾ […]
Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടി റിനി സി.പി.എം വേദിയിൽ; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ.ജെ.ഷൈൻ

പറവൂർ: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജ് സിപിഎം വേദിയിലെത്തി. സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും പറവൂരിൽ സി.പി.എം സംഘടിപ്പിച്ച പരിപാടിയിലാണ് റിനി പങ്കെടുത്തത്. സിപിഎം നേതാവ് കെ.ജെ.ഷൈൻ റിനിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ‘റിനിയെ പോലുള്ള സ്ത്രീകൾ ഈ പ്രസ്ഥാനത്തോടൊപ്പം ചേരണം. റിനിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെങ്കിലും തിരിച്ചറിവ് ഉണ്ടാകുന്ന സമയം ഞങ്ങൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു’ കെ.ജെ.ഷൈൻ പറഞ്ഞു. കെ.ജെ. ഷൈനിന് നേരെ നടന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽകൂടിയാണ് സിപിഎം പെൺ […]
Read More

ഇന്ത്യൻ കറൻസിയിൽ ആദ്യമായി ഭാരതാംബ; ആർഎസ്എസ് ശതാബ്ദിയിൽ 100 രൂപയുടെ നാണയം പുറത്തിറക്കി മോദി

ന്യൂഡൽഹി: ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രമുള്ള ഉൾപ്പെടുത്തിയ 100 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ കറൻസിയിൽ ആദ്യമായാണ് ഭാരതാംബയെ ഉൾപ്പെടുത്തുന്നത്. പ്രത്യേക സ്റ്റാംപും പുറത്തിറക്കി. 100 രൂപ നാണയത്തിൽ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയിൽ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണ് പതിച്ചിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭാരതാംബയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ ഇടംപിടിക്കുന്നത് അഭിമാനമാണെന്ന് മോദി പറഞ്ഞു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആർഎസ്എസ് […]
Read More

വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ച് അമിത് ഷാ, സംസാരിക്കാൻ താത്പര്യമില്ലെന്ന് താരം

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചതായി സൂചന. ദുരന്തത്തിന് പിറ്റേന്നാണ് അമിത് ഷായുടെ ഓഫീസ് വിജയുമായി ഫോണിൽ സംസാരിക്കാൻ ശ്രമിച്ചത്. എന്നാൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് വിജയ് അറിയിച്ചു. വിജയുടെ പിതാവ് ചന്ദ്രശേഖർ വഴിയും സിനിമാ മേഖലയിലെ ചില പ്രമുഖർ മുഖേനെയുമാണ് ബന്ധപ്പെട്ടത്. അതേസമയം വിജയ്യുടെ സംസ്ഥാന പര്യടനം താത്കാലികമായി മാറ്റിവച്ചു. അടുത്ത രണ്ടാഴ്ചത്തെ പൊതുയോഗങ്ങൾ മാറ്റിയെന്ന് ടി.വി.കെ സെക്രട്ടേറിയറ്റ് അറിയിച്ചു. അടുത്ത […]
Read More

ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കം; ആലപ്പുഴയിൽ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേൽപിച്ചു

വാടയ്ക്കൽ: ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആലപ്പുഴ വാടയ്ക്കലിൽ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേൽപിച്ചു. മഹിളാ കോൺഗ്രസ് നേതാവിനാണ് കുത്തേറ്റത്. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് കുറച്ചുനാളുകളായി അമ്മയും മകളും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇന്നും ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. അമ്മ, മകളുടെ മൊബൈൽ ഫോൺ ചാർജർ എടുത്ത് ഒളിപ്പിച്ചുവച്ചു. മകൾ പലതവണ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. ഇതേച്ചൊല്ലി വഴക്കുണ്ടായി. തുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനത്തിൽ മകൾ, കത്തിയെടുത്ത് അമ്മയുടെ കഴുത്തിൽ കുത്തുകയായിരുന്നു. അമ്മ, വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Read More