Imac Kochi

വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ച് അമിത് ഷാ, സംസാരിക്കാൻ താത്പര്യമില്ലെന്ന് താരം

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചതായി സൂചന. ദുരന്തത്തിന് പിറ്റേന്നാണ് അമിത് ഷായുടെ ഓഫീസ് വിജയുമായി ഫോണിൽ സംസാരിക്കാൻ ശ്രമിച്ചത്. എന്നാൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് വിജയ് അറിയിച്ചു. വിജയുടെ പിതാവ് ചന്ദ്രശേഖർ വഴിയും സിനിമാ മേഖലയിലെ ചില പ്രമുഖർ മുഖേനെയുമാണ് ബന്ധപ്പെട്ടത്. അതേസമയം വിജയ്യുടെ സംസ്ഥാന പര്യടനം താത്കാലികമായി മാറ്റിവച്ചു. അടുത്ത രണ്ടാഴ്ചത്തെ പൊതുയോഗങ്ങൾ മാറ്റിയെന്ന് ടി.വി.കെ സെക്രട്ടേറിയറ്റ് അറിയിച്ചു. അടുത്ത […]
Read More

ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കം; ആലപ്പുഴയിൽ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേൽപിച്ചു

വാടയ്ക്കൽ: ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആലപ്പുഴ വാടയ്ക്കലിൽ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേൽപിച്ചു. മഹിളാ കോൺഗ്രസ് നേതാവിനാണ് കുത്തേറ്റത്. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് കുറച്ചുനാളുകളായി അമ്മയും മകളും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇന്നും ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. അമ്മ, മകളുടെ മൊബൈൽ ഫോൺ ചാർജർ എടുത്ത് ഒളിപ്പിച്ചുവച്ചു. മകൾ പലതവണ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. ഇതേച്ചൊല്ലി വഴക്കുണ്ടായി. തുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനത്തിൽ മകൾ, കത്തിയെടുത്ത് അമ്മയുടെ കഴുത്തിൽ കുത്തുകയായിരുന്നു. അമ്മ, വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Read More

ഡി.വൈ.എഫ്.ഐ നേതാവായ അഭിഭാഷക വക്കീൽ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ഡിവൈഎഫ്‌ഐ കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ അഡ്വ. രഞ്ജിതയെ വക്കീൽ ഓഫീസിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്ന് ഇവരെ തുടർച്ചയായി വിളിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെത്തുടർന്ന് വീട്ടുകാർ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ചു അകത്ത് കടന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ജില്ല സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുമ്പള ബത്തേരിയിലെ ചന്ദ്രൻ – വാരിജാക്ഷി ദമ്പതികളുടെ മകളാണ് […]
Read More

പതിനെട്ടുകാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച അയൽക്കാരൻ അറസ്റ്റിൽ

ആലപ്പുഴ: പതിനെട്ടുകാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അയൽക്കാരൻ പിടിയിൽ. ആലപ്പുഴയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ശരീരത്തിൽ പെട്രോൾ ഒഴിച്ചയുടനെ യുവതി ഓടി രക്ഷപ്പെട്ടതുകൊണ്ടാണ് അപകടം ഒഴിവായത്. സംഭവത്തിൽ അയൽക്കാരനായ ജോസ് (58) പിടിയിലായി. തീകൊളുത്താൻ ഒരുങ്ങുന്നതിനിടെ പെൺകുട്ടി ഇയാളെ തള്ളി മാറ്റിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
Read More

ചെന്നൈയിൽ താപവൈദ്യുത നിലയത്തിലെ കെട്ടിടം തകർന്ന് 9 പേർ മരിച്ചു, എല്ലാവരും അസമിൽ നിന്നുള്ളതൊഴിലാളികൾ

ചെന്നൈ: തമിഴ്‌നാട്ടിലെ എണ്ണൂരിലെ താപ വൈദ്യുത നിലയത്തിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൈകീട്ട് അഞ്ചരയ്ക്കാണ് അപകടം. അസമിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സ്റ്റീൽ കമാനം സ്ഥാപിക്കുകയായിരുന്നു. തെന്നാണ് പ്രാഥമിക വിവരം. സ്റ്റീൽ കമാനം സ്ഥാപിക്കുന്നതിനിടെയാണ് അപകടം. ജോലിക്കിടെ യൂണിറ്റിന്റെ മുൻഭാഗം പൂർണമായും തകർന്നുവീഴുകയായിരുന്നു. 30 അടി ഉയരത്തിൽ നിന്ന് വീണ കമാനത്തിന്റെ അടിയിൽ തൊഴിലാളികൾ കുടുങ്ങി. അപകടസമയത്ത് ജോലി ചെയ്തിരുന്ന 10 പേരിൽ ഒമ്പതാളുകൾക്കും ജീവൻ […]
Read More

കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ ഓണാഘോഷം

കൊല്ലം: പ്രവാസി അസോസിയേഷൻ – ബഹ്റൈൻ 10 ഏരിയകളിലായി നടത്തി വരുന്ന പൊന്നോണം 2025 ന്റെ ഭാഗമായി റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെഗായ കെ.സി.എ ഹാളിൽ വെച്ച് റിഫാ ഏരിയയുടെ ഓണാഘോഷം സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത കെ പി എ പൊന്നോണം 2025 ചടങ്ങിൽ ബഹറിനിലെ പ്രമുഖ മാധ്യമപ്രവർത്തകനും ഫോർ പി എം ന്യൂസ് എക്്‌സിക്യൂട്ടീവ് എഡിറ്റർ കൂടിയായ പ്രദീപ് പുറവങ്കര മുഖ്യഅതിഥിയായും കെ സി എ ജനറൽ സെക്രട്ടറി […]
Read More

രമ്യാഹരിദാസിന് ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി സ്വീകരണം നൽകി

മനാമ: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആലത്തൂർ മുൻ എംപി യു കുമാരി രമ്യ ഹരിദാസിന് സ്വീകരണം നൽകി. ഒ.ഐസിസി ദേശീയപ്രസിഡൻറ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞ പരിപാടിയിൽ ആക്ടിംഗ് പ്രസിഡൻറ് ബിജു ബാൽ സി കെ അധ്യക്ഷതവഹിച്ചു, കെ പി സി സി അംഗം പ്രദീപ് പാളയം, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം, ബിനു കുന്നന്താനം, ദേശീയകമ്മറ്റി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം […]
Read More

ഇടുങ്ങിയ പ്രദേശങ്ങളാണ് ടി.വി.കെ ചോദിച്ചതെന്ന് തമിഴ്‌നാട് സർക്കാർ; ഓരോ 20 പേർക്കും ഒരു പൊലീസ്‌

ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ തമിഴ്‌നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടുള്ള വിജയ്യുടെ വീഡിയോയ്ക്ക് പിന്നാലെ തമിഴ്‌നാട് സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. റാലി നടത്തുന്നതിനു തമിഴക വെട്രി കഴകം ആദ്യം ആവശ്യപ്പെട്ട സ്ഥലം അമരാവതി നദി പാലവും ഒരു പെട്രോൾ പമ്പും ആയിരുന്നു എന്നാണ് സർക്കാരിന്റെ മീഡിയ സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ അമുദ വ്യക്തമാക്കി. രണ്ടാമതായി ആവശ്യപ്പെട്ട ഉഴവർ മാർക്കറ്റും ഇടുങ്ങിയതാണ്. ഇവിടെ പരമാവധി അയ്യായിരം ആളുകൾക്ക് മാതരമേ പ്രവേശിക്കാൻ കഴിയൂ. വേലുച്ചാമിപുരം നിർദ്ദേശിച്ചപ്പോൾ എതിർപ്പൊന്നും കൂടാതെ […]
Read More

ഹൃദയംതുളുമ്പും നന്ദി; അജിനും ആവണിയും ആശുപത്രി വിട്ടു

കൊച്ചി: എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്ത അജിൻ ഏലിയാസും ആവണി കൃഷ്ണയും ആശുപത്രി വിട്ടു. 17 ദിവസമായി ഇരുവരും ആശുപത്രിയിലായിരുന്നു. ഹൃദയം ദാനം ചെയ്ത കുടുംബാംഗങ്ങൾക്കും ചിത്സിച്ച ഡോക്ടർമാർക്കും എല്ലാവർക്കും നന്ദിയെന്ന് അജിനും ആവണിയും പ്രതികരിച്ചു. അങ്കമാലി സ്വദേശി 28 കാരൻ അജിനും കൊല്ലം സ്വദേശി 13 കാരി ആവണിയും ആശുപത്രി വിടുമ്പോൾ ഇരുവർക്കും കൂട്ടിനുള്ളത് പുതിയ ലോകമാണ്. മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി ഐസക്ക് ജോർജിന്റെ ഹൃദയമാണ് അജിനിൽ മിടിക്കുന്നത്. അങ്കമാലി […]
Read More

കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സി എച്ഛ് മുഹമ്മദ് കോയാ ‘വിഷനറി ലീഡർഷിപ്പ് അവാർഡ്’ പി. കെ നവാസിന്

മനാമ: മുൻ കേരള മുഖ്യ മന്ത്രിയും ബഹുമുഖ പ്രതിഭയായ മുസ്ലിം ലീഗ് നേതാവ് സി.എച്ഛ് മുഹമ്മദ് കോയയുടെ സ്മരണാർത്ഥം കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ‘സി എച്ഛ് മുഹമ്മദ് കോയാ വിഷനറി ലീഡർഷിപ്പ് അവാർഡ്’ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്. ദീർഘവീക്ഷണത്തോടെ വിദ്യാർത്ഥി രാഷ്ട്രീയ സംഘാടനം ഏകോപിച്ച് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ഈ ബഹുമതി നൽകുന്നതെന്ന് അവാർഡ് ജൂറി വിലയിരുത്തി. രാഷ്ട്രീയ, സാമൂഹിക, വിദ്ദ്യാഭ്യാസ, സാംസ്‌കാരിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച […]
Read More