Imac Kochi

വികൃതി കാട്ടിയതിന് കുഞ്ഞിനോട് ക്രൂരത: ചാർജറിന്റെ വയർ കൊണ്ട് അടിച്ചു ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ചു, മൂന്നാം ക്ലാസുകാരനെ ഉപദ്രവിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

ചവറ: വികൃതി കാട്ടിയതിനു മൂന്നാം ക്ലാസുകാരനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. തേവലക്കര പാലയ്ക്കൽ സ്വദേശി കൊച്ചനിയനെയാണ് (39) ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. ആയുധം വച്ച് ഉപദ്രവിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. ഓഗസ്റ്റ് 6ന് രാത്രി തെക്കുംഭാഗത്ത് ഇവർ താമസിക്കുന്ന വാടക വീട്ടിൽ വച്ചായിരുന്നു രണ്ടാനച്ഛന്റെ ക്രൂരത. മൊബൈൽ ഫോൺ ചാർജറിന്റെ വയർ കൊണ്ട് അടിച്ച ശേഷം […]
Read More

നാലാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച സംഭവം: ഒളിവിലായിരുന്ന പിതാവും രണ്ടാനമ്മയും പിടിയിൽ

പത്തനംതിട്ട: നാലാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച പിതാവും രണ്ടാനമ്മയും പിടിയിൽ. രണ്ടാനമ്മ ഷെബീനയും പിതാവ് അൻസറുമാണ് പിടിയിലായത്. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷഫീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മിഷൻ ജില്ലാ ശിശുക്ഷേമ ഓഫിസറോടും നൂറനാട് എസ്എച്ച്ഒയോടും അന്വേഷണ റിപ്പോർട്ട് തേടിയിരുന്നു. കുട്ടിക്കു കൗൺസലിങ് സേവനം ഉറപ്പു വരുത്താൻ ജില്ലാ ശിശുക്ഷേമ ഓഫിസർക്കു നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ട് അത് ചോദിച്ചപ്പോൾ […]
Read More

‘നാലു ദിവസത്തിലൊരിക്കൽ താടി കറുപ്പിക്കണം’ പറഞ്ഞത് സത്യം, നരച്ച കോലി ചിത്രം പുറത്ത്

ലണ്ടൻ: നാലു ദിവസത്തിലൊരിക്കൽ താടി കറുപ്പിക്കേണ്ടി വരുമ്പോൾ നമുക്കറിയാം സമയമായി എന്ന്’- ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിക്കാനുള്ള കാരണത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലി പറഞ്ഞ മറുപടി അന്നേ വൈറലായിരുന്നു. കോലിയോ, നരച്ച താടിയോ…. അന്ന് ആരാധകരുടെ പ്രതികരണം. എന്നാൽ പുതിയ ചിത്രങ്ങൾ ഈ പറഞ്ഞതിന്റെ കാരണം വ്യക്തമാക്കുന്നു. താടിയിലും മീശയിലും നര വീണ വിരാട് കോലിയുടെ ഏറ്റവും പുതിയ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ലണ്ടനിൽനിന്ന് ഒരു ആരാധകനൊപ്പമുള്ളതാണ് ഈ വൈറൽ […]
Read More

പണമെല്ലാം സഹോദരന് കൊടുക്കുന്നു; കാൽമുട്ടു കൊണ്ട് അടിവയറ്റിൽ തൊഴിച്ചു, വാരിയെല്ല് ഒടിച്ചു, : അമ്മയെ കൊന്ന മകൻ അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയിലെ വയോധിക കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിൽ മകൻ ലിനീഷ് (47) അറസ്റ്റിലായി. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. […]
Read More

”ഞാൻ ഭരണഘടനയോട് സത്യംചെയ്തിട്ടുണ്ട്, ചോദ്യമുയർന്നപ്പോൾ അവർ വെബ്‌സൈറ്റ് പൂട്ടി”, വിവാദങ്ങൾക്ക് മൂർച്ചക്കൂട്ടി പുതിയ രാഹുൽ

ന്യൂഡൽഹി: വോട്ടർപ്പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യത്തിൽ കടുപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. താൻ നേരത്തേതന്നെ പാർലമെന്റിൽ ഭരണഘടന വെച്ച് സത്യംചെയ്തതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റുകൾ അടച്ചുപൂട്ടിയതായും രാഹുൽ ഗാന്ധി ആരോപിച്ചു. ‘തിരഞ്ഞെടുപ്പ് കമ്മിഷൻ സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ഞാൻ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് അതിൽ പറയുന്നത്. ഞാൻ പാർലമെന്റിൽ ഭരണഘടനയോട് സത്യംചെയ്തുകഴിഞ്ഞതാണ്. രാജ്യത്തെ ജനങ്ങൾ ഞങ്ങളിറക്കിയ ഡേറ്റയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോൾ, തിരഞ്ഞെടുപ്പ് […]
Read More

‘ബോക്സിൽ ഉണ്ടായിരുന്നത് പഴക്കം ചെന്ന നെഫ്രോസ്‌കോപ്; നന്നാക്കാൻ പണമില്ലാതെ കമ്പനി തിരിച്ചയച്ച ഉപകരണം’

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ മാറ്റമില്ലാതെ തുടരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾക്കും യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് മറുപടി നൽകി. ഡോ.ഹാരിസിന്റെ മുറിയിൽ പരിശോധന നടത്തിയെന്നും അസ്വഭാവികമായി ഉപകരണവും ബില്ലും കണ്ടെത്തിയെന്നും പ്രിൻസിപ്പൽ ഡോ. പി.കെ.ജബ്ബാറും സൂപ്രണ്ട് ഡോ. സുനിൽകുമാറും പറഞ്ഞിരുന്നു. എന്നാൽ തന്റെ മുറിയിലെ ബോക്സിൽ ഉണ്ടായിരുന്നതു പഴക്കം ചെന്ന നെഫ്രോസ്‌കോപ് ആണെന്നാണ് ഡോ.ഹാരിസിന്റെ നിലപാട്. തകരാർ പരിഹരിക്കാൻ എറണാകുളത്തേക്ക് ഈ ഉപകരണം അയച്ചു കൊടുത്തിരുന്നു. […]
Read More

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമ മരിച്ചു

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമ മരിച്ചു. നെടുമങ്ങാട് മാണിക്യപുരത്താണ് ദാരുണമായ സംഭവം. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം. വിജയന്റെ ഭാര്യയും കടയിലുണ്ടായിരുന്നു. അവർ മടങ്ങിയ ശേഷമായിരുന്നു അപകടം. വിജയന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read More

രാഹുലിന് പിന്തുണയുമായി തരൂർ; ആരോപണത്തെക്കുറിച്ച് അന്വേഷിക്കണം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് നടന്നതായുള്ള ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. തിരഞ്ഞെടുപ്പ് ക്രമക്കേടിനായി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും ഗൂഢാലോചന നടത്തുന്നതിന്റെ തെളിവുകളുണ്ടെന്നാരോപിച്ച് വ്യാഴാഴ്ച മാധ്യമങ്ങൾക്കുമുന്നിൽ രാഹുൽ വിവരങ്ങൾ അവതരിൂപ്പിച്ചിരുന്നു. രാഹുലിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്നും എല്ലാ രാഷ്ട്രീയക്ഷികളുടെയും രാജ്യത്തെ വോട്ടർമാരുടെയും താത്പര്യമനുസരിച്ച് ഗൗരവമായി കണക്കിലെടുക്കണമെന്നും തരൂർ പറഞ്ഞു. കഴിവില്ലായ്മയും അശ്രദ്ധയും മൂലമോ മോശമായതും കരുതിക്കൂട്ടിയുള്ളതുമായ അനാവശ്യ ഇടപെടലിലൂടെയോ തകർക്കാവുന്നതല്ല ഇന്ത്യയുടെ മൂല്യമേറിയ […]
Read More

പാർക്കിംഗ് തർക്കം: നടി ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു

ന്യൂഡൽഹി: നടി ഹുമ ഖുറേഷിയുടെ ബന്ധു ആസിഫ് ഖുറേഷി പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കൊല്ലപ്പെട്ടു. നിസാമുദ്ദീനിൽ നടന്ന സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആയുധങ്ങളും കണ്ടെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. ഗേറ്റിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മാറ്റാൻ ആസിഫ് ഖുറേഷി അയൽക്കാരനായ യുവാവിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമുണ്ടാകുകയായിരുന്നു. സ്ഥലത്തുനിന്ന് പോയ യുവാവ് ബന്ധുവുമായി തിരികെയെത്തി ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുത്തിയത്. ആസിഫിന്റെ ഭാര്യ ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ബിസിനസുകാരനാണ് ആസിഫ്. […]
Read More

യേശുദാസിനെ തെറി വിളിക്കുന്നത് കേട്ടുനിൽക്കാനാകില്ല’; വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്ക

കൊച്ചി: ഗായകൻ യേശുദാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ നടൻ വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്ക. യേശുദാസിനെക്കുറിച്ച് വിനായകൻ പറഞ്ഞ കാര്യങ്ങൾ പ്രതിഷേധാഹർമാണ്. നാല് തലമുറകൾക്കെങ്കിലും ശബ്ദമാധുര്യം കൊണ്ട് അനുഭൂതി നിറച്ച മഹാനായ കലാകാരനെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കുക വഴി വളരെ നിന്ദ്യമായ പ്രവൃത്തിയാണ് വിനായകൻ ചെയ്തിരിക്കുന്നത്. പൊതുവിടത്തിൽ യേശുദാസിനെതിരെ നടത്തിയ മോശം പരാമർശങ്ങൾ കേട്ടുനിൽക്കാൻ ഒരു കലാകാരനും കഴിയില്ലെന്നും ശക്തമായ നടപടി വേണമെന്നും ഫെഫ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും […]
Read More