Imac Kochi

”സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഇഫക്ട്”;  കേരളത്തിലെ ക്ലാസ് മുറികളിൽ തുല്യത വരുന്നു, പിൻബഞ്ചുകാർ ഇനി ഉണ്ടാകില്ല, നടപടി തേടി മന്ത്രി

തിരുവനന്തപുരം: സ്‌കൂൾ ക്ലാസ് മുറികളിൽ ഇനി പിൻബെഞ്ചുകാർ ഇല്ലാതായേക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയാണ് ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ അഭിപ്രായം സമൂഹമാധ്യമത്തിലൂടെ തേടിയത്. പിൻബെഞ്ചിലിരിക്കുന്ന കുട്ടികൾ മോശക്കാരാണെന്ന സങ്കൽപ്പം ആളുകളുടെ മനസിൽ വേരുറച്ചു പോയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ വിഷയത്തിൽ സംവാദത്തിന് കാരണമായത്. ഈ സങ്കൽപം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് മന്ത്രിയുടെ കുറിപ്പിലുള്ളത്. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ലെന്നും എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് […]
Read More

ധർമ്മസ്ഥലയിൽ കണ്ടെടുത്തത് നൂറിലേറെ അസ്ഥികൾ; കുഴിച്ചുമൂടിയതിൽ പതിനഞ്ചുകാരിയും

കർണാടക: അപ്രതീക്ഷിത വിവാദങ്ങൾക്ക് പിന്നാലെ ധർമ്മസ്ഥലയിൽ ഇന്നലെ കണ്ടെടുത്തത് നൂറിലേറെ അസ്ഥികൾ. ഒരു അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. ഒന്നര വർഷം മുന്നേ ഒരാൾ ആത്മഹത്യ ചെയ്‌തെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മരത്തിൽ കെട്ടിയനിലയിൽ ചുവപ്പ് സാരിയും കണ്ടെത്തി. അതേസമയം ധർമ്മസ്ഥലയിൽ കൂട്ട സംസ്‌കാരങ്ങൾ നടത്തിയത് സംബന്ധിച്ച് വീണ്ടു പരാതി. 2002-2003കാലയളവിൽ 15വയസ് തോന്നിക്കുന്ന കുട്ടിയുടെ മൃതദ്ദേഹം പരിശോധനകൾ ഇല്ലാതെ കുഴിച്ചു മൂടിയതിന് സാക്ഷിയാണന്ന് പറഞ്ഞു ആക്ഷൻ കമ്മിറ്റി അംഗമായ ജയൻ എന്ന യുവവാണ് എസ്.ഐ.ടി യെ […]
Read More

പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു, സംസ്‌കാരം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (70) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വഴുതക്കാടായിരുന്നു താമസം. കുറച്ചുകാലമായി വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ രോഗം കൂടുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പാളയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: അയിഷ അബ്ദുൽ അസീസ്. മക്കൾ: അജിത് ഖാൻ, ഷമീർഖാൻ. മരുമകൾ: ഹന. നടൻ പ്രേംനസീറിന്റെയും ഭാര്യ ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു ഷാനവാസ് ജനിച്ചത്. […]
Read More

അഞ്ചു വയസുകാരിയെ കാറിലിരുത്തി മാതാപിതാക്കൾ പോയി, കുട്ടി മരിച്ച നിലയിൽ

തൊടുപുഴ: ഇടുക്കിയിൽ രാജാക്കാട് അഞ്ചു വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ കൽപന ലുലുവാണ് മരിച്ചത്. അസം സ്വദേശികളായ മാതാപിതാക്കൾ കുട്ടിയെ വാഹനത്തിൽ ഇരുത്തി രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു. ഉച്ചക്ക് തിരിച്ചെത്തിയപ്പോൾ ബോധരഹിതയായി കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കടുത്ത പനിയെ തുടർന്ന് കുഞ്ഞിന് കഴിഞ്ഞ ദിവസം മരുന്ന് വാങ്ങി നൽകിയിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read More

നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ

തിരുവനന്തപുരം: ഛത്തീസ്ഗഡ് വിഷയത്തിൽ ഇടപെട്ട ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സിന്റെ പ്രതിനിധികളാണ് ബിജെപി സംസ്ഥാനാധ്യക്ഷനെ സന്ദർശിച്ചത്. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ (മാർത്തോമാ സഭ), റവ. ഷെറിൻ ദാസ് (സിഎസ്‌ഐ), ലെഫ്. കേണൽ സാജു ദാനിയൽ, ലെഫ്. കേണൽ സ്‌നേഹ ദീപം (സാൽവേഷൻ […]
Read More

സ്ത്രീകളെ തെരയുന്ന ‘സൈക്കോ അമ്മാവൻ’; എത്ര സ്ത്രീകളെ മണ്ണിനടിയിൽ കുഴിച്ചു മൂടി?

ആലപ്പുഴ: 2006-നും 2025-നുമിടയിൽ ചേർത്തലയിൽ നിന്ന് കാണാതായ മധ്യവയസ്‌കരായ നാല് സ്ത്രീകളിൽ മൂന്നുപേരെയും കാണാതായതിന് പിന്നിൽ സെബാസ്റ്റ്യൻ (68) ആണെന്ന സംശയം ശക്തമാകുന്നു. സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടുവളപ്പിൽനിന്നും വീട്ടുപറമ്പിലെ കുളങ്ങളിൽനിന്നും തെളിവുകളും അസ്ഥിഭാഗങ്ങളും ലഭിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണ് പരിശോധന നടത്തുന്നത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സെബാസ്റ്റ്യൻ പറഞ്ഞയിടങ്ങളിലും കെഡാവർ നായകൾ നൽകുന്ന സൂചനകളനുസരിച്ചുമാണ് പരിശോധന. നിലവിൽ ജെയ്നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് […]
Read More

”പൊന്നോണം വന്നേ ബംബർ വന്നേ…” കോടികൾ സ്വന്തമാക്കാൻ മലയാളികളുടെ തിരക്ക്; 20 ലക്ഷം ടിക്കറ്റുകളിൽ 13 ലക്ഷം വിറ്റു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയിൽ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ടിക്കറ്റുകൾ ആളുകൾ വാങ്ങിക്കൂട്ടി. സമ്മാനഘടനയിൽ മാറ്റവുമായി കോടികൾ ലഭ്യമാകുന്ന രീതിയിലാണ് ഇത്തവണ ടിക്കറ്റുകൾ ഒരുക്കിയത്. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഭാഗ്യക്കുറി ദിവസങ്ങൾക്കു മുമ്പാണ് വിപണിയിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ 20 ലക്ഷം ടിക്കറ്റുകൾ വിൽപനക്കെത്തിയതിൽ തിങ്കളാഴ്ച ഉച്ചവരെ 13 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ടെന്നാണ് ഒദ്യോഗിക കണക്കുകൾ. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനവും 50 ലക്ഷം വീതം 20 […]
Read More

സാൻഫ്രാൻസിസ്‌കോ-മുംബൈ വിമാനത്തിനകത്ത് നിറയെ പാറ്റകൾ, ക്ഷമാപണം പറഞ്ഞ് എയർ ഇന്ത്യ

കൊൽക്കത്ത: സാൻഫ്രാൻസിസ്‌കോയിൽ നിന്ന് മുംബൈയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ കാബിനിനുള്ളിൽ നിറയെ പാറ്റകൾ. യാത്രക്കാരൻ പരാതിപ്പെട്ടതിനെ തുടർന്ന് സംഭവത്തിൽ അധികൃതർ ക്ഷമാപണം നടത്തി. എയർ ഇന്ത്യയുടെ ശുചിത്വത്തെയും സേവന നിലവാരത്തെയും കുറിച്ചുള്ള ആശങ്കകൾക്ക് ബലം പകരുന്നതാണ് പുതിയ സംഭവം. ‘സാൻ ഫ്രാൻസിസ്‌കോയിൽനിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്കുള്ള AI180 വിമാനത്തിൽ നിർഭാഗ്യവശാൽ രണ്ടു യാത്രക്കാർക്ക് കുറച്ച് ചെറിയ ഇനം പാറ്റകളുടെ സാന്നിധ്യം ബുദ്ധിമുട്ടുണ്ടാക്കി’യെന്ന് എയർ ഇന്ത്യ ഒരു പ്രസ്താവനയിൽ പറഞ്ഞു. ക്യാബിൻ ക്രൂ ഉടൻ തന്നെ യാത്രക്കാരെ […]
Read More

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസിന്റെ പത്രിക തള്ളി നിർമ്മാതാവ് സുരേഷ് കുമാറുമായി വാക്കേറ്റം

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിർമ്മാതാവ് സാന്ദ്ര തോമസ് നൽകിയ പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് നൽകിയ പത്രികകൾ തള്ളി. ചുരുങ്ങിയത് മൂന്നു സിനിമകൾ എങ്കിലും നിർമ്മിച്ചാൽ മാത്രമേ അസോസിയേഷനിലെ മുഖ്യസ്ഥാനങ്ങളിലേക്ക് ഒരംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. രണ്ട് സിനിമകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂവെന്ന വരണാധികാരിയുടെ വാദത്തെ സാന്ദ്രതോമസ് എതിർത്തു. ലിറ്റിൽ ഹാർട്‌സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ചിത്രങ്ങൾ. എന്നാൽ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാർട്ണർ താനായിരുന്നുവെന്നും ആ ബാനറിൽ എടുത്ത ചിത്രങ്ങൾ […]
Read More

അധ്യാപികയുടെ ഭർത്താവിന്റെ മരണം: പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസ് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം കണ്ടെത്താൻ കഴിയാത്തതിനാൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ അധ്യാപികയുടെ ഭർത്താവാണ് മരിച്ചത്. അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഓഫിസ് പി.എ എൻ.ജി.അനിൽകുമാർ, സൂപ്രണ്ട് എസ്.ഫിറോസ്, സെക്ഷൻ ക്ലർക്ക് ആർ.ബിനി എന്നിവർക്കാണ് സസ്‌പെൻഷൻ. സ്‌കൂളിലെ പ്രധാനാധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ […]
Read More