Imac Kochi

തടവിലടക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വം; കന്യാസ്ത്രീമാർക്ക് നീതി ഉറപ്പാകുന്നതുവരെ സഭ പൊരുതും

കൊച്ചി: മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമെന്നു സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കഴിഞ്ഞ ഒൻപതു ദിവസങ്ങളായി തടവിലടക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വവും നീതിന്യായ സംവിധാനവുമായിരുന്നു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നിലനിൽപ്പിനായി ഒരുമനസോടെ പ്രദർശിപ്പിച്ച ജാഗ്രത മാതൃകാപരമാണ്. കേസിൽ ഉൾപ്പെട്ടിരിക്കുന്ന കന്യാസ്ത്രീമാർക്ക് നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തിൽനിന്നും പിൻവാങ്ങില്ല. തികച്ചും ദുരുദ്ദേശപരമായി, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ട കുറ്റപത്രം എത്രയും വേഗം റദ്ദാക്കുകയാണ് നീതിനടപ്പിലാകുന്നതിന്റെ ആദ്യപടി. അതോടൊപ്പം, നിയമം കയ്യിലെടുത്ത, അറസ്റ്റുചെയ്യപ്പെട്ട […]
Read More

”കോലമല്ല, തന്നെ കത്തിച്ചാലും പറഞ്ഞ വാക്കിൽ നിന്നു പിന്നോട്ടില്ല” വെള്ളാപ്പള്ളി

കായംകുളം: സമുദായത്തിന്റെ സങ്കടങ്ങൾ പറയുമ്പോൾ അത് പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം മതവിദ്വേഷമെന്നു പറഞ്ഞ് തന്നെ ആക്രമിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ, ശാഖ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോലമല്ല, തന്നെ കത്തിച്ചാലും പറഞ്ഞ വാക്കിൽ നിന്നു പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളം ഭരിക്കേണ്ടത് എങ്ങനെയെന്ന് മലപ്പുറത്തു നിന്നു പറയേണ്ട. മിക്ക കോൺഗ്രസുകാരും മലപ്പുറത്തുകാരെ തൃപ്തിപ്പെടുത്താനാണ് തന്നെ എതിർക്കുന്നത്. കോൺഗ്രസിന് ഒറ്റയ്ക്ക് നിന്ന് മത്സരിക്കാൻ ധൈര്യമുള്ള […]
Read More

മുൻ എം.പിയും നടിയുമായ രമ്യയ്ക്ക് നേരെ ബലാത്സംഗ, വധഭീഷണി; രണ്ട് പേർ അറസ്റ്റിൽ

മാണ്ഡ്യ മുൻ എംപിയും നടിയുമായ രമ്യ (ദിവ്യ സ്പന്ദന) യ്‌ക്കെതിരെ ബലാത്സംഗ, വധഭീഷണി മുഴക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. രമ്യയ്ക്കെതിരെ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും ബലാത്സംഗ, വധഭീഷണി മുഴക്കുകയും ചെയ്ത കേസിലാണ് രണ്ട് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 43 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും ഔദ്യോഗികമായി നടി രമ്യ ജൂലൈ 28ന് പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ പ്രതികളായ പതിനൊന്ന് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്യുമെന്നും […]
Read More

കലാഭവൻ നവാസിന്റേത് ഹൃദയാഘാതം, നേരത്തെയുമുണ്ടായി

കൊച്ചി: കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം. കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മാർട്ടത്തിലാണ് മരണ കാരണം സ്ഥിരീകരിച്ചത്. നവാസിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായെന്നാണ് പോസ്റ്റ് മാർട്ടത്തിലെ സൂചന. ഇതിന് മുൻപും ഹൃദയാഘാതമുണ്ടായതിന്റെ ലക്ഷണവും പോസ്റ്റമാർട്ടത്തിൽ കണ്ടെത്തി. നെഞ്ചുവേദന വന്ന് ഹോട്ടൽ മുറിക്ക് പുറത്തേക്കിറങ്ങി ആരുടെയെങ്കിലും സഹായം തേടാൻ ശ്രമിക്കുന്ന തിനിടെയാണ് നവാസ് കുഴഞ്ഞുവീണതെന്നാണ് നിഗമനം. ഹോട്ടൽ മുറിയുടെ വാതിലിനോട് ചേർന്നാണ് നവാസ് വീണ് കിടന്നിരുന്നത്, വാതിൽ ലോക്ക് ചെയ്തിരുന്നില്ല. വീഴ്ചയുടെ ആഘാതത്തിൽ […]
Read More

98 ാം വയസിൽ അവസാനത്തെ പുസ്തകം; അക്ഷരങ്ങളുമായി നിതാന്ത ആത്മബന്ധം

കൊച്ചി:  ജീവിതസായാഹ്‌നകാലത്തും അക്ഷരങ്ങളുമായി നിതാന്തമായ ആത്മബന്ധം സാനു മാഷ് കാത്തുസൂക്ഷിച്ചു. ാം വയസിലായിരുന്നു അവസാനത്തെ പുസ്തകം എഴുതിയത്. അബലകൾക്ക് ആശ്രയമായി ജീവിച്ച തപസ്വിനി അമ്മയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച പുസ്തകമായിരുന്നു ഇത്. ഈ പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനാണ നിർവഹിച്ചത്. എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ഡോ എം. തോമസ് മാത്യുവിന് പുസ്തകം കൈമാറിയാണു മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചത്. പ്രായത്തിന്റെ അവശതകളും പരാധീനതകളും മറികടന്ന് തന്റെ 98 വയസ്സിലാണ് പ്രൊഫ എം. […]
Read More

സാഹിത്യവിമർശനത്തിലെ യുഗാന്ത്യം; പ്രൊഫ. എം.കെ സാനു അന്തരിച്ചു

കൊച്ചി: അധ്യാപകനും എഴുത്തുകാരനും വാഗ്മിയും സാഹിത്യവിമർശകനുമായി കേരളത്തെ പതിറ്റാണ്ടുകളോളം അടയാളപ്പെടുത്തിയ പ്രൊഫ. എം. കെ. സാനു മരിച്ചു. 98 വയസായിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ്‌  തെന്നിവീണതിനെ തുടർന്ന് ഇടുപ്പെല്ലിന് പരിക്കേറ്റ്‌ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസ്സമുണ്ടായിരുന്നതു മൂലം തീവ്രപരിചരണവിഭാഗത്തിൽനിന്നു മാറ്റിയിരുന്നില്ല. വൈകിട്ട് 5.35നായിരുന്നു അന്ത്യംവീഴ്ചയ്ക്ക് തൊട്ടുമുമ്പ് വരെ വിവിധ സാംസ്‌കാരിക, സാമൂഹിക പരിപാടികളിൽ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. ഒരു മാസം മുമ്പാണ് അദ്ദേഹത്തിന്റെ അവസാനകൃതിയുടെ പ്രകാശനം നടന്നത്. ഇടത് സ്വതന്ത്രനായി മത്സരിച്ച് എറണാകുളത്ത് നിന്ന് എം. […]
Read More

”രോഗം സഹിക്കാം; ജയിലിലെ വീർപ്പുമുട്ടൽ വയ്യ”: വേദനയോടെ സിസ്റ്റർ പ്രീതി

ഛത്തീസ്ഗഡിലെ ദുർഗ് സെൻട്രൽ ജയിലിലെ പരാധീനതകളും അനാരോഗ്യവും അലട്ടുമ്പോഴും എങ്ങനെ എങ്കിലും പുറത്ത് കടക്കണമെന്നായിരുന്നു സിസ്റ്റർ പ്രീതി മേരിയുടെ ആഗ്രഹം. കുറച്ചു വർഷമായി ‘സോറിയാറ്റിക് ആർത്രൈറ്റിസ്’ രോഗത്തിനു ചികിത്സ തേടുന്ന സിസ്റ്റർ മേരിക്കു നിരന്തരമായ പരിചരണവും മെഡിക്കൽ പരിശോധനയും ആവശ്യമാണെന്നു വ്യക്തമാക്കുന്ന ഡോക്ടറുടെ കത്തു നൽകിയപ്പോഴും ജയിൽ അധികൃതർ അത് സ്വീകരിച്ചില്ല. യുഡിഎഫ് പ്രതിനിധി സംഘത്തിന്റെ ഭാഗമായി ജയിലിൽ കാണാനെത്തിയ കോൺഗ്രസ് എംപി ഹൈബി ഈഡനാണ് സിസ്റ്റർ പ്രീതിയെ ചികിത്സിക്കുന്ന ഡോക്ടർ ഡോ. പത്മനാഭ ഷേണായിയുടെ കത്തു […]
Read More

ഒൻപതുനാൾ നീണ്ട ജയിൽവാസം, ഒടുവിൽ കന്യാസ്ത്രീകൾക്ക് എൻ.ഐ.എയുടെ കോടതി ജാമ്യം

ന്യൂഡൽഹി: ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കന്യാസ്ത്രീകളുടെ മോചനം. ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തില്ല. രണ്ടുആൾജാമ്യത്തിലും അമ്പതിനായിരം രൂപയുടെ ബോണ്ടിലുമാണ് ജാമ്യം. ഓഫിസ്, ആശുപത്രി ജോലിക്കായി കൂടെകൂട്ടിയ 3 പെൺകുട്ടികളോടൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് […]
Read More

നടൻ കലാഭവൻ നവാസ് അന്തരിച്ചു, കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ, ഹൃദയാഘാതമാണെന്ന് സംശയം

നടനും ഗായകനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ നവാസ് അന്തരിച്ചു. 51  വ യസായിരുന്നു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുഹൃദയാഘാതമാണെന്ന് കരുതുന്നു. . ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ നവാസ് കലാഭവനിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും അറിയപ്പെംടുന്ന ടെലിവിഷൻ, […]
Read More

”പുരസ്‌കാരം പങ്കുവെയ്ക്കാമെന്നിരിക്കെ എങ്ങനെ സഹനടിയാകുമെന്ന് പ്രിയപ്പെട്ടവർ ചോദിക്കും, ഇതേ രാഷ്ട്രീയം തന്നെ അന്നും പ്രവർത്തിച്ചത്”

കൊച്ചി: രണ്ട് മികച്ച നടികൾക്ക് അവാർഡ് പങ്കുവെയ്ക്കാമെന്നിരിക്കെ എങ്ങനെ സഹനടിയാകും എന്ന ചോദ്യമാണ് പ്രിയപ്പെട്ടവർ ചോദിക്കുക. അവാർഡ് പ്രതീക്ഷിച്ച് അഭിനയിച്ചിട്ടില്ല എന്നും ഉർവശി പറഞ്ഞു. സംവിധായകൻ ക്രിസ്റ്റോ ടോമിക്കും ഉള്ളൊഴുക്ക് എന്ന ചിത്രത്തിനും ലഭിച്ച അംഗീകാരത്തിൽ സന്തോഷമെന്നും ഉർവശി കൂട്ടിച്ചേർത്തു. 71-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ ഉർവശി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രതികരണം. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ‘സന്തോഷം, നിങ്ങളെപ്പോലെ ഞാനും സന്തോഷിക്കുന്നു. ക്രിസ്റ്റോ ടോമിക്കും ഉള്ളൊഴുക്ക് എന്ന ചിത്രത്തിനും ലഭിച്ച അം?ഗീകാരത്തിൽ […]
Read More