Imac Kochi

പി.പി. തങ്കച്ചൻ, നേതൃനിരയിലെ സാധാരണക്കാരൻ: ഒ.ഐ.സി.സി

മനാമ: കഴിഞ്ഞ അൻപതു വർഷത്തെ കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ സാധാരണപ്രവർത്തകനായി, സാധാരണക്കാരോടൊപ്പം പ്രവർത്തിച്ച സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ വലിയ സ്ഥാനം നേടിയ നേതാവ് ആയിരുന്നു അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റ് പി പി തങ്കച്ചൻ എന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. സാധാരണ രാഷ്ട്രീയ നേതാക്കൾക്ക് കാണുന്ന തലക്കനമോ, താൻ പറയുന്നത് മാത്രം നടപ്പിലായാൽ മതി, താൻ എടുക്കുന്ന നിലപാട് മാത്രമാണ് ശരി എന്നൊന്നും കരുത്താതെ, എല്ലാവരെയും ചേർത്ത് മുന്നോട്ട് […]
Read More

ബഹ്റൈനിലെ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ‘ഓണാരവം 2025’ സംഘടിപ്പിച്ചു

മനാമ: ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ‘ഓണാരവം 2025’ എന്ന് പേരിട്ട പരിപാടി, അദാരി പാർക്കിലെ ഹാൾ നമ്പർ മൂന്നിൽ നടന്നു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു. വി. സെക്രട്ടറി സുനു കുരുവിള, ട്രഷറർ സുഭാഷ് തോമസ്, രക്ഷാധികാരി സക്കറിയ സാമുവൽ എന്നിവരും […]
Read More

കണ്ണൂർ സർഗവേദിയുടെ ‘ഓണനിലാവ്’ പ്രകാശനം ചെയ്തു

മനാമ: കണ്ണൂർ സർഗ്ഗവേദിയുടെ ഓണഘോഷ പരിപാടിയായ ‘ഓണനിലാവ് -2025 ‘ ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ബഹ്റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കരക്ക് പ്രസിഡണ്ട് ബേബി ഗണേഷ് പോസ്റ്റർ നൽകി കൊണ്ട്  ഉദ്ഘാടനം നിർവഹിച്ചു. സക്രട്ടറി ബിജിത്ത് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ അജിത് കണ്ണൂർ, തീഷ്, ഉണ്ണികൃഷ്ണൻ, സുധേഷ്, സന്തോഷ് കൊമ്പിലാത്ത്,  ജീവൻ ചൂളിയാട്, ഷൈജുമന്ന, സന്തോഷ് എന്നിവർ പങ്കെടുത്തു.  
Read More

വടകര സഹൃദയ വേദിയുടെ ‘പൂവിളി’ സമുചിതമായി ആഘോഷിച്ചു

മനാമ: വടകര സഹൃദയ വേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ‘പൂവിളി -2025’ സമുചിതമായി ആഘോഷിച്ചു. സെപ്തംബർ 9 ന് മുഹറക് സയാനി മജിലിസ്ൽ നടന്ന ആഘോഷത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് കേരളീയ സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള, ശ്രീ രാജ്പന്ധ്യൻ ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി, ശ്രീ അനീഷ് സെക്രട്ടറി ICRF, ശ്രീ കെ. ടി. സലീം, ശ്രീ സുബൈർ കണ്ണൂർ, ശ്രീ ശ്രീജിത്ത് (പ്രതിഭ), ജ്യോതീഷ് പണിക്കർ, ശ്രീ ബാബു മാഹീ, ശ്രീ ബാബു കുഞ്ഞിരാമൻ, […]
Read More

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ഉജ്ജ്വലമായി ആഘോഷിച്ച് സംസ്‌കൃതി ബഹ്‌റൈനും ബി.എം.സിയും

മനാമ: സംസ്‌കൃതി ബഹ്‌റൈൻ,ബി.എം.സിയുമായി സഹകരിച്ച്, ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനം ഉജ്ജ്വലമായി ആഘോഷിച്ചു. സെപ്തംബർ 17-ന് വൈകിട്ട് ബി.എം.സി ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക-സാംസ്‌കാരിക നേതാക്കളും സംഘടനാ പ്രതിനിധികളും സംസ്‌കൃതി അംഗങ്ങളും പങ്കെടുത്തു. ചടങ്ങ് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ശ്രീ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബി.എം.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ഫ്രാൻസിസ് കൈതാരത്ത്, ദേവിജി ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശ്രീ ജയ്ദീപ്, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ […]
Read More

മകൻ 12 വർഷമായി കിടപ്പുരോഗി, മാനസിക പ്രയാസത്തിൽ അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ

പാലക്കാട് : സർക്കാർ സ്‌കൂളിലെ അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ചനാട്ടുക്കര പട്ടിശേരി സ്വദേശി സലീം ആണ് മരിച്ചത്. മാണിക്കപ്പറമ്പ് സർക്കാർ സ്‌കൂളിലെ അധ്യാപകനാണ്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സലീമിന്റെ മകൻ പന്ത്രണ്ടുവർഷമായി കിടപ്പുരോഗിയാണ്. ഇക്കാര്യത്തിൽ സലീമിന് മാനസിക പ്രയാസമുണ്ടായിരുന്നു എന്നാണ് അനുമാനം.
Read More

ജി. എസ്. ടി ഇളവ് സാധാരണക്കാർക്ക് ഗുണം ചെയ്യും; നവരാത്രിക്കാലത്ത് ജനങ്ങൾക്കുള്ള സമ്മാനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ജിഎസ്ടി ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജിഎസ്ടി സേവിംഗ്‌സ് ഉത്സവത്തിന് നാളെ തുടക്കം കുറിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്തിന് നവരാത്രി ആശംസകളും അദ്ദേഹം നേർന്നു. ‘ഇത് രാജ്യത്തിന്റെ വളർച്ചയ്ക്ക് ഊർജം നൽകും. പുതിയ പരിഷ്‌കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും. മദ്ധ്യവർഗം, യുവാക്കൾ, കർഷകർ, ഉൾപ്പെടെ എല്ലാവർക്കും പ്രയോജനമാകും. നികുതി ഭാരത്തിൽ നിന്ന് മോചനമുണ്ടാകും. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ തീരുമാനം. […]
Read More

ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് യുവ ഇന്ത്യ; അണ്ടർ 19 ഏകദിനത്തിൽ ഗംഭീരവിജയം

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരായ ആദ്യ അനൗദ്യോഗിക ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ ഗംഭീരവിജയം. 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 30.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിജയം നേടിയത്. വേദാന്ത് ത്രിവേദി, അഭിജ്ഞാൻ കുണ്ടു എന്നിവരുടെ മികച്ച പ്രകടനവും ജയം നിർണയിച്ചു. 226 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തകർച്ചയോടെയായിരുന്നു തുടക്കം. ക്യാപ്ടൻ ആയുഷ് മാത്രെ (6), വിഹാൻ മൽഹോത്ര (9), വൈഭവ് സൂര്യവംശി (38) എന്നിവർ വേഗത്തിൽ പുറത്തായി. എന്നാൽ […]
Read More

പ്രധാനമന്ത്രി പദത്തിന് അടുത്തൊന്നും ഒഴിവില്ല; 2029, 2034 വർഷങ്ങളിലും അതിനുശേഷവും മോദി തന്നെയെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഒഴിവില്ലെന്നും ബിജെപിയിൽ നരേന്ദ്ര മോദി ചോദ്യം ചെയ്യപ്പെടാത്ത നേതാവായി തുടരുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്നാഥ് സിംഗിന്റെ പരാമർശം. ‘ലോകത്തിലെ ഉന്നത നേതാക്കൾ പോലും ആഗോള കാര്യങ്ങളിൽ മോദിയുടെ ഉപദേശം തേടുന്നു. ലോക നേതാക്കളിൽ നിന്ന് ജന്മദിനത്തിൽ ഇത്രയധികം വ്യക്തിപരമായ കോളുകൾ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രി ഇല്ല. ഓപ്പറേഷൻ സിന്ദൂറിന് മുന്നോടിയായി സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുന്നതിന് മുമ്പ് പ്രധാനമന്ത്രി മൂന്ന് സൈനിക മേധാവികളുമായും ദേശീയ […]
Read More

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ജിഎസ്ടിയെക്കുറിച്ചുള്ള പ്രഖ്യാപനമായിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അഭ്യൂഹം. അമേരിക്കയിലെ എച്ച് 1 ബി വിസ നിയന്ത്രണങ്ങൾ, വാഷിംഗ്ടണുമായുള്ള താരിഫ് തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങളിലും പ്രധാനമന്ത്രി സംസാരിച്ചേക്കും. 2014-ൽ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം കേന്ദ്ര സർക്കാരിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ അദ്ദേഹം പലപ്പോഴും രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. നാളെയാണ് ജിഎസ്ടി 2.0 പരിഷ്‌കരണങ്ങൾ പ്രാബല്യത്തിൽ വരുന്നത്. പുതിയ പരിഷ്‌കരണങ്ങൾ പ്രകാരം നവരാത്രി ദിനത്തിൽ സാധനങ്ങൾക്ക് വില […]
Read More