Imac Kochi

പിറന്നമണ്ണിൽ അവസാനമായെത്തി അന്ത്യാഭിവാദ്യങ്ങളുമായി പ്രിയനാട്

പിറന്നനാട്ടിൽ പ്രിയസഖാവിന് അന്ത്യയാത്ര. പോരാട്ടജീവിതത്തിന്റെ തന്നെ ഭാഗമായ ജില്ലയുടെ വിവിധ വഴികളിലൂടെ വി.എസ്സ് കടന്നു പോകുമ്പോൾ പതിനായിരങ്ങളാണ് അന്ത്യാഭിവാദ്യങ്ങളുമായി കാത്തു നിന്നത്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽനിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. 17 മണിക്കൂറിൽ 104 കിലോമീറ്റർ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിലെത്തിയത്. ആയിരക്കണക്കിന് ആളുകളാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ വഴിയരികിൽ കാത്തുനിൽക്കുന്നത്. മഴയെ പോലും അവഗണിച്ചാണ് ആളുകൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ആൾത്തിരക്കു […]
Read More

അവസാനയാത്രയിൽ അലകടലോളം മനുഷ്യർ ”കണ്ണേ കരളേ വി. എസ്സേ

അവസാനയാത്രയിൽ വി.എസ്സിന അന്ത്യാഭിവാദ്യമർപ്പിക്കാൻ അലകടലോളം മനുഷ്യർ. തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദൻ ആലപ്പുഴയിലേക്കുളള യാത്ര തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽനിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വൻ ജനക്കൂട്ടം പുഷ്പങ്ങളുമായി കാത്തു നിന്നുമാണുള്ളത്. ദർബാർ ഹാളിൽനിന്ന് പുറപ്പെട്ട വിലാപയാത്ര ഒരുകിലോമീറ്റർ ദൂരം പിന്നിടാൻ ഏകദേശം 45 മിനിറ്റ് സമയമെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് വിഎസിന് […]
Read More

അമ്മ യാത്രയാകുന്നതിന് മുമ്പ്; കുഞ്ഞുകൃശിവിന്റെ മൃതദേഹം കണ്ടെത്തി

പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ അമ്മയ്ക്കൊപ്പം കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. റെയിൽവേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേർന്നുള്ള ഭാഗത്താണ് ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ മൃതദേഹം കണ്ടെടുത്തത്. അടുത്തില വയലപ്ര സ്വദേശി എം.വി. റീമയുടെ (30) മകൻ കൃശിവ് രാജിന്റെ (കണ്ണൻ) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച അർധരാത്രിയാണ് അമ്മ മകനെയുംകൊണ്ട് പുഴയിൽ ചാടിയത്. ഞായറാഴ്ച രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് റീമയുടെ സംസ്‌കാരം നടത്തി. ഇന്നലെ പുഴയിൽ കാമറ ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും […]
Read More

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തിയേക്കും, ഇന്ത്യയിൽ ആരാധകരുള്ളത് ഏറെ സന്തോഷം

അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ സാധ്യത. ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്ന് ടീം മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ വ്യക്തമാക്കി. കേരളത്തിൽ കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിമാരുമായി ഇക്കാര്യത്തിൽ ചർച്ച നടക്കുന്നുണ്ട്. ഞങ്ങളുടെ ടീമിന് ഇന്ത്യയിൽ ഇത്രയും ആരാധകരുണ്ടെന്നത് അഭിമാനമാണ്. അവർക്ക് മുന്നിൽ കളിക്കാൻ ആഗ്രഹമുണ്ട്. സർക്കാരുമായി ചർച്ചകൾ നടക്കുകയാണെന്നും ലോകകപ്പിന് മുൻപുതന്നെ കേരളത്തിൽ കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ ലയണൽ മെസ്സിയും ടീമും കേരളത്തിൽ കളിക്കാനെത്തുമെന്ന് ഈവർഷമാദ്യമാണ് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ പ്രഖ്യാപിച്ചത്. […]
Read More

മുംബൈ ട്രെയിൻ സ്‌ഫോടനം; ബോംബെ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ

2006ലെ മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പരയിലെ പ്രതികളെ വെറുതെ വിട്ട ബോംബെ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതിയുടെ വിധി ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പരയിലെ പ്രതികളായ 12 പേരെയാണ് 18 വർഷങ്ങൾക്ക് ശേഷം ഹൈകോടതി വെറുതെ വിട്ടത്. 2015ൽ കുറ്റക്കാരെന്ന് കണ്ട് പ്രതികളിൽ 5 പേർക്ക് വധശിക്ഷയും 7 പേർക്ക് ജീവപര്യന്തവും വിചാരണകോടതി ശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ […]
Read More

അവസാനമായി വി.എസിനെ കാണാൻ ആയിരങ്ങൾ; ഭൗതികദേഹം ദർബാർ ഹാളിൽ

അവസാന യാത്ര പറയുന്നതിനായി വി. എസ്. അച്യുതാനന്ദൻ വീണ്ടും സെക്രട്ടേറിയറ്റ് മുറ്റത്തെത്തി. 2011 ൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ശേഷം നീണ്ട 14 വർഷങ്ങൾക്ക് ശേഷം. വി. എസിനെ ഹൃദയത്തിലേറ്റിയ ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിന് അന്തിമോപാചാരമർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ ദേശീയപാതയിലൂടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിൽ സംസ്‌കരിക്കും. […]
Read More

വി. എസ്സിന്റെ വിയോഗം; നാളെ പൊതു അവധി സംസ്ഥാനത്ത് മൂന്നുദിവസം ദുഖാചരണം

കേരളത്തിന്റെ മുൻമുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച്‌ സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്നുദിവസം ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച (ജൂലൈ 22) സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജൂലൈ 22 മുതൽ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം […]
Read More

വലിയ ചുടുക്കാട്ടിൽ വി. എസിന് അന്ത്യനിദ്ര നാളെ വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലെത്തിക്കും

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.യു.ടി ആശുപത്രിയിൽനിന്ന് അഞ്ചുമണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ പൊതുദർശനം ഉണ്ടാകും. തുടർന്ന് രാത്രിയോടെ അവിടെനിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് വീട്ടിൽനിന്ന് ദർബാർ ഹാളിലേയ്ക്ക് പൊതുദർശനത്തിനായി […]
Read More

സമരസൂര്യന്റെ ജീവിതരേഖ

പോരാട്ടങ്ങളുടെയും തീച്ചൂളയിൽ ഉരുക്കിവാർത്ത ജീവിതമാണ് വി. എസ് എന്ന സമരസൂര്യന്റേത്. എന്നും ജനപക്ഷത്ത് നിന്ന നേതാവ്. ജനങ്ങൾക്ക് കൈതൊടാൻ പാകത്തിലുണ്ടായിരുന്ന മനുഷ്യൻ. 1923 ഒക്ടോബർ 20 ന് വെന്തലത്തറ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനനം. 1927 ൽഅമ്മ അക്കമ്മ വസൂരിമൂലം മരിച്ചു. 1934ൽ അച്ഛൻ ശങ്കരൻ മരിച്ചു. തുടർന്ന് ഏഴാം ക്ലാസിൽ പഠനം നിർത്തി. പരവൂരിലെ തുന്നൽക്കടയിൽ ജോലിക്ക് ചേർന്നു. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. 1940 മാർച്ച് ൽ 17- വയസ്സിൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. […]
Read More

വി. എസ്സിന് വിട; സംസ്‌കാരം ബുധനാഴ്ച വൈകീട്ട് ആലപ്പുഴ വലിയചുടുകാട്ടിൽ

മുൻമുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. അതീവഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുറച്ചുമുമ്പ് സന്ദർശിച്ചിരുന്നു. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു വി. എസ്. അച്യുതാനന്ദൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി. എസ്. കഴിഞ്ഞത്. മൃതദേഹം അഞ്ചുമണിയോടെ എ.കെ.ജി സെന്ററിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒമ്പതുമണി മുതൽ ദർബാർ ഹാളിൽ പൊതുദർശനം. […]
Read More