11 രേഖകൾ അല്ലെങ്കിൽ ആധാർ സ്വീകരിക്കണം’: ബിഹാർ എസ്.ഐ.ആർ വിഷയത്തിൽ സുപ്രീംകോടതി
ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. വോട്ടർമാരുടെ വോട്ടവകാശം അനുവദിക്കാൻ 11 രേഖകൾ അല്ലെങ്കിൽ ആധാർ കാർഡ് സ്വീകരിക്കാൻ വിഷയത്തിലെ ഒരു ഹരജി പരിഗണിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി നിർദേശിച്ചു. മുഴുവൻ നടപടിക്രമങ്ങളും വോട്ടർ സൗഹൃദപരമായിരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. ബിഹാർ എസ്.ഐ.ആറിനായി ഇല്ലാതാക്കിയ വോട്ടർമാരുടെ ക്ലെയിമുകൾ ഓഫ്‌ലൈനായി മാത്രമല്ല, ഓൺലൈനായും സമർപ്പിക്കാൻ തങ്ങൾ അനുവദിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. 11 രേഖകളിൽ ഏതെങ്കിലും അല്ലെങ്കിൽ ആധാർ കാർഡ് സഹിതം ആവശ്യമായ ഫോമുകൾ സമർപിക്കുന്നതിന് വോട്ടർമാരെ […]









