Imac Kochi

സൗദിയിൽ വാഹനാപകടം, മലപ്പുറം സ്വദേശി ഉൾപ്പെടെ നാലുപേർ മരിച്ചു

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ നാലുപേർ മരിച്ചു. മലപ്പുറം മണ്ടൂർ വാണിയമ്പലം കാരാട് സ്വദേശി മോയിക്കൽ ബിഷർ (29) ആണ് മരിച്ച മലയാളി. മറ്റ് മൂന്നുപേരും സുഡാനികളാണ്. റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ അൽ ഖർജിനടുത്ത് ദിലം എന്ന പ്രദേശത്താണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ടൊയോട്ട ഹൈലക്സ് പിക്കപ്പ് വാൻ ട്രെയ്ലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഒരു സ്വകാര്യ സർവേ കമ്പനിയിൽ ജീവനക്കാരനായിരുന്നു ബിഷർ. ഇദ്ദേഹത്തിന്റെ പിതാവ് മോയിക്കൽ ഉമർ സൗദിയിൽ […]
Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; പരാതിക്കാരി മകളെ പോലെയാണ്‌എത്ര വലിയ നേതാവാണെങ്കിലും മുഖം നോക്കാതെ നടപടിയെന്ന് സതീശൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരാതി ഗൗരവമുള്ളതാണ്. അതിന്റേതായ ഗൗരവത്തിൽ തന്നെയാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി ഉന്നയിച്ച പെൺകുട്ടി തനിക്ക് മകളെപ്പോലെയാണെന്നും മെസേജ് അയച്ച വിഷയം തന്റെ മുന്നിലെത്തിയിരുന്നതായും സതീശൻ പറഞ്ഞു. എന്നാൽ ഒരു പിതാവിനെ പോലെ താൻ മെസേജ് അയച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ഇടപെടൽ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഉയർന്ന മറ്റു ആരോപണങ്ങളൊന്നും തനിക്ക് മുന്നിൽ എത്തിയിട്ടില്ലെന്നും സതീശൻ […]
Read More

”രാഹുൽ ഇരയാക്കിയ ഒരുപാടു പേരെ അറിയാം, പലരും ഷാഫി പറമ്പിലിന് പരാതി നൽകിയതായി അറിയാം”; ഹണി ഭാസ്‌കരൻ

തിരുവനന്തപുരം: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുൽ മാങ്കുട്ടത്തിലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കരൻ രംഗത്ത്. രാഹുൽ തന്നോട് സോഷ്യൽ മീഡിയയിലൂടെ ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചുവെന്നാണ് ഹണി ഭാസ്‌കർ ആരോപിച്ചത്. രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും എന്നാൽ അയാളിൽ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഹണി വ്യക്തമാക്കി. രാഹുലിന്റെ ഇരകളിൽ വനിതാ കോൺഗ്രസ് പ്രവർത്തകരുമുണ്ട്. ‘രാഹുലിനെതിരെ നിയമനടപടിയെ കുറിച്ച് ആലോചിച്ചിട്ടില്ല. ധൈര്യമുണ്ടെങ്കിൽ രാഹുൽ […]
Read More

രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും ദീപാ ദാസ് മുൻഷിക്ക് പരാതി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വെളിപ്പെടുത്തലുകളുടെ പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്‌നിന്നു നീക്കിയേക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇതു സംബന്ധിച്ച അനൗദ്യോഗിക ചർച്ച നടത്തി. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാകും ഔദ്യോഗിക തീരുമാനം. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ പരാതി നൽകിയെന്നറിയുന്നു. പരാതിയെക്കുറിച്ച് […]
Read More

”ആ നേതാവ് സൈക്കോ, തെളിവുകൾ നശിപ്പിക്കും, തനിക്ക് നീതി ലഭിച്ചില്ല, ഇരുട്ടിന്റെ മറവിൽ വീഡിയോ കോൾ”

: പാലക്കാട് അശ്ലീല സന്ദേശം അയച്ച യുവനേതാവിന് സൈക്കോ ക്യാരക്ടർ ആണെന്ന് മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ്. പരിചയപ്പെട്ടപ്പോൾ തന്നെ അശ്ലീല സന്ദേശം അയച്ചു. രാഷ്ട്രീയ നേതാവാകാൻ പോലും ആ വ്യക്തിക്ക് യോഗ്യതയില്ല. അങ്ങനെ യോഗ്യത ഉണ്ടായിരുന്നെങ്കിൽ സ്ത്രീകളോട് ഇങ്ങനെ പെരുമാറില്ല. ഇനിയെങ്കിലും പ്രസ്ഥാനം ധാർമികത കാണിക്കണം. ഇക്കാര്യം പറഞ്ഞ നേതാക്കളിൽനിന്നു തനിക്ക് നീതി ലഭിച്ചില്ല. തനിക്ക് നീതി ലഭിക്കാത്തത് പ്രതിപക്ഷ നേതാവിൽ നിന്നാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് അങ്ങനെ പെരുമാറിയിട്ടില്ല. പ്രതിപക്ഷ […]
Read More

രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബി.ജെ.പി പ്രതിഷേധം

പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ട് എം എൽ എ ഓഫീസിലേക്ക് മാർച്ച്‌നടത്തി ബിജെപി. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ,പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധിച്ചത്. മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് […]
Read More

കണ്ണൂരിൽ ഭർത്താവിന്റെ വീട്ടിലെത്തി 35കാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; യുവതിക്കും യുവാവിനും പൊള്ളൽ

കണ്ണൂർ: കുറ്റിയാട്ടൂർ ഉരുവച്ചാലിൽ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. കുട്ടാവ് സ്വദേശിയായ ജിജേഷ് (40) ആണ് പ്രവീണയെ (35) തീകൊളുത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണ് സംഭവം. ഇരുവർക്കും സാരമായി പൊള്ളലേറ്റു. വെള്ളം ചോദിച്ചെത്തിയ ജിജേഷ്, വീടിനു പിറകുവശത്തുണ്ടായിരുന്ന പ്രവീണയുടെ മേൽ ഇന്ധനം ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. സാരമായി പൊള്ളലേറ്റ ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പ്രവീണയുടെ ഭർത്താവിന്റെ വീടാണ് ഉരുവച്ചാലിൽ. സ്വന്തം വീട് […]
Read More

യുവരാഷ്ട്രീയ നേതാവ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലുമായി യുവ മാധ്യമ പ്രവർത്തക. മാധ്യമ പ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോർജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തൽ. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി ആൻ ജോർജ് പറഞ്ഞു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് […]
Read More

പ്രിയപ്പെട്ട പപ്പയ്ക്ക്, സ്‌നേഹത്തോടെ രാഹുൽഗാന്ധി      

ന്യൂഡൽഹി: അച്ഛനെ വട്ടംചേർത്ത് പിടിച്ച് നെഞ്ചിൽ ചുംബിക്കുന്ന കുട്ടിക്കാലത്തെ മനോഹര ചിത്രം പങ്കുവച്ച് രാഹുൽഗാന്ധി. ഇതോടൊപ്പം കാറിൽ സഹോദരിയോടും അച്ഛനോടുമൊപ്പം കളിച്ച് ചിരിക്കുന്ന ഓർമച്ചിത്രം, അതേ അച്ഛന്റെ ഛായാചിത്രത്തിനുമുന്നിൽ കൂപ്പുകൈയോടെ നിൽക്കുന്ന ചിത്രങ്ങൾ എന്നിവയെല്ലാം പങ്കുവച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81ാം ജന്മദിനത്തിലാണ് അച്ഛനൊപ്പമുള്ള ഹൃദ്യമായ ഫോട്ടോകളും കുറിപ്പും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവച്ചത്. ‘എല്ലാ പൗരന്മാരെയും ബഹുമാനിക്കുന്ന, സൗഹാർദമുള്ള, ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയിൽ ശക്തമായി നിലകൊള്ളുന്ന ഒരു ഇന്ത്യ. പപ്പാ, നിങ്ങളുടെ […]
Read More

‘ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഭക്ഷണത്തിനു രുചിയും മണവും കിട്ടിയിരുന്നില്ല, ഇപ്പോൾ മമ്മൂട്ടി കൂടുതൽ ഉഷാറായി’

കൊച്ചി: മമ്മൂട്ടി അസുഖത്തെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നതായും വൈകാതെ അഭിനയത്തിലേക്ക് മടങ്ങി വരുമെന്നും നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. ചികിത്സയുടെ ആദ്യകാലങ്ങളിൽ ഭക്ഷണത്തിന് രുചി തോന്നിയിരുന്നില്ല. മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം മാറി. ആൾക്കൂട്ടങ്ങളുടെ ഇടയിലേക്ക് വൈകാതെ മമ്മൂട്ടി മടങ്ങിവരുമെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ഇടയ്ക്ക് വെറുതെ വർത്തമാനം പറയാൻ പോലും മമ്മൂട്ടി വിളിക്കാറുണ്ടെന്ന് ഒരു ടി.വി ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. രോഗം പൂർണമായും ഭേദമായെന്ന് മമ്മൂട്ടി വിളിച്ചു പറഞ്ഞതിനെക്കുറിച്ച് വി.കെ. […]
Read More