Imac Kochi

ഒഡീഷയിലെ പുരിയിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീക്കൊളുത്തി

ഒഡീഷയിലെ പുരിയിൽ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് പെട്രോളൊഴിച്ച് തീകൊളുത്തി. ശനിയാഴ്ച രാവിലെയാണ് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന 15-കാരിയായ പെൺകുട്ടിയ്ക്കു നേരെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ പെൺകുട്ടിയെ ഭൂവനേശ്വർ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യം നടത്തിയ ശേഷം കുറ്റവാളികൾ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ഇവരെ കണ്ടെത്തിയില്ല. പെൺകുട്ടിക്കെതിരെ ഉണ്ടായ ആക്രമണം ഞെട്ടലുണ്ടാക്കിയെന്ന് സ്ത്രീ ശിശുവികസന വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി പ്രവതി പരിഡ എക്‌സിൽ കുറിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടാനും കർശന നടപടികൾ സ്വീകരിക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്,’ ഉപമുഖ്യമന്ത്രി അറിയിച്ചു. ഒഡീഷയിൽ […]
Read More

അഹമ്മദാബാദ് വിമാനദുരന്തം, റിപ്പോർട്ടുകൾക്കെതിരെ പൈലറ്റുമാരുടെ സംഘടന

അഹമ്മദാബാദ് വിമാനദുരന്തമുണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്ത യുഎസ് മാധ്യമം ‘വാൾ സ്ട്രീറ്റ് ജേണലി’നും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനുമെതിരേ നിയമനടപടിയുമായി പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ് (എഫ്ഐപി). എയർ ഇന്ത്യ. അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവോ കോക്ക്പിറ്റ് ആശയക്കുഴപ്പമോ ആണെന്ന റിപ്പോർട്ടുകൾക്കെതിരെയാണ് നടപടി. ഈ റിപ്പോർട്ടിൽ കാരണമെന്ന തെളിവൊന്നുമില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. പ്രത്യേക ഉദ്ദേശംവെച്ചുള്ളതും സ്ഥിരീകരണമില്ലാത്തതുമായ വാർത്ത പ്രസിദ്ധീകരിച്ച ഈ മാധ്യമ സ്ഥാപനങ്ങൾ ഔദ്യോഗികമായി മാപ്പുപറയണമെന്നും എഫ്ഐപി ആവശ്യപ്പെട്ടു. പ്രത്യേകിച്ചും സംഭവത്തെക്കുറിച്ച് അന്വേഷണം […]
Read More

മിഥുനെ അവസാനമായി കണ്ട് അമ്മ; കണ്ണീർ അടക്കാനാവാത്ത നോവ്

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ സുരക്ഷയില്ലാതെ കടന്നുപോയ വൈദ്യുതിക്കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ച മിഥുനെ അവസാനമായി കണ്ട് അമ്മ. നിയന്ത്രണം വിട്ടു കരഞ്ഞ അമ്മയെ ആശ്വസിപ്പിക്കാൻ ആർക്കും സാധിച്ചില്ല. തേവലക്കര സ്‌കൂളിൽ രാവിലെ മുതൽ ഉച്ചവരെ പൊതുദർശനത്തിന് മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ വിദ്യാർഥികളും നാട്ടുകാരുമായി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. തുടർന്ന് ഉച്ചയോടെ സ്‌കൂളിൽനിന്ന് മൃതദേഹം വീട്ടിലേയ്ക്ക് എത്തിച്ചു. യാത്രാമധ്യേ വഴിനീളെ മിഥുനെ ഒരുനോക്ക് കാണാൻ നിരവധി ആളുകൾ കാത്തുനിന്നിരുന്നു. വീട്ടിലും നിരവധി ആളുകൾ അന്ത്യോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നു. വൈകീട്ട് […]
Read More

ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്,രക്ഷപ്പെടാൻ ശ്രമിച്ച ശിവനാരായൺ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്യ്തു

പ്ലാറ്റ്‌ഫോമിൽ വച്ച് വാക്കു തർക്കത്തിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു പിടിച്ചുതള്ളിയിട്ട് കൊന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ദിവ സ്റ്റേഷനിലായിരുന്നു സംഭവം. 39 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദിവ ഈസ്റ്റിലെ താമസക്കാരനായ രാജൻ ശിവനാരായൺ സിങ് അറസ്റ്റിലായി. യുവതിയുടെ പേരുവിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ശിവനാരായൺ സിങ്ങും യുവതിയും പ്ലാറ്റ്ഫോമിൽ സംസാരിച്ചു നിൽക്കവേ വാക്കേറ്റമുണ്ടാകുകയും യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. തുടർന്ന് കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു. യുവതി തൽക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു. ഓടി […]
Read More

ലൈംഗിക തൊഴിൽ ചെയ്യാൻ വിസമ്മതിച്ചു; പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തി

ലൈംഗിക തൊഴിൽ ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ പങ്കാളി കൊലപ്പെടുത്തി. 24 വയസ്സുള്ള പുഷ്പയെയാണ് പങ്കാളിയായ ഷെയ്ഖ് ഷമ്മ കൊന്നത്. പ്രസവശേഷം ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു പുഷ്പ പ്രതിയുടെ കൂടെയായിരുന്നു കഴിഞ്ഞ എട്ടുമാസമായി താമസിക്കുന്നത്. ആക്രമണ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു. തുടയിലും നെഞ്ചിലും മാരക കുത്തേറ്റാണ് പുഷ്പ കൊല്ലപ്പെട്ടത്. അടുത്തിടെയായി പുഷ്പയ്ക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടോ എന്ന് ഷെയ്ഖിനു സംശയമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്ങ്ങളുണ്ടായിരുന്നു. തുടർന്നായിരുന്നു പണത്തിനായി ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാൻ നിർബന്ധിച്ചുള്ള പീഡനം. സംഭവ […]
Read More

ദമ്പതികളെ തീകൊളുത്തി; യുവാവ് തൂങ്ങിമരിച്ചു

വടുതലയിൽ കൊടുംക്രൂരത. അയൽവാസികളായ ദമ്പതികളെ  തീകൊളുത്തി  യുവാവ് തൂങ്ങിമരിച്ചു. അതിർത്തി തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് സൂചന. ക്രിസ്റ്റഫർ, ഭാര്യ മേരികുട്ടി എന്നിവരെയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. വില്യം എന്നയാൾ തൂങ്ങി മരിച്ചു. സ്‌കൂട്ടറിൽ വരുന്നതിനിടെ ദമ്പതികളെ തടഞ്ഞുനിർത്തി തലയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇരുവരെയും ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികളെ തീ കൊളുത്തിയ ശേഷം വീട്ടിൽ പോയി വില്യം തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റവരുടെ നില അതീവ ?ഗുരുതരമായി തുടരുകയാണ്. നാളുകളായി ഇവർ തമ്മിൽ തർക്കവും […]
Read More

കഴിഞ്ഞ 14 വർഷത്തിനിടെ റദ്ദാക്കിയത് 1.15 കോടി ആധാർ കാർഡുകൾ

കഴിഞ്ഞ 14 വർഷത്തിനിടെ 1.15 കോടി ആധാർ കാർഡുകൾ മാത്രമാണ് റദ്ദാക്കി. യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് കാർഡുകൾ റദ്ദാക്കിയത്. 2025 ജൂണിലെ കണക്കുകൾ പ്രകാരം 142.39 കോടി ആധാർ കാർഡ് ഉടമകളാണ് ഇന്ത്യയിലുള്ളത്. രാജ്യത്തിന്റെ ആകെ ജനസംഖ്യ 146.39 കോടി ആയിരിക്കുമ്പോഴുള്ള സ്ഥിതിയാണിത്. 2007നും 2019നും ഇടക്ക് പ്രതിവർഷം 83.5 ലക്ഷം പേരാണ് മരിക്കുന്നത്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്നും ഒരാൾ മരിച്ചുവെന്ന വിവരം ലഭിച്ചാൽ അതിന്റെ അടിസ്ഥാനത്തിലാണ് കാർഡ് റദ്ദാക്കുന്നത്. ആധാർ […]
Read More

ഭർത്താവിന് ശാരീരികബന്ധം നിഷേധിക്കുന്നതും വിവാഹേതരബന്ധമുണ്ടെന്ന് സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം മുംബയ് ഹൈക്കോടതി

മുംബൈ: ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ഭാര്യയുടെ ഈ പെരുമാറ്റം ഭർത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി. യുവാവിന് വിവാഹമോചനം നൽകി ക്കൊണ്ടുള്ള കുടുംബകോടതി ഉത്തരവിനെതിരേ യുവതി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം. ഭർതൃവീട്ടുകാരുടെ അതിക്രമത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ടെങ്കിലും ഭർത്താവിനെ ഇഷ്ടപ്പെടുന്നതായും അതിനാൽ വിവാഹബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യുവതി […]
Read More

”പെട്ടെന്ന് പറഞ്ഞപ്പോൾ വാക്കുകൾ മാറിപ്പോയി, പരാമർശം ഒഴിവാക്കേണ്ടതായിരുന്നു”; മന്ത്രി ചിഞ്ചുറാണിയുടെ ഖേദം

തേവലക്കര സ്‌കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് മന്ത്രി ജെ ചിഞ്ചുറാണി. അപകടത്തെക്കുറിച്ച് ഇന്നലെ നടത്തിയ പരാമർശത്തിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചു. പരാമർശം താൻ ഒഴിവാക്കേണ്ടതായിരുന്നുവെന്നും പെട്ടെന്ന് പറഞ്ഞപ്പോൾ വാക്കുകൾ മാറിപ്പോയതാണെന്നും ചിഞ്ചുറാണി പ്രതികരിച്ചു. വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അദ്ധ്യാപകരെ കുറ്റംപറയാൻ പറ്റില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കളിക്കുന്നതിനിടെ സഹപാഠിയുടെ ചെരുപ്പ് അടുത്തുള്ള ഷെഡിന് മുകളിൽ വീണു. കയറരുതെന്ന് സഹപാഠികൾ പറഞ്ഞിട്ടും അതെടുക്കാൻ കുട്ടി വലിഞ്ഞുകയറി. […]
Read More

എ.ഡി.ജി.പിയുടെ ട്രാക്ടർ യാത്രയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

എഡിജിപി എം.ആർ. അജിത്കുമാർ ശബരിമലയിലേക്ക് നടത്തിയ ട്രാക്ടർ യാത്രയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അജിത്കുമാറിനൊപ്പം രണ്ട് പേഴ്സണൽ സ്റ്റാഫുകളും ട്രാക്ടറിലുള്ള വീഡിയോയാണിത്. പമ്പയിൽനിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിൽ യാത്ര ചെയ്തതാണ് വിവാദത്തിന് കാരണമായത്. സന്നിധാനത്ത് നവഗ്രഹ വിഗ്രഹ പ്രതിഷ്ഠ നടന്ന ദിവസമാണ് അജിത്കുമാർ ശബരിമലയിലെത്തിയത്. സന്നിധാനത്തുനിന്ന് പമ്പയിലേക്ക് യാത്രചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്. പമ്പ-സന്നിധാനം റൂട്ടിൽ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതിൽ ഉണ്ടാകാൻ പാടില്ലെന്നും 12 വർഷം മുമ്പ് ഹൈക്കോടതി വിധിച്ചതാണ്. […]
Read More