വി.സി നിയമനം; സർക്കാർ വാദം അംഗീകരിച്ച് സുപ്രീംകോടതി, മുഖ്യമന്ത്രി-ധൂലിയ കൂടിക്കാഴ്ചയുണ്ടാകും
ന്യൂഡൽഹി: സാങ്കേതിക സർവകലാശാലയുടെയും ഡിജിറ്റൽ സർവകലാശാലയുടെ വൈസ് ചാൻസർമാരെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി ജസ്റ്റിസ് സുധാൻശു ധൂലിയയെ സുപ്രീംകോടതി നിയമിച്ചു. കമ്മിറ്റിയിലെ മറ്റ് നാലംഗങ്ങളെ ജസ്റ്റിസ് സുധാൻശു ധൂലിയയ്ക്ക് തിരഞ്ഞെടുക്കാം. സെർച്ച് കമ്മിറ്റിയിൽ യുജിസിയുടെ പ്രതിനിധി ഉണ്ടാകില്ല. പശ്ചിമ ബംഗാളിലെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ ചെയർമാനായി വിരമിച്ച മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെ സുപ്രീം കോടതി നേരത്തെ നിയമിച്ചിരുന്നു. സമാനമായ രീതിയിൽ ഡിജിറ്റൽ സർവകലാശാലയിലെയും സാങ്കേതിക സർവകലാശാലയിലെ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് […]









