നവീൻ ബാബുവിന്റെ മരണം തുടരന്വേഷണം എതിർത്ത് പൊലീസും ദിവ്യയും
കണ്ണൂർ: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തള്ളണമെന്ന് പൊലീസും പ്രതിയായ പി.പി.ദിവ്യയും കോടതിയിൽ. നിയമപരമായോ വസ്തുതാപരമായോ നിലനിൽക്കാത്ത ഹർജിയാണിതെന്ന് ഇരുകക്ഷികളും വാദിച്ചു. അന്വേഷണ പരിധിയിലുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ച് ഏകപ്രതി പി.പി.ദിവ്യ കുറ്റക്കാരിയെന്ന് കണ്ടെത്തിയതായി കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ ഹൈക്കോടതിയും സുപ്രീംകോടതിയും അന്വേഷണം ശരിയായ രീതിയിലാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും […]









