മിഥുന്റെ വീട്ടിലെ ചുമരിലെ സ്‌നേഹചിത്രങ്ങൾ ബാക്കി കണ്ണീരോർമ്മയായി സർട്ടിഫിക്കറ്റും മെഡലുകളും
ആ കുഞ്ഞുവീടിന്റെ ചുമരിൽ നിറയെ മിഥുൻ വരച്ചിട്ട സ്‌നേഹച്ചിത്രങ്ങളുണ്ട്. ഒരിടത്ത് കുറിച്ചിട്ട ഹാപ്പി ബർത്ത്‌ഡേ അക്ഷരങ്ങൾക്കൊപ്പം കറുത്ത മഷികൊണ്ട് കുത്തിക്കുറിച്ചിട്ടുണ്ട്, മനു, സുജ, സുജിൻ, മിഥു എന്നെഴുതിയിരിക്കുന്നു. കാണുവർക്കൊന്നും സഹിക്കാവുന്നതല്ല. പൊട്ടിക്കരയുന്ന അനുജനും അമ്മൂമ്മയും അച്ഛനും. സ്‌കൂൾ കെട്ടിടത്തോടുചേർന്നുള്ള സുരക്ഷയില്ലാത്ത വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂൾ വിദ്യാർത്ഥിയായ പടിഞ്ഞാറെ കല്ലട വലിയപാടം കിഴക്ക് അങ്കണവാടിക്കുസമീപം മനുവിലാസത്തിൽ മനുവിന്റെ മകനുമാണ് മിഥുൻ. സ്‌കൂൾ വളപ്പിലെ സൈക്കിൾ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയപ്പോഴാണ് ഷോക്കേറ്റത്. വ്യാഴാഴ്ച […]









