നിപ ഭീതിയിൽ പാലക്കാട്, കേന്ദ്രസംഘം ഉടൻ എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തെക്കുറിച്ച് വിലയിരുത്താൻ കേന്ദ്രസംഘമെത്തുന്നു. നാഷണൽ ഔട്ട്‌ബ്രേക്ക് റെസ്‌പോൺസ് സംഘമാണ് ഒരാഴ്ചയ്ക്കുള്ളിൽ എത്തുന്നത്. ഈ സംഘമെത്തുന്നതോടെ സംസ്ഥാനത്തിനു വേണ്ടണ്ട എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേ സമയം നിപയുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിഗമനം. പാലക്കാട് ചികിത്സയിലുള്ള യുവതിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ സാമ്പിൾ പരിശോധനാ ഫലം പുറത്തുവന്നു. കോഴിക്കോട് വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ഇവരിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജ് […]