Imac Kochi

നടൻ കലാഭവൻ നവാസ് അന്തരിച്ചു, കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ, ഹൃദയാഘാതമാണെന്ന് സംശയം

നടനും ഗായകനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ നവാസ് അന്തരിച്ചു. 51  വ യസായിരുന്നു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുഹൃദയാഘാതമാണെന്ന് കരുതുന്നു. . ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ നവാസ് കലാഭവനിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും അറിയപ്പെംടുന്ന ടെലിവിഷൻ, […]
Read More

”പുരസ്‌കാരം പങ്കുവെയ്ക്കാമെന്നിരിക്കെ എങ്ങനെ സഹനടിയാകുമെന്ന് പ്രിയപ്പെട്ടവർ ചോദിക്കും, ഇതേ രാഷ്ട്രീയം തന്നെ അന്നും പ്രവർത്തിച്ചത്”

കൊച്ചി: രണ്ട് മികച്ച നടികൾക്ക് അവാർഡ് പങ്കുവെയ്ക്കാമെന്നിരിക്കെ എങ്ങനെ സഹനടിയാകും എന്ന ചോദ്യമാണ് പ്രിയപ്പെട്ടവർ ചോദിക്കുക. അവാർഡ് പ്രതീക്ഷിച്ച് അഭിനയിച്ചിട്ടില്ല എന്നും ഉർവശി പറഞ്ഞു. സംവിധായകൻ ക്രിസ്റ്റോ ടോമിക്കും ഉള്ളൊഴുക്ക് എന്ന ചിത്രത്തിനും ലഭിച്ച അംഗീകാരത്തിൽ സന്തോഷമെന്നും ഉർവശി കൂട്ടിച്ചേർത്തു. 71-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ ഉർവശി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രതികരണം. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ‘സന്തോഷം, നിങ്ങളെപ്പോലെ ഞാനും സന്തോഷിക്കുന്നു. ക്രിസ്റ്റോ ടോമിക്കും ഉള്ളൊഴുക്ക് എന്ന ചിത്രത്തിനും ലഭിച്ച അം?ഗീകാരത്തിൽ […]
Read More

അമിത് ഷായുടെ വാക്കുകൾ പോലും കാറ്റിൽ പറത്തി; നീതി നിഷേധം നടന്നാൽ തെരുവിൽ ഇറങ്ങേണ്ടി വരും

മതപരിവർത്തന കുറ്റം ആരോപിച്ച് അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസിനും പ്രീതി മേരിക്കും ജാമ്യം ലഭിക്കാത്തതിൽ വിമർശനവുമായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. അമിത് ഷായുടെ വാക്കുകൾ പോലും കാറ്റിൽ പറത്തിയാണ് ഇന്നു ഛത്തീസ്ഗഡ് സർക്കാർ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്തത്. തീവ്രവാദ സംഘടകൾക്ക് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാൻ സാഹചര്യം ഒരുക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ”ജാമ്യം നിഷേധിക്കപ്പെട്ടു എന്നത് ദുഃഖകരമാണ്. അമിത് ഷാ ഇടപെട്ടതിന് പിന്നാലെ സംസ്ഥാന സർക്കാർ ജാമ്യത്തെ എതിർക്കില്ലെന്നാണ് […]
Read More

അൻസിലിന്റെ മരണം കൊലപാതകം പെൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിന്റെ (38) മരണം കൊലപാതകം. പൊലീസ്. സംഭവത്തിൽ അൻസിലിന്റെ പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീനയെ (30) കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. അൻസിലിന്റെ മരണത്തിന് പിന്നാലെ അഥീനയെ കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അൻസിലിനെ ഒഴിവാക്കാനായി അഥീന കളനാശിനി നൽകി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. ചേലാടുള്ള ഒരു കടയിൽ നിന്നാണ് ഈ കളനാശിനി വാങ്ങിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് എങ്ങനെ അൻസിലിന്റെ അകത്തെത്തി എന്ന കാര്യത്തിൽ […]
Read More

3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്; അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടിസ്

3000 കോടി രൂപയുടെ  വായ്പാതട്ടിപ്പിൽ അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ് (ഇ.ഡി). കേസിൽ ചോദ്യം ചെയ്യലിനായി അനിൽ അംബാനിക്കു നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചത്. ചൊവാഴ്ച ഇ.ഡിക്കു മുന്നിൽ ഹാജരാകാനാണ് അനിൽ അംബാനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമനടപടികളിൽനിന്നു രക്ഷപ്പെടാതിരിക്കാനാണ് അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചതെന്നാണ് വിവരം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും നോട്ടിസ് അയച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് പോകാൻ ശ്രമിച്ചാൽ കസ്റ്റഡിയിലെടുക്കാനും ഉദ്യോഗസ്ഥർ നിർദേശം നൽകി.  
Read More

തേങ്ങ പറിച്ചതിനെ ചൊല്ലി തർക്കം; ഒരുകുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു

തേങ്ങ പറിച്ചതിന് പിന്നാലെയുണ്ടായ കുടുംബവഴക്കിൽ കൂടരഞ്ഞി കൽപിനിയിൽ ഒരുകുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. കൽപിനി സ്വദേശി ജോണിയെയും കുടുംബത്തിനെയും ജോണിയുടെ സഹോദര പുത്രൻ ജോമിഷാണ് വെട്ടി പരിക്കേൽപിച്ചത്. സംഘർഷത്തിൽ പ്രതി ജോമിഷിനും പരിക്കുണ്ട്. ജോണി, ഭാര്യ മേരി, മകൾ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവരെയാണ് ജോണിയുടെ സഹോദര പുത്രൻ ജോമിഷ് വെട്ടി പരിക്കേൽപിച്ചത്. നേരത്തെ തന്നെ തർക്കമുള്ള ജോണിയുടെ സഹോദരിയുടെ പറമ്പിൽ നിന്നും ജോണി തേങ്ങ പറിച്ചതിനെ ചൊല്ലിയാണ് വാക്കുതർക്കം ഉണ്ടായത്. അവിവാഹിതയായ ഈ സഹോദരി ജോമിഷിന്റെ കൂടെയാണ് […]
Read More

ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടന്മാർ; റാണി മുഖർജി നടി: വിജയരാഘവനും ഉർവശിക്കും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. 2023-ലെ ചിത്രങ്ങൾക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകുന്നത്. ട്വൽത്ത് ഫെയിൽ ആണ് മികച്ച ഫീച്ചർ സിനിമ. ദ കേരള സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്ത സുദിപ്‌തോ സെൻ ആണ് മികച്ച സംവിധായകൻ. ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി എന്നിവരെ മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു. മിസിസ് ചാറ്റർജി […]
Read More

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ, ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ

മനുഷ്യക്കടത്ത് കുറ്റം ചുമത്തി ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ തീരുമാനം നാളെ. ഹർജിയിൽ നാളെ ബിലാസ്പൂരിലെ എൻ.ഐ.എ കോടതി വിധി പറയും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എത്തിർത്തതായാണ് സൂചന. ഹർജിയിൽ ഇന്ന് വാദം പൂർത്തിയായി. ജാമ്യം തേടി കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയെ സമീപിക്കും.
Read More

എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊലപ്പെടുത്തിയവരെ പിടിച്ച് പൊലീസ്

എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊലപ്പെടുത്തിയവരെ പൊലീസ് പിടികൂടി. എട്ടാം ക്ലാസ് വിദ്യാർഥി നിഷ്ചിത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഗുരുമൂർത്തി, ഗോപീകൃഷ്ണ എന്നിവരാണ് പിടിയിലായത്. നിഷ്ചിത്തിന്റെ വീട്ടിലെ ഡ്രൈവറാണ് ഗുരുമൂർത്തി. പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഇരുവരും പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. മുട്ടിനുതാഴെ വെടിവച്ചാണ് ഇരുവരെയും കീഴടക്കിയത്. ഗുരുമൂർത്തിക്ക് രണ്ടു കാലിലും ഗോപീകൃഷ്ണയ്ക്ക് വലതുകാലിനും പരുക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായ നിഷ്ചിത്തിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വിജനമായ പ്രദേശത്താണ് കണ്ടെത്തിയത്. ബുധനാഴ്ച ട്യൂഷന് പോയി മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്. […]
Read More

”കത്ത് അടിക്കാനുള്ള പേപ്പർ വരെ കൈയിൽനിന്നു പണം കൊടുത്തു വാങ്ങണം. എനിക്ക് ഓഫിസോ, സ്റ്റാഫോ ഇല്ല” നോട്ടിസിന് ഒരാഴ്ചയ്ക്കുള്ളിൽ മറുപടിയെന്ന് ഡോ.ഹാരിസ്

തിരുവനന്തപുരം: ആശുപത്രിയിലെ ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ കണ്ണീരോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ.സി. എച്ച്. ഹാരിസ്. ഒരാഴ്ചയ്ക്കുള്ളിൽ കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സമിതിയിലുണ്ടായിരുന്ന ഡോക്ടർമാർ ഏറെ വർഷമായി അറിയാവുന്നവരാണ്. അവരൊന്നും തന്നെപ്പറ്റി മോശമായി എഴുതുന്നവരല്ല. എപ്പോഴും കത്തു മുഖേന അധികൃതരെ വിവരങ്ങൾ അറിയിക്കാൻ പല വിഷമതകളുണ്ട്. കത്ത് അടിക്കാനുള്ള പേപ്പർ വരെ കൈയിൽനിന്നു പണം കൊടുത്തു വാങ്ങണം. എനിക്ക് […]
Read More