മെസി വരും ട്ടാ’, അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും, സൗഹൃദ മത്സരം കളിക്കും
കാത്തിരിപ്പിന് വിരാമം, ലയണൽ മെസി കേരളത്തിലെത്തും. മെസി ഉൾപ്പെടുന്ന അർജന്റീനയുടെ ഫുട്ബോൾ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു. നവംബർ പത്തിനും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ‘മെസ്സി വരും ട്ടാ..’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്നാണ് അർജന്റീന ഫുട്ബോൾ ടീം അറിയിച്ചത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് […]









