കണ്ണൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം; പ്രതി ജിജേഷ് മരിച്ചു
കണ്ണൂർ: കുറ്റിയാട്ടൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചു. പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ജിജേഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിജേഷ് തീകൊളുത്തിയ ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണ (39) മരിച്ചത്. ബുധനാഴ്ചയായിരുന്നു ആക്രമണം. അജീഷിന്റെ അച്ഛൻ അച്യുതനും അമ്മ സുശീലയും പ്രവീണയും മകൾ ശിവദയും താമസിക്കുന്ന വാടകവീട്ടിലാണ് സംഭവം നടന്നത്. അജീഷ് വിദേശത്താണ്. വീടിന്റെ […]









