Imac Kochi

ആലപ്പുഴയിൽ സ്ത്രീ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മുറിയിൽ മുളകുപൊടി വിതറി, സ്വർണവളകൾ നഷ്ടപ്പെട്ടു

ആലപ്പുഴ: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പള്ളി ഒറ്റപന ചെമ്പകപള്ളി റംലത്ത് കുഞ്ഞുമോൾ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രദേശവാസികൾ ഇവരെ മരിച്ച നിലയിൽ കണ്ടത്. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകം ആണെന്നാണ് പ്രാഥമികനിഗമനം. ഇവരുടെ രണ്ടു സ്വർണവളകളും നഷ്ടപ്പെട്ടിട്ടുണ്ട്. വീടിനുള്ളിൽ മുളകുപൊടി വിതറിയിട്ടുണ്ട്. വീടിന്റെ അടുക്കളവാതിൽ തുറന്നു കിടക്കുകയായിരുന്നു.
Read More

”എല്ലാ പാർട്ടികളും ഒരുപോലെ, തിരഞ്ഞെടുപ്പ് കമ്മിഷനെ പേടിപ്പിക്കേണ്ട… കേരളത്തിലേതടക്കം എല്ലാം അടിസ്ഥാനരഹിത ആരോപണം”

ന്യൂഡൽഹി: തിരഞ്ഞെടുപ്പു കമ്മിഷന് ഒരു രാഷ്ട്രീയ പാർട്ടികളോടും വിവേചനമില്ലെന്നും വോട്ടുകൊള്ള അടക്കമുള്ള ആരോപണങ്ങളെ കമ്മിഷനോ വോട്ടർമാരോ ഭയപ്പെടുന്നില്ലെന്നും കമ്മിഷന്റെ തോളിൽ തോക്കു വച്ച് വോട്ടർമാരെ ലക്ഷ്യമിട്ടു രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി. ബിഹാറിൽ സമഗ്ര വോട്ടർപട്ടിക പരിഷ്‌കാരം (എസ്.ഐ.ആർ) സംബന്ധിച്ച് ഉയർന്ന വിവാദങ്ങളുടെയും രാഹുൽ ഗാന്ധിയുടെ ‘വോട്ടുകൊള്ള’ ആരോപണത്തിന്റെയും പശ്ചാത്തലത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ മറുപടി. ഇന്ത്യൻ ഭരണഘടന അനുസരിച്ച്, 18 വയസ്സ് തികഞ്ഞ ഓരോ […]
Read More

‘ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധം’; രാഹുലിന്റെ ‘വോട്ടർ അധികാർ’ യാത്രയ്ക്ക് തുടക്കമായി

സസാറാം (ബിഹാർ): ‘വോട്ടുകവർച്ച’ ആരോപണമുന്നയിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി നടത്തുന്ന 1300 കിലോമീറ്റർ ‘വോട്ടർ അധികാർ’ യാത്രയ്ക്ക് ഞായറാഴ്ച ബിഹാറിലെ സസാറാമിൽ തുടക്കമായി. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താൻ നടത്തുന്നതെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ‘ബിജെപി ജയിക്കുന്നത് കള്ളവോട്ട് കൊണ്ടാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റൽ തെളിവുകളോ കമ്മിഷൻ നൽകുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്താണ് ചെയ്യുന്നതെന്ന് വാർത്താസമ്മേളനങ്ങളിലൂടെ കോൺഗ്രസ് തുറന്നുകാട്ടി. ബിഹാറിൽ മാത്രമല്ല, അസമിലും […]
Read More

ആടിനെ വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്യും; സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച് മുങ്ങും; യുവാവ് പിടിയിൽ

അടൂർ: ആടിനെ വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്ത ശേഷം സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തത്.  വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് എരുവേശി തുരുത്തേൽ വീട്ടിൽ അഖിൽ അശോകനെയാണ് (27) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അഖിൽ അശോകൻ ആട് വിൽപ്പനയുമായി ബന്ധപ്പെട്ട് തന്റെ മൊബൈൽ നമ്പർ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട യുവതി നമ്പരിൽ ബന്ധപ്പെട്ടു. തുടർന്ന് […]
Read More

നവീൻ ബാബുവിന്റെ മരണം തുടരന്വേഷണം എതിർത്ത് പൊലീസും ദിവ്യയും

കണ്ണൂർ: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തള്ളണമെന്ന് പൊലീസും പ്രതിയായ പി.പി.ദിവ്യയും കോടതിയിൽ. നിയമപരമായോ വസ്തുതാപരമായോ നിലനിൽക്കാത്ത ഹർജിയാണിതെന്ന് ഇരുകക്ഷികളും വാദിച്ചു. അന്വേഷണ പരിധിയിലുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ച് ഏകപ്രതി പി.പി.ദിവ്യ കുറ്റക്കാരിയെന്ന് കണ്ടെത്തിയതായി കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ ഹൈക്കോടതിയും സുപ്രീംകോടതിയും അന്വേഷണം ശരിയായ രീതിയിലാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും […]
Read More

മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേർക്ക് രോഗം, കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശിയായ യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. താമരശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയ ഇക്കഴിഞ്ഞ വ്യാഴാഴ്ച മരിച്ചിരുന്നു. പനി, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. […]
Read More

ജമ്മു കാശ്മീരിലെ കത്വയിൽ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും; ഏഴ് മരണം

ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഗ്രാമത്തിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടതായും ഭൂമിക്കും സ്വത്തിനും കാര്യമായ നാശനഷ്ടമുണ്ടായെന്നും അധികൃതർ അറിയിച്ചു. പൊലീസിന്റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും സംയുക്ത സംഘം സ്ഥലത്തെത്തി സന്നദ്ധപ്രവർത്തകരുമായി ചേർന്ന് കാണാതായവർക്കായി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കത്വ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഗാർഡ്, ചന്ദ എന്നീ […]
Read More

രണ്ട് മാസം മുമ്പ് വിവാഹിതരായ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി

മലപ്പുറം: നിലമ്പൂരിൽ നവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിലാണ് കണ്ടെത്തിയത്. അമൃതയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.
Read More

മൈത്രി ബഹ്റൈൻ ഇന്ത്യയുടെ 79 ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭക്ഷണവിതരണം നടത്തി

മൈത്രി ബഹ്‌റൈൻ ഇന്ത്യയുടെ 79 ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ട്യൂബ്ലി ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഭക്ഷണ വിതരണ ഉദ്ഘാടനം നടത്തി. മൈത്രി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ചീഫ് കോർഡിനേറ്റർ സുനിൽ ബാബു, ജോയിന്റ് സെക്രട്ടറി ഷബീർ അലി,ചാരിറ്റി കൺവീനർ അൻവർ ശൂരനാട് എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകർ ആയ കാസിം പാടത്തകായിൽ, അജീഷ് കെ വി, ഓ കെ കാസിം, മൊയ്തീൻ പയ്യോളി, മൂസകുട്ടി ഹാജി […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു രാവിലെ 8.00 മണിക്ക് ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി തുടർന്ന് ദേശഭക്തിഗാനവും മധുര വിതരണവും ഉണ്ടായിരുന്നു രാവിലെ 9.00 മണി മുതൽ ഇന്ത്യയെ കൂടുതൽ അറിയുവാനും ഇന്ത്യയുടെ ചരിത്രം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാനുമായി ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം ആസ്പദമാക്കി കുട്ടികൾക്കായി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു വിവിധ വിഭാഗങ്ങളിലായി നാല്പതോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിന് […]
Read More