Imac Kochi

അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ഇന്ത്യൻ ദമ്പതികൾക്ക് ദത്തെടുക്കാൻ കഴിയില്ലെന്ന് കോടതി

അമേരിക്കൻ പൗരത്വമുള്ള കുട്ടിയെഇന്ത്യൻ ദമ്പതികൾക്ക് ദത്തെടുക്കാൻ കഴിയില്ലെന്ന് കോടതി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ അവകാശമില്ലെന്ന് മുംബൈ ഹൈകോടതി. ബന്ധുക്കളായാൽപ്പോലും ഇങ്ങനെ ദത്തെടുക്കാൻ കഴിയില്ല. യു.എസ് പൗരത്വമുള്ള തങ്ങളുടെ ബന്ധുവിന്റെ കുഞ്ഞിനെ ദത്തെടുക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ദമ്പതികൾ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് രേവതി മോഹിത് ഡേരേ, നീര ഗോഖലെ എന്നിവരടങ്ങുന്ന ബഞ്ച് ബുധനാഴ്ചയാണ് നിർണായക വിധി പ്രഖ്യാപനം നടത്തിയത്. അമേരിക്കൻ കുട്ടി ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ആവശ്യമുള്ള സാഹചര്യത്തിലല്ല ഉള്ളത്. അതിനാൽ […]
Read More

വീഴ്ച കെ. എസ്. ഇ. ബിക്കും സ്‌കൂൾ അധികൃതർക്കും തുറന്നു പറഞ്ഞ് മന്ത്രി കെ. കൃഷ്ണൻകുട്ടി

തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വീഴ്ച തുറന്നുപറഞ്ഞു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. വൈദ്യുതി ലൈനിന് തറനിരപ്പിൽ നിന്ന് നിയമപ്രകാരമുള്ള അകലവ്യത്യാസം ഇല്ലാത്തതിനാൽ കെഎസ്ഇബിയും ലൈനിന് കീഴിൽ അനധികൃതമായി നിർമ്മാണ പ്രവർത്തനം നടത്തിയതിനര സ്‌കൂൾ അധികൃതരും ഉത്തരവാദികളാണെന്നു പ്രാഥമികമായി അന്വേഷണത്തിൽ വിലയിരുത്തുന്നു. സൈക്കിൾ ഷെഡ്ഡിന് മുകളിലൂടെ ഉണ്ടായിരുന്ന വൈദ്യുതി ലൈനിൽ ലൈനുകൾ കൂട്ടിമുട്ടി അപകടമുണ്ടാകാതിരിക്കാനായി സ്‌പേസർ സ്ഥാപിച്ചിരുന്നു. […]
Read More

രാജ്യത്തെ വൃത്തിയുള്ള നഗരം ഇൻഡോർ, നേട്ടം എട്ടാം തവണ

ശുചിത്വ സർവേയിൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം മദ്ധ്യപ്രദേശിലെ ഇൻഡോർ. ‘സ്വച്ച് സർവേക്ഷൻ’ എന്ന പേരിലുള്ള വാർഷിക സർവേയിൽ തുടർച്ചയായി എട്ടാം തവണയാണ് ഇൻഡോർ മികച്ച ശുചിത്വ നഗരമായി മാറുന്നത്. ഗുജറാത്തിലെ സൂറത്തും മഹാരാഷ്ട്രയിലെ നവി മുംബയും തൊട്ടുപിന്നാലെയുള്ള സ്ഥാനങ്ങൾ നേടി. മൂന്ന് മുതൽ പത്ത് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലാണ് നോയിഡ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന സ്ഥാനം സ്വന്തമാക്കിയത്. ചണ്ഡീഗഡ്, മൈസൂരു എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏറ്റവും ശുചിത്വമുള്ള നഗരമായി ഇൻഡോറിനെ […]
Read More

നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിയുമെതിരെ കേസ്, ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി

സിനിമാനിർമ്മാണത്തിലുണ്ടായ സാമ്പത്തിക തട്ടിപ്പിൽ നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തു. തല യോലപ്പറമ്പ് സ്വദേശി ഷംനാസാണ് പരാതി നൽകിയത്. ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. നിവിനെ കൂടാതെ സംവിധായകൻ എബ്രിഡ് ഷൈനിനെതിരെയും കേസെടുത്തു. കോട്ടയം തലയോലപ്പറമ്പ് പൊലീസാണ് നടനും സംവിധായകനുമെതിരെ കേസെടുത്തിരിക്കുന്നത്. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കേസിൽ കലാശിച്ചിരിക്കുന്നത്. ‘മഹാവീര്യർ’ എന്ന നിവിൻ പോളി ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായിരുന്നു പരാതിക്കാരനായ ഷംനാസ്. ആ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 90 ലക്ഷം രൂപയിലധികം കിട്ടാനുണ്ടെന്നാണ് […]
Read More

ഇൻഡിഗോയ്ക്ക് പാൻ പാൻ പാൻ സിഗ്‌നൽ, മുംബൈയിൽ അടിയന്തര ലാൻഡിങ്

കഴിഞ്ഞ ദിവസം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഡൽഹി-ഗോവ ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിങ് നടത്തിയ സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത്. ലാൻഡിങ്ങിനു തൊട്ടുമുൻപ് ‘പാൻ പാൻ പാൻ’ എന്ന സിഗ്‌നൽ പൈലറ്റ് നൽകിയിരുന്നതായി റിപ്പോർട്ട്. വിമാനത്തിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം ദേശീയ മാധ്യമങ്ങളെ അറിയിച്ചത്. കപ്പലോ വിമാനമോ മറ്റോ അപകടത്തിൽപ്പെടുമ്പോൾ അടിയന്തര സാഹചര്യം അറിയിക്കാൻ ഉപയോഗിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സിഗ്‌നലാണ് ‘പാൻ പാൻ പാൻ’. 191 യാത്രക്കാരുമായി ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് എയർബസ് എ320 […]
Read More

എയർ ഇന്ത്യ വിമാനം സ്വിച്ച് ഓഫാക്കിയത് ക്യാപ്റ്റൻ സുമിത് സബർവാൾ യു. എസ് റിപ്പോർട്ട് സത്യമോ? വളച്ചൊടിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ടുയർന്ന പുതിയ വാദങ്ങളെ തള്ളി ക്യാപ്റ്റൻ സമിത് സബർവാൾ. വിദേശ മാദ്ധ്യമങ്ങൾ നൽകുന്ന വാർത്തകളെയാണ് ഉന്നത സർക്കാർ വൃത്തങ്ങൾ തള്ളിയത്. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ (ഫ്യുവൽ സ്വിച്ച്) ഓഫാക്കിയത് സീനിയർ പൈലറ്റായ ക്യാപ്റ്റൻ സുമിത് സബർവാളാണെന്നാണ് അമേരിക്കൻ മാദ്ധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. അതേ സമയം കോക്ക്പിറ്റ് റെക്കോർഡിംഗിലൂടെ ലഭിച്ച രണ്ട് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം വളച്ചൊടിച്ച്, സീനിയർ പൈലറ്റ് ഇന്ധന നിയന്ത്രണ സ്വിച്ച് മനഃപൂർവ്വം ഓഫാക്കിയതാണെന്ന് പറയുന്നതിൽ […]
Read More

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വൈദ്യുതാഘാതമേറ്റ് സ്‌കൂൾ വിദ്യാർത്ഥി മരിച്ചു

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ വിദ്യാർഥി സ്‌കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടയിലാണ് മിഥുന്റെ ചെരിപ്പ് സൈക്കിൾ ഷെഡിന് മുകളിൽ വീണത്. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തിലേക്ക് വലിഞ്ഞു കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയിലായിരുന്നു അപകടം. കാൽ വഴുതുകയും അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികൾ ഉൾപ്പെടെ രംഗത്തെത്തി. […]
Read More

ബോയിങ് 787 വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനത്തിന് തകരാറില്ലെന്ന് എയർ ഇന്ത്യ

ബോയിങ് 787 വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനത്തിന് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് എയർ ഇന്ത്യ. രാജ്യത്തെ ബോയിംഗ് 787 വിമാനങ്ങളിൽ നടത്തിയ പരിശോധന ഫലമാണ് എയർ ഇന്ത്യ ബുധനാഴ്ച പുറത്തുവിട്ടത്. അപകടത്തിന് ശേഷം ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ പരിശോധിക്കാൻ രാജ്യത്തെ വിമാനക്കമ്പനികളോട് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ) ആവശ്യപ്പെട്ടിരുന്നു. എല്ലാ ബോയിങ് 787-8 വിമാനങ്ങളിലും ബോയിങ് മെയിന്റനൻസ് ഷെഡ്യൂളിന്റെ ഭാഗമായി ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ (ടി.സി.എം) മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ […]
Read More

കൊല്ലം സ്വദേശിനി കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കാനഡയിലെ താമസസ്ഥലത്തു ഇരവിപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസി (25) നെയാണ് മരിച്ച നിലയിൽ കണ്ടത്. ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിൽലായിരുന്നു ജോലി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കൂടെ താമസിക്കുന്നവർ ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. തുടർന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
Read More

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ മാറ്റിവയ്ക്കൽ ആശങ്കയും നിരാശയുമെന്ന് ഛേത്രി

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ മാറ്റിവയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ ആശങ്കയും നിരാശയും നൽകുന്നതായി സുനിൽ ഛേത്രി. സമൂഹമാദ്ധ്യമമായ എക്സിലാണ് ഛേത്രി അഭിപ്രായം പങ്കുവച്ചത്. ഭാവിയിൽ ഇന്ത്യൻ ഫുട്ബാൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. സമീപകാലത്തെ സംഭവവികാസങ്ങൾ ഇന്ത്യൻ ഫുട്ബോളിന് ശുഭവാർത്തകളല്ല സമ്മാനിക്കുന്നതെന്നും ഛേത്രി പറഞ്ഞു. ഐഎസ്എൽ നടത്തിപ്പുകാരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലെ സംപ്രേഷണ തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് 2025-26 സീസൺ അനിശ്ചിതമായി നീട്ടിയത്. ദേശീയ ടീം ദുർബലരായ […]
Read More