Imac Kochi

”താൻ അറിയാതെയാണ് ഭാര്യയും മക്കളും നാടുവിട്ടത് മക്കളെ കാണാൻ പോലും അനുവാദം കിട്ടാറില്ല”

തന്നോട് ഒന്നും പറയാതെയാണ് ഭാര്യയും രണ്ട് പെൺമക്കളും ഗോവ വിട്ടതെന്ന് കർണാടകയിലെ ഗോകർണത്തിൽ കണ്ടെത്തിയ റഷ്യൻ യുവതിയുടെ ഭർത്താവ് ദ്രോർ ഗോൾഡ്സ്റ്റീൻ. ദ്രോർ ഇസ്രായേൽ പൗരനാണ്. തങ്ങൾ ഏഴുമാസം ഇന്ത്യയിലുണ്ടായിരുന്നെന്നും അതിനുശേഷം യുക്രെയ്‌നിലേക്ക് പോയെന്നും. നാലുവർഷമായി ആറും അഞ്ചും വയസുള്ള പെൺമക്കളെ കാണാൻ ഇന്ത്യയിലേക്ക് വരാറുണ്ടെന്നും ഗോൾഡ്സ്റ്റീൻ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കുറച്ചുമാസങ്ങൾക്ക് മുമ്പ് നിന ഒന്നും പറയാതെ ഗോവ വിട്ടത്. അവർ എവിടെയാണെന്ന് അറിയില്ലായിരുന്നു. ഇവരെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. മക്കളെ […]
Read More

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും കുഞ്ഞിന്റെ മൃതദേഹം ദുബായിൽ സംസ്‌കരിക്കും

ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക (33)യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനം. അതേ സമയം ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്‌കരിക്കും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ന് നടന്ന ചർച്ചയിലാണ് ഈ തീരുമാനം. ദുബായിലെ പൊതുശ്മശാനത്തിൽ ഹിന്ദു ആചാരപ്രകാരം കുഞ്ഞിന്റെ ശവസംസ്‌കാരം നടക്കും. മകൾ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കൊല്ലം കേരളപുരം സ്വദേശി ഷൈലജ കഴിഞ്ഞ ദിവസം യുഎഇ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ യുഎഇ നിയമപ്രകാരം കുട്ടിയുടെ പിതാവിനാണ് കുട്ടിയുടെ മൃതദേഹം […]
Read More

വയനാട്ടിൽ പതിനാറുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയായി

വയനാട്ടിൽ പതിനാറുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യം നൽകി രണ്ടുപേർ ചേർന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ആദിവാസി പെൺകുട്ടിയാണ് പീഡനത്തിനിരയായതെന്നറിയുന്നു. മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പോക്സോ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പ്രാഥമികമായി നൽകുന്ന വിവരം. പ്രതികളെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Read More

മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. പദ്മരാജൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെ.പി.സി.സി മുൻ പ്രസിഡന്റുമായ സി.വി പദ്മരാജൻ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കെ.കരുണാകരന്റെയും എ.കെ ആന്റണിയുടെയും മന്ത്രിസഭകളിൽ അംഗമായ ധനകാര്യം, വൈദ്യുതി അടക്കം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. മന്ത്രിസ്ഥാനം രാജിവച്ചാണ് കെ.പി.സി.സി അധ്യക്ഷനായത്. കെ. കരുണാകരൻ വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചിരുന്നു. സി.വി പദ്മരാജൻ പാർട്ടി അധ്യക്ഷനായിരുന്നപ്പോഴാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് സ്ഥലംവാങ്ങിയത്.  
Read More

കോടാലി കൊണ്ട് ഇരട്ടക്കൊലപാതകം, അസം സ്വദേശിക്കെതിരെ കുറ്റപത്രം

കോട്ടയം തിരുവാതുക്കൽ കോടാലി ഉപയോഗിച്ച് ദമ്പതിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. അസം സ്വദേശി അമിത് ഒറാങ്ങാണ് കേസിലെ പ്രതി. മുൻവൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം കോട്ടയം മജിസ്‌ട്രേറ്റ് കോടതിയിൽ കോട്ടയം വെസ്റ്റ് പോലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 67 സാക്ഷികളാണ് ഉള്ളത്. 750 പേജുള്ള കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. ഇക്കൊല്ലം ഏപ്രിൽ 22 നാണ് പ്രമുഖ വ്യവസായിയും കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുമായ വിജയകുമാർ (64), ഭാര്യ മീര (60) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. […]
Read More

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗബാധ, ചികിത്സയിൽ

ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗമാണെന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. മരിച്ചയാൾക്കൊപ്പം ആശുപത്രിയിൽ 32കാരനായ മകനുമുണ്ടായിരുന്നു. ഇയാൾ സമ്പർക്കപട്ടികയിലുളളതിനാൽ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. നിപ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ജില്ലാ ഭരണകൂടം ആരോഗ്യനടപടികളും ജാഗ്രതയും നൽകിയിരുന്നു. പാലക്കാട് നിപ കൺട്രോൾ സെൽ പ്രവർത്തനം തുടങ്ങി. മണ്ണാർക്കാട് സ്വദേശിയായ 58കാരനാണ് കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചത്. ഇയാളുടെ രണ്ട് മക്കളെയും ഒരു ആരോഗ്യപ്രവർത്തകയെയും പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ […]
Read More

ശബരിമലയിൽ ട്രാക്ടറിൽ എ.ഡി.ജി.പിയുടെ  ‘പവർ’; ഡ്രൈവറുടെ പേരിൽ കേസ്

എഡിജിപി എം.ആർ.അജിത്കുമാർ ശബരിമലയിലേക്ക് ട്രാക്ടറിൽ സഞ്ചരിച്ച സംഭവത്തിൽ ഡ്രൈവറുടെ പേരിൽ കേസ്. പമ്പ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേ സമയം എ.ഡി.ജി.പി ട്രാക്ടറിൽ യാത്ര ചെയ്ത സംഭവത്തിൽ ഹൈക്കോടതി രൂക്ഷവിമർശനമാണ് നടത്തിയത്. യാത്ര മനഃപൂർവമാണെന്നും ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കണമെന്നും പരാമർശമുണ്ടായി. സ്വാമി അയ്യപ്പൻ റോഡിലൂടെ ചരക്കു നീക്കത്തിനായി മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന് നേരത്തെ കോടതി ഉത്തരവുണ്ട്. അധികൃതരുടെ വിശദീകരണം ലഭിച്ച ശേഷമാകും കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കുക. സംഭവത്തിൽ […]
Read More

ഓടിക്കൊണ്ടിരുന്ന ബസിൽ പ്രസവിച്ച യുവതി കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു കൊന്നു

ഓടികൊണ്ടിരുന്ന ബസിൽ പ്രസവിച്ച യുവതി കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പർബാനിയിലാണ് സംഭവം. ഭർത്താവെന്ന് യുവതി അവകാശപ്പെട്ട ആളിന്റെ സഹായത്തോടെയാണ്‌ കുട്ടിയെ ബസ്സിന് പുറത്തേക്ക് എറിഞ്ഞത്. വീണ ഉടൻ തന്നെ കുഞ്ഞ്‌ മരിച്ചു. 19 വയസ്സുള്ള റിതിക ധിരെ, അൽത്താഫ് ഷെയ്ഖ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ തുണിയിൽ പൊതിഞ്ഞ് ബസിന്റെ ജനാലവഴി എറിയുകയായിരുന്നു. നാട്ടുകാരിൽ ഒരാൾ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് യുവതിയും ഒപ്പമുണ്ടായിരുന്ന ആളും പിടിയിലായത്. സ്ലീപ്പർ കോച്ച് ബസിന്റെ ജനാല വഴി ഛർദിക്കുകയാണെന്നാണ് […]
Read More

കീമിൽ വീണ്ടും തിരിച്ചടി, ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി

ന്യൂഡൽഹി കുഴഞ്ഞുമറിഞ്ഞ കേരള എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് പട്ടികയിൽ സുപ്രീം കോടതിയിലും നീതി കിട്ടാതെ കേരള സിലബസുകാർ. കീം റാങ്ക് പട്ടികയിൽ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതോടെയാണിത്. ഈ വർഷത്തെ പ്രവേശനനടപടികൾ തുടങ്ങാം, ഇക്കാര്യത്തിൽ ഈ വർഷം സുപ്രീം കോടതിയുടെ ഇടപെടലുണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി.കേസിൽ അപ്പീൽ നൽകാൻ തയ്യാറല്ലെന്നും അടുത്തവർഷം പരിഷ്‌കരണം നടത്തുമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ കേരള സിലബസ് വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി. ഈ വർഷത്തെ […]
Read More

അജിത്കുമാറിന് വലിയ വീഴ്ച, പൂരം കലങ്ങിയിട്ടും ഇടപെട്ടില്ല, മന്ത്രിമാരുടെ ഫോണും എടുത്തില്ല

തൃശൂർ പൂരം കലങ്ങിയ സംഭവത്തിൽ എ.ഡി.ജി.പി എം. ആർ. അജിത്കുമാറിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. വിഷയത്തിൽ അജിത് കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന മുൻ ഡി.ജി.പി എസ്. ദർവേഷ് സാഹിബിന്റെ റിപ്പോർട്ട് ശരിവച്ചാണ് ആഭ്യന്തര സെക്രട്ടറിയുടെ നടപടി. മുഖ്യമന്ത്രി എന്തു തീരുമാനമെടുക്കുന്നു എന്നതും ഇക്കാര്യത്തിൽ പ്രധാനമാണ്. പൂരം കലങ്ങിയ സമയത്ത് എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ല എന്നാണ് ഡിജിപിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. മന്ത്രിമാർ ഉൾപ്പെടെ വിളിച്ചു, എന്നിട്ടും ഫോൺ എടുക്കാൻ തയാറാകാതിരുന്നത് […]
Read More