Imac Kochi

കേരള സിലബസുകാർക്ക് നാളെ സുപ്രീം കോടതിയിൽ ‘നിയമ’ പരീക്ഷ

കൊച്ചി: സംസ്ഥാന എൻജിനീയറിങ് പ്രവേശനത്തിനുള്ള ‘കീം’ റാങ്ക്ലിസ്റ്റ് സംബന്ധിച്ച ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് പി.എസ്.നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കോടതി വിധി വളരെ നിർണായകമാണ്. പുതിയ റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സിബിഎസ്സി വിദ്യാർഥികൾ തടസ്സ ഹർജി നൽകിയിട്ടുണ്ട്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതോടെയാണ് ‘കീം’ റാങ്ക്ലിസ്റ്റ് ജൂലൈ 11ന് രാത്രി സർക്കാർ പുതുക്കി പ്രസിദ്ധീകരിച്ചത്. മാർക്ക് ഏകീകരണരീതി മാറ്റുന്നതിനെതിരെയാണ് സിബിഎസ്ഇ വിദ്യാർഥികൾ കോടതിയെ […]
Read More

വിവാഹസത്ക്കാരത്തിനിടെ ഒരു ചിക്കൻ പീസ് ചോദിച്ചു കലി കയറിയ വിളമ്പുകാരൻ യുവാവിനെ കുത്തിക്കൊന്നു

വിവാഹ സത്കാരത്തിനിടെ ഒരു കഷ്ണം ഇറച്ചി അധികമായി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. യരഗാട്ടി താലൂക്ക് സ്വദേശി വിനോദ് മലഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഭിഷേക് കോപ്പഡിന്റെ വിവാഹ സത്കാര വേദിയിലായിരുന്നു സംഭവം. അഭിഷേകിന്റെ ഫാമിലായിരുന്നു സത്കാരം. ആഹാരം കഴിക്കുന്നതിനിടെ ഇറച്ചിക്കറി വിളമ്പുന്ന ആളോട് വിനോദ് ഒരു കഷ്ണം ഇറച്ചി കൂടി ചോദിച്ചു. കറി കുറച്ചാണ് നൽകിയതെന്നും പറഞ്ഞു. ഇതാണ് വിളമ്പുകാരനായ വിറ്റാൽ ഹരുഗോപ്പിനെ പ്രകോപിപ്പിച്ചത്. തർക്കം അടിപിടിയിലും കൊലപാതകത്തിലും അവസാനിക്കുകയായിരുന്നു. […]
Read More

ജിലേബി, സമൂസ ഇഷ്ടമാണോ എങ്കിൽ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്

ന്യൂഡൽഹി: സിഗരറ്റ് പാക്കറ്റിൽ അനാരോഗ്യത്തെക്കുറിച്ച് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ശ്രദ്ധിച്ചിട്ടുണ്ടാകും. ഇനി ജിലേബിയിലും സമൂസയിലും ഇങ്ങനെ ഒരു അറിയിപ്പ് പ്രതീക്ഷിക്കണം. എണ്ണയും മധുരവും അമിതമായി ചേർന്ന ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് ബേഡാണ് കേന്ദ്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്. ജിലേബി, സമൂസ, കേക്ക് തുടങ്ങിയവ വിൽക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നത്. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ആകർഷകമായ പോസ്റ്ററുകൾ പ്രദർശിപ്പിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. എയിംസ് ഉൾപ്പടെയുള്ള എല്ലാ കേന്ദ്ര സർക്കാർ […]
Read More

അന്താരാഷ്ട്ര ഉൽക്കാശാസ്ത്ര നേതൃസമിതിയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞൻ ഡോ. അശ്വിൻ ശേഖർ ബഹ്‌റൈൻ പ്രവാസി

അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയന്റെ (IAU) ഉൽക്കാശാസ്ത്ര നേതൃസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ജ്യോതിശ്ശാസ്ത്രജ്ഞൻ ഡോ. അശ്വിൻ ശേഖറിന് ബഹ്‌റൈനുമായി അടുത്ത ബന്ധം. ബഹ്‌റൈനിലെ കോട്ടക്കൽ ആര്യവൈദ്യശാല ഉടമ ശേഖറിന്റെയും അനിതയുടേയും മകനാണ് അശ്വിൻ ശേഖർ. ആസ്ട്രേലിയയിലെ പെർത്തിൽ നടന്ന ഐ.എ.യുവിന്റെ അന്താരാഷ്ട്ര ഉൽക്കാശാസ്ത്ര സമ്മേളനത്തിലായിരുന്നു അശ്വിനെ തിരഞ്ഞെടുത്തത്. ഉൽക്കാശാസ്ത്രവുമായി ബന്ധപ്പെട്ട ‘മീറ്റിയോർ സയൻസ് കമ്മീഷ’ന്റെ ചുമതലയുള്ള നേതൃസമിതിയിൽ ഡോ. അശ്വിനോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പ്രമുഖ ജ്യോതിശാസ്ത്രജ്ഞരാണുള്ളത്. ഉൽക്കാശാസ്ത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, അന്താരാഷ്ട്രതലത്തിൽ […]
Read More

ജയലളിതയുടെയും എം.ജി.ആറിന്റെയും മകൾ? അവകാശവാദവുമായി തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും എം.ജി.ആറിന്റെയും  മകളാണെന്ന അവകാശവാദവുമായി തൃശൂർ സ്വദേശിനി സുനിത സുപ്രീം കോടതിയിൽ. ചീഫ് ജസ്റ്റിസിനാണ് ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുനിത കത്തു നൽകിയത്.  ഇതോടൊപ്പം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തു നൽകി. ഇക്കാര്യം അന്വേഷിക്കണമെന്നാണ് സുനിതയുടെ നിലപാട്. ജയലളിതയെ കൊലപ്പെടുത്തി എന്നാണ് സുനിതയുടെ ആരോപണം. ജയലളിത തന്നെ അംഗീകരിച്ചിരുന്നതായും മകളാണെന്ന സത്യം പുറത്തുവിടാനിരിക്കെയാണ് അമ്മയുടെ മരണം എന്നും സുനിത പറയുന്നു. തനിക്ക് ജീവിക്കാൻ ആവശ്യമായ പണം ജയലളിത തന്നിരുന്നുവെന്നും ഇവർ പറഞ്ഞു.
Read More

നിമിഷപ്രിയ കേസിൽ പരിമിതിയുണ്ടെന്ന് കേന്ദ്രം; ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു

നിമിഷപ്രിയ കേസിൽ പരിമിതിയുണ്ടെന്നും നയതന്ത്ര ഇടപെടൽ ഈ വിഷയത്തിൽ ഫലം കണ്ടില്ലെന്നും കേന്ദ്രം. അറ്റോർണി ജനറലാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്ന കാര്യങ്ങളെല്ലാം കേന്ദ്രസർക്കാർ ചെയ്‌തെന്നും ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുക യാണെന്നും അറ്റോർണി ജനറൽ പറഞ്ഞു. യമനിലുള്ള ഒരു ഷേക്കിന്റെ സഹായം തേടിയിരുന്നെന്നും ഈ വിഷയത്തിൽ എന്തൊക്കെ ചെയ്യുന്നു എന്ന കാര്യം പരസ്യപ്പെടുത്തുന്നത് തുടർശ്രമങ്ങളെ ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം ദയാധനത്തിൽ ഇതുവരെ നിലപാടെടുത്തിട്ടില്ല. കുടുംബം അഭിമാനപ്രശ്‌നമായാണ് ഇത് […]
Read More

പഹൽഗാം ഭീകരാക്രമണം, സുരക്ഷാവീഴ്ച സമ്മതിച്ച് ലഫ്. ഗവർണർ

കാശ്മീർ: കാശ്മീരിലെ പഹൽഗാമിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് തുറന്ന് സമ്മതിച്ച് ജമ്മു കാശ്മീർ ലഫ് ഗവർണർ മനോജ് സിൻഹ. സംഭവത്തിന് ശേഷം ആദ്യമായാണ് സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ബൈസൺ വാലിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. വിനോദസഞ്ചാരികളെ ഭീകരർ ആക്രമിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More

ഷൂട്ടിംഗിനിടെ കാർ മുകളിലേക്ക് കുതിച്ചുയർന്നു, ചെന്നൈയിൽ സ്റ്റണ്ട്‌ മാസ്റ്റർക്ക്‌ ദാരുണാന്ത്യം

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തിൽ പ്രശസ്ത സ്റ്റണ്ട്മാസ്റ്റർ മോഹൻരാജ് മരിച്ചു. ചെന്നൈയിൽ സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സംഘട്ടനരംഗത്ത് വർഷങ്ങളുടെ പരിചയമുള്ള മാസ്റ്ററാണ് മോഹൻരാജ്. കാർ ചേസിംഗ് സീൻ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. മുന്നോട്ടു സഞ്ചരിക്കുന്ന കാർ മുകളിലേക്ക് കുതിക്കുന്ന സീൻ എടുക്കുന്നതിനിടെ കാർ അതിവേഗം ഉയരങ്ങളിലേക്ക് കുതിച്ച് മറിയുകയായിരുന്നു. കാർ ഡ്രൈവ് ചെയ്യുകയായിരുന്നു മോഹൻരാജ്. ആളുകൾ ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഴഞ്ഞുവീണു മരിച്ചു എന്നായിരുന്നു ആദ്യവിവരമെങ്കിലും പിന്നീടാണ് അപകടത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നത്. കാഞ്ചിപുരം സ്വദേശിയാണ് […]
Read More

വിവാഹമോചനക്കേസിൽ നിർണായക വിധി, പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവാണെന്ന് സുപ്രീം കോടതി

വിവാഹ മോചനക്കേസിൽ ഫോൺ സംഭാഷണം തെളിവാണെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാം. പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കി. മൗലികാവകാശ ലംഘനമായി കണക്കാക്കാൻ കഴിയില്ല. ഫോൺ സംഭാഷണം തെളിവല്ലെന്ന ഹൈക്കോടതിയുടെ വിധിയാണ് റദ്ദാക്കിയത്.
Read More

കള്ളക്കേസിൽ കുടുക്കി, പഞ്ചായത്ത് അംഗവും അമ്മയും ആത്മഹത്യ ചെയ്തു

കള്ളക്കേസിൽ കുടുക്കിയെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതി വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വത്സല (71) അരുൺ (42) എന്നിവരാണ് മരിച്ചത്. വീടിനു പിന്നിലുള്ള ഭാഗത്താണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറാണ് അരുൺ. കഴിഞ്ഞ വർഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് റജിസ്റ്റർ ചെയ്തത്. ആത്മഹത്യക്കുറിപ്പ് സുഹൃത്തുക്കൾക്കായി അരുൺ അയച്ചുകൊടുത്തിരുന്നു. തന്നെ കള്ളക്കേസുകളിൽ കുടുക്കിയെന്നാണ് കുറിപ്പിൽ ആരോപിക്കുന്നത്. ഉത്തരവാദികളായവരുടെ പേരും കുറിപ്പിൽ എഴുതിയിട്ടുണ്ട്. പ്രദേശവാസികൾക്കെതിരെയാണ് അരുൺ […]
Read More